Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
ഒരിക്കലും ഈ രാശിക്കാര്‍ പരസ്പരം പൊരുത്തപ്പെടില്ല: ശത്രുത ജീവിതകാലം മുഴുവന്‍
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളെക്കുറിച്ച് നമുക്ക് അറിയാം. ഇതില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജ്യോതിഷമേഖലയില്‍ ഇതിനപ്പുറം ചില രാശിക്കാര്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ല. ഇത് നിങ്ങളെ ശത്രുതയിലേക്കാണ് എത്തിക്കുന്നത്. എത്രയൊക്കെ ശ്രമിച്ചാലും നിങ്ങള്‍ക്ക് ഒരിക്കലും ഈ രാശിക്കാരുമായി പൊരുത്തപ്പെടാന്‍ സാധിക്കില്ല. ഏത് രാശിയാണ നിങ്ങളുടെ ശത്രുരാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.
മേടം (ശത്രു രാശി - മീനം)
മേടം രാശിക്കാര്‍ക്ക് അവരുടെ ശത്രു ചിഹ്നമായി കണക്കാക്കുന്നത് മീനം രാശിക്കാരാണ്. ഇവര്‍ അ്ഗ്നിയും ജലവും തമ്മിലുള്ള ബന്ധമായത് കൊണ്ട് തന്നെ പലപ്പോഴും ഇവര്‍ ശത്രുതാപരമായ മാറ്റങ്ങളിലൂടെയായിരിക്കും മുന്നോട്ട് പോവുന്നത്. ഇവര്‍ ഇടപെടുന്നത് പോലും പരസ്പരം സെന്‍സിറ്റീവ് ആയിട്ടായിരിക്കും.

ഇടവം (ശത്രു രാശി - ചിങ്ങം)
ഇടവം രാശിക്കാര്‍ക്ക് അവരുടെ ശത്രുരാശിയായി മാറുന്നത് ചിങ്ങം രാശിക്കാരാണ്. ഇവര്‍ പോസിറ്റീവ് കാന്തങ്ങളെ െേപാ വികര്‍ഷിക്കുന്നു. ഒരിക്കലും ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെ പോസിറ്റീവ് ആയി ഇവര്‍ രണ്ട് കൂട്ടരും കാണില്ല. മാത്രമല്ല ഇവര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. അത് തന്നെയാണ് ശത്രുത ഇവരെ വിടാതെ പിന്തുടരുന്നത്.
മിഥുനം (ശത്രു രാശി - കന്നി)
മിഥുനം രാശിക്കാര്‍ക്ക് കന്നി രാശിക്കാരാണ് അവരുടെ ശത്രുക്കള്‍. ഇവര്‍ രണ്ട് പേരേയും ഭരിക്കുന്നത് ഒരേ ഗ്രഹങ്ങളാണ്. അതുകൊണ്ട് തന്നെ ഇവര്‍ എപ്പോഴും ശത്രുതാ ഭാവത്തില്‍ മുന്നോട്ട് പോവുന്നു. കന്നി രാശിക്കാര്‍ കൃത്യമായ ദിനചര്യയില്‍ ജീവിക്കുന്നവരാണ്. എന്നാല്‍ മിഥുനം രാശിക്കാര്‍ക്ക് അതിന് സാധിക്കുന്നില്ല. പരസ്പര വിരുദ്ധമായ പല കാര്യങ്ങളും ഇവര്‍ എപ്പോഴും ചെയ്യുന്നു.
കര്‍ക്കടകം (ശത്രു രാശി - ധനു)
കര്‍ക്കിടക രാശിക്കാരുടെ ശത്രുരാശി എന്ന് പറയുന്നത് ധനു രാശിയാണ്. ഇവര്‍ വളരെയധികം സെന്‍സിറ്റീവും അര്‍പ്പണബോധവും ഉള്ളവരാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഇവര്‍ക്കുള്ള ശത്രുത എപ്പോഴും ധനുരാശിക്കാരായിരിക്കും. കര്‍ക്കിടകത്തിന്റെ വികാരങ്ങള്‍ക്ക് പലപ്പോഴും ധനുരാശിക്കാര്‍ പ്രാധാന്യം നല്‍കുകയില്ല. അത് കൂടാതെ ഇവരുടെ ശത്രുത ഏകപക്ഷീയമാണ്.
ചിങ്ങം (ശത്രു രാശി - കര്‍ക്കടകം)
ചിങ്ങം രാശിക്കാരുടെ ശത്രുരാശി എന്നത് കര്‍ക്കിടകം രാശിക്കാരാണ്. ഇവര്‍ക്ക് പൊതുവേ അഹങ്കാരം കൂടുതലായതിനാല്‍ പലപ്പോഴും ഇവരോട് ചേരുന്നത് കര്‍ക്കിടകം രാശിക്കാരാണ്. ഇവരുടെ വ്യക്തിത്വത്തിലെ പ്രശ്‌നങ്ങളും പലപ്പോഴും കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കിയേക്കാം. വളര്‍ച്ചയുടെ കാര്യത്തില്‍ പോലും പരസ്പരം മുറിവുകളുണ്ടാവുന്നു.
