Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മൂന്ന് ഗ്രഹങ്ങള്‍ കൂറുമാറുന്നു; ആഗസ്റ്റ് അവസാനത്തോടെ രാശി തെളിയുന്നത് ആര്‍ക്കെല്ലാം എന്നറിയാം
നവഗ്രഹങ്ങളുടെ രാശിമാറ്റം ആളുകളുടെ ജീവിത സാഹചര്യങ്ങളില്‍ പൊടുന്നനെയുള്ള മാറ്റങ്ങള്‍ ഉണ്ടാക്കും. രാശിമാറ്റം അഥവാ കൂറുമാറ്റത്തിലൂടെ കഷ്ടകാലമുണ്ടായിരുന്നവര്ക്ക നല്ലകാലവും നല്ലകാലം അനുഭവിച്ചവര്‍ക്ക് ദുരിതകാലവും വന്നുചേരാം. ഗ്രഹം, രാശി, ഭാവം എന്നിവയെല്ലാം രാശിമാറ്റ ഫലങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

വരുംദിവസങ്ങളില്‍ ഒന്നിലേറെ രാശിമാറ്റങ്ങള്‍ നടക്കാന്‍ പോകുകയാണ്. ആഗസ്റ്റ് 22ന് ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ കര്‍ക്കടകത്തിലേക്കും ആഗസ്റ്റ് 25ന് ധനദാതാവായ ശുക്രന് കന്നിയിലേക്കും ആഗസ്റ്റ് 26ന് സേനാപതിയായ ചൊവ്വ മിഥുനം രാശിയിലേക്കും പ്രവേശിക്കും. ഈ മൂന്ന് രാശിമാറ്റങ്ങളും 12 രാശികളെയും ഏതെങ്കിലും രീതിയില്‍ സ്വാധീനിക്കും. എന്നാല്‍ പൊതുവില്‍ ഈ മൂന്ന് രാശിമാറ്റങ്ങളും ഗുണകരമാകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മൂന്ന് ഗ്രഹങ്ങളുടെ രാശിമാറ്റം നേട്ടമാകുന്ന ആദ്യരാശി രാശിചക്രത്തിലെ ആദ്യരാശിയായ മേടമാണ്. വരും ദിവസങ്ങളില്‍ മേടം രാശിക്കാര്‍ക്ക് പ്രോപ്പര്‍ട്ടി കൈമാറ്റത്തിലൂടെ ലാഭം തേടിയെത്തും. മാത്രമല്ല, അപ്രതീക്ഷിതമായി നിരവധി തവണ ധനനേട്ടങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം വളരെ ഗുണകരമായിരിക്കും. ഉന്നത വിദ്യാഭ്യാസം നേടാനുള്ള നല്ല അവസരങ്ങള്‍ തേടിയെത്തും. നിക്ഷേപങ്ങള്‍ നടത്താനും ഈ സമയം അനുകൂലമാണ്. ഈ സമയത്ത് നടത്തുന്ന നിക്ഷേപങ്ങള്‍ ഭാവിയില്‍ വലിയ സാമ്പത്തിക നേട്ടമാകും. മാത്രമല്ല, ആഗ്രഹങ്ങള്‍ നിറവേറ്റാനും സാധ്ിക്കും. ഈ സമയത്ത് സമ്പാദ്യം വര്‍ധിക്കും.
മിഥുനം
ചൊവ്വ, ബുധന്‍, ശുക്രന് എന്നീ ഗ്രഹങ്ങളുടെ രാശിമാറ്റം മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് സൗഭാഗ്യങ്ങള്‍ നല്‍കും. ഈ കാലയളവില്‍ വരുമാനം വളരെയധികം വര്‍ധിക്കും. കൂടാതെ പല വരുമാന സ്രോതസ്സുകള്‍ മുമ്പില്‍ തെളിയും. ബുധനും ശുക്രനും രാശിമാറ്റം നടത്തുന്നതിനാല്‍ വ്യവസായികള്‍ക്ക് വളരെ നല്ല സമയമായിരിക്കും ഇത്. ബിസിനസില്‍ അപ്രതീക്ഷിതമായ ലാഭവും വളര്‍ച്ചയും ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് പുതിയ, മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ തേടിയെത്തും. വ്യവസായികള്‍ക്ക് പുതിയ ഓര്‍ഡറുകള്‍ ലഭിക്കും. അതിലൂടെ മെച്ചപ്പെട്ട ലാഭം ഉണ്ടാകും.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്കും ചൊവ്വ, ശുക്രന്, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ രാശിമാറ്റം സൗഭാഗ്യങ്ങളേകും. എല്ലാ കാര്യങ്ങളിലും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. കൂടാതെ പൈതൃകസ്വത്ത് തേടിയെത്തും. ഉദ്യോഗസ്ഥര്‍ക്കും വ്യവസായികള്‍ക്കും കഠിനാധ്വാനത്തിലൂടെ നേട്ടങ്ങള്‍ തേടിയെത്തും. ജോലിമാറ്റം ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ കാലയളവില്‍ ജോലികള്‍ നോക്കാവുന്നതാണ്. ജോലിസ്ഥലത്ത് ഈ രാശിക്കാര്‍ക്ക് കൂടുതല്‍ അംഗീകാരം ലഭിക്കും. ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ കഴിയുന്ന സമയം കൂടിയാണിത്. സ്വദേശത്തും വിദേശത്തും യാത്രകള്‍ നടത്താനുള്ള യോഗവും ചിങ്ങം രാശിക്കാര്‍ക്ക് കൈവരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
