Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഏഴ് ദിവസത്തെ ഭാഗ്യം തലയില്‍ കുറിച്ചിട്ടവര്‍: ജോലി, ധനം, ദാമ്പത്യം: യോഗം ബഹുകേമം
വരുന്ന ഒരാഴ്ചയില്‍ ചില രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കാത്ത തരത്തിലേക്ക് മാറ്റങ്ങള്‍ സംഭവിക്കുന്നു. അപ്രതീക്ഷിതമായ ഭാഗ്യവും നേട്ടവും എല്ലാം ഇവരെ തേടി എത്തുന്ന സമയമാണ്. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. അതിന് പിന്നില്‍ നിങ്ങള്‍ക്ക് ഭാഗ്യമായി മാത്രം വരുന്ന ചില രാശിക്കാരും ഉണ്ട്. എത്രയൊക്കെ ശ്രദ്ധിച്ചാലും ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രം ഇവര്‍ക്ക് ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരിക്കും.
ഓരോ രാശിക്കാരിലും ഗ്രഹരാശി മാറ്റങ്ങള്‍ സ്വാധീനം ചെലുത്തുമെങ്കിലും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. അതില്‍ അഞ്ച് രാശിക്കാര്‍ക്ക് മാത്രം ഒരു തരത്തിലും ദു:ഖിക്കേണ്ടി വരുന്നില്ല. എന്തൊക്കെയാണ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്, എന്തൊക്കെ ഭാഗ്യമാണ് നിങ്ങളെ കാത്തിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. ഇനി പറയുന്ന അഞ്ച് രാശിക്കാരില്‍ നിങ്ങളുടെ രാശിയുണ്ടോ എന്ന് നോക്കാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച, ഏത് കാര്യത്തിലും പ്രചോദനമുണ്ടാവുന്നു. കൂടാതെ കര്‍മ്മരംഗത്ത് പുതിയ പ്രോജക്റ്റുകള്‍ക്ക് അനുകൂല സമയമാണ്. കരിയര്‍ മുന്നേറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. പ്രൊഫഷണല്‍ ജീവിതത്തില്‍ ധീരമായ ചുവടുകള്‍ എടുക്കുന്നതിന് സാധിക്കുന്നു. കൂടാതെ നെറ്റ്വര്ക്കിംഗ് രംഗത്ത് മികച്ച അവസരങ്ങള്‍ തേടിയെത്തും. കൂടാതെ ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് നിങ്ങള്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് എത്തുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്, പ്രത്യേകിച്ചും നിങ്ങള്‍ പുതിയ ബിസിനസ് ആരംഭിക്കുന്നതിനും അനുകൂല സമയം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക്, ഈ ആഴ്ച ക്രിയാത്മകമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് അംഗീകാരവും നേട്ടങ്ങളും ലഭിക്കുന്നു. നിങ്ങളുടെ വ്യക്തിത്വം കാരണം ആളുകള്‍ നിങ്ങളിലേക്ക് ആകര്‍ഷിക്കു. മികച്ച സഹകരണ മനോഭാവത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കും. വ്യക്തിജീവിതത്തിലായാലും കരിയറിലായാലും ഇതെല്ലാം തന്നെ ഗുണം ചെയ്യും. നിങ്ങളുടെ ചിന്തകള്‍ വളരെയധികം ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കുന്നതിന് സാധിക്കും. കൂടാതെ പുതിയ സംരംഭങ്ങളിലേക്കുള്ള ഒരു നല്ല തുടക്കമായിരിക്കും വരുന്ന ആഴ്ച.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ കലവറയാണ് ഈ മാസം. എല്ലാ തരത്തിലുള്ള അനുകൂല മാറ്റങ്ങളും തേടി വരുന്ന സമയമാണ്. കൂടാതെ പ്രിയപ്പെട്ടവരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് സാധിക്കും. തൊഴില്‍പരമായ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. സഹപ്രവര്‍ത്തകര്‍ക്ക് പോലും നിങ്ങളുടെ ഭാഗ്യത്തിന്റെ മറയില്‍ നേട്ടങ്ങളുണ്ടാവും. പണം നേടുന്നതിനും സമ്പാദിക്കുന്നതിനും സാധിക്കുന്നു. വിവേകത്തോടെ നിക്ഷേപിക്കുക എന്നത് മാത്രമാണ് ശ്രദ്ധിക്കേണ്ട കാര്യം. അനുകൂലമായ നേട്ടങ്ങള്‍ കാത്തിരിക്കുന്ന ഒരു സമയമാണ്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച മനസമാധാനത്തോടെ എല്ലാ കാര്യവും ചെയ്യാന്‍ സാധിക്കും. നിങ്ങളുടെ ലക്ഷ്യങ്ങളും മുന്‍ഗണനകളും പൂര്‍ത്തീകരിക്കപ്പെടുന്നു. വ്യക്തിപരവും തൊഴില്‍പരവുമായ മേഖലകളിലെ നല്ല ഇടപെടലുകള്‍ നേട്ടങ്ങളിലേക്ക് എത്തിക്കുന്നു. സാമ്പത്തിക മേഖലയിലെ നിങ്ങളുടെ കഴിവുകള്‍ ഉപയോഗപ്രദമാകും. ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ പരിഹരിക്കപ്പെടും. സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. ബിസിനസിലെ ലാഭം അത്ഭുതപ്പെടുത്തുന്നതിനുള്ള സാധ്യതയുണ്ട്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