കന്നി (ശത്രു രാശി - കുംഭം)
കന്നി രാശിക്കാര്‍ക്ക് അവരുടെ ശത്രുരാശി എന്ന് പറയുന്നത് കുംഭം രാശിക്കാരാണ്. ഇവര്‍ക്ക് മികച്ച രീതിയില്‍ ആശയവിനിമയം നടത്തുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ആശയവിനിമയത്തിലെ പ്രശ്‌നങ്ങള്‍ നിങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് ആക്കുന്നു. അശ്രദ്ധായത് കൊണ്ട് തന്നെ അവര്‍ക്ക് പലപ്പോഴും സങ്കീര്‍ണമായ കന്നിരാശിക്കാരെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുകയില്ല.
തുലാം (ശത്രു രാശി - വൃശ്ചികം)
തുലാം രാശിക്കാര്‍ക്ക് അവരുടെ ശത്രുരാശി എന്ന് പറയുന്നത് വൃശ്ചികം രാശിക്കാരാണ്. ഇവര്‍ ഒരേ രാശിക്കാരായതിനാല്‍ പലപ്പോഴും ഇവര്‍ തമ്മിലുള്ള ശത്രുത വര്‍ദ്ധിക്കുന്നു. ഇവരുടെ രാശിജലചിഹ്നമാണ് അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. തുലാം രാശിക്കാര്‍ക്ക് വൃശ്ചികം രാശിക്കാരെ കൈകാര്യം ചെയ്യുന്നതിന് ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
വൃശ്ചികം (ശത്രു രാശി - ചിങ്ങം)
വൃശ്ചികം രാശിക്കാരുടെ ശത്രുരാശിക്കാര്‍ എപ്പോഴും ചിങ്ങം രാശിക്കാരാണ്. ഇവര്‍ വളരെയധികം വികാരഭരിതരായ ആളുകളാണ്. മാത്രമല്ല അഗ്നിയുടേയും ജലത്തിന്റേയം ചിഹ്നമായതിനാല്‍ പലപ്പോഴും ഇവര്‍ തമ്മില്‍ ശത്രുതയിലായിരിക്കും. കൂടാതെ പിടിവാശിക്കാരായതിനാല്‍ ഒത്തുചേര്‍ന്ന് മുന്നോട്ട് പോവുന്നതിന് പ്രശ്‌നങ്ങളും ഉണ്ടാവുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
ധനു (ശത്രു രാശി -ഇടവം)
ധനു രാശിക്കാര്‍ക്ക് അവരുടെ ശത്രുവാണ് ഇടവം രാശിക്കാര്‍. ഇവര്‍ക്ക് പരസ്പരം നിയന്ത്രിക്കുന്നത് ഇഷ്ടമല്ല. എന്ന് മാത്രമല്ല ഇവര്‍ മറ്റുള്ളവരെ ഭരിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. എത്ര അടുത്ത ബന്ധമാണെങ്കില്‍ പോലും പലപ്പോഴും ഇവര്‍ പരസ്പരം ഭരിക്കുന്ന സ്വഭാവക്കാരായതിനാല്‍ അത് നിങ്ങളില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. അത് തന്നെയാണ് ശത്രുത വര്‍ദ്ധിപ്പിക്കുന്നതും.
മകരം (ശത്രു രാശി - തുലാം)
മകരം രാശിക്കാര്‍ക്ക് അവരുടെ ശത്രുരാശി എന്ന് പറയുന്നത് തുലാം രാശിക്കാരാണ്. ഇവര്‍ എപ്പോഴും കരിയര്‍ നേട്ടങ്ങളിലും ജീവിതത്തില്‍ മുന്നേറുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മറ്റൊരാളെ തോല്‍പ്പിച്ച് മുന്നോട്ട് പോവുന്നതിന് ഇവര്‍ക്ക് സാമര്‍ത്ഥ്യം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഇവര്‍ക്ക് പരസ്പരം ശത്രുതാ മനോഭാവം കൂടുതലാവും.
കുംഭം (ശത്രു രാശി - മകരം)
കുംഭം രാശിക്കാരുടെ ശത്രു രാശിക്കാര്‍ മകരം രാശിക്കാരാണ്. ഇവര്‍ക്ക് ധനകാര്യം മുതല്‍ പല കാര്യങ്ങളിലും താല്‍പ്പര്യം കൂടുതലായിരിക്കും. ഇവര്‍ എപ്പോഴും അതുകൊണ്ട് തന്നെ മത്സരബുദ്ധിയോടെ മുന്നോട്ട് പോവുന്നു. അതുകൊണ്ട് തന്നെ മകരം രാശിക്കാരുടെ മനസ്സ് മനസ്സിലാക്കുന്നതില്‍ ഇവര്‍ക്ക് സാധിക്കാതെ വരുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.
മീനം (ശത്രു രാശി - മിഥുനം)
മീനം രാശിക്കാരുടെ ശത്രു രാശി എന്ന് പറയുന്നത് മിഥുനം രാശിക്കാരാണ്. ഇവര്‍ വളരെയധികം സെന്‍സിറ്റീവ് ആയതിനാല്‍ പലപ്പോഴും മറ്റൊരാളുടെ ജീവിതത്തില്‍ ഇടപെടുന്നതിന് മടിക്കുന്നു. പലപ്പോഴും മറ്റൊരാളുടെ വിജയം പോലും ഇവരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











