Latest Updates
-
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ -
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ
ജന്മനക്ഷത്രം വെളിപ്പെടുത്തുന്ന ജന്മരഹസ്യം: നിങ്ങളുടേത് ഇപ്രകാരം
ജന്മനക്ഷത്രപ്രകാരം ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. നിങ്ങളുടെ ജന്മനക്ഷത്രപ്രകാരം ഉണ്ടാവുന്ന നേട്ടങ്ങള്‍ കോട്ടങ്ങള്‍ സന്തോഷം ദു:ഖം എന്നിവയെല്ലാം തന്നെ ഗ്രഹനിലയും സമയവും എല്ലാം അടിസ്ഥാനപ്പെടുത്തിയാണ്. ഓരോ നക്ഷത്രക്കാരിലും ഓരോ തരത്തിലുള്ള സ്വഭാവമാണ് ഉള്ളത്. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാരാണ് ഉള്ളത്. ഇവര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും പ്രതികൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു
നമ്മുടെ ജനന നിമിഷം മുതല്‍ മരണം വരെ ജന്മനക്ഷത്രത്തില് പ്രതിപാദിച്ചിട്ടുണ്ട്. ഒരാള്‍ ജനിക്കുന്ന സമയവും നക്ഷത്രവും ദിനവും നാഴികയും വിനാഴികയും എല്ലാം മനസ്സിലാക്കിയാണ് അയാളുടെ ജന്മ നക്ഷത്രവും അതിന്റെ ഫലങ്ങളും തീരുമാനിക്കുന്നത്. 27 നക്ഷത്രത്തിലും ശ്രദ്ധിക്കേണ്ട ചില സ്വഭാവ സവിശേഷതകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അതിലുപരി ഇവ നിങ്ങളുടെ ജീവിതത്തെ എപ്രകാരം ബാധിക്കുന്നു എന്നും നമുക്ക് നോക്കാം.

അശ്വതി
നിങ്ങള്‍ അശ്വതി നക്ഷത്രത്തില്‍ ജനിച്ച വ്യക്തിയാണോ, എന്നാല്‍ ഇവര്‍ക്ക് അവരുടെ ജീവിതത്തില്‍ ധാരാളം പോസിറ്റീവ് ഊര്‍ജ്ജം ഉണ്ടാവുന്നു. കൂടാതെ അല്പം വൃത്തിയും വെടിപ്പും കൂടുതലായിരിക്കും. ഇത് ഒസിഡി ആവുന്നതിനും സാധ്യതയുണ്ട്. അതില്‍ മറ്റുള്ളവര്‍ പരിഭവം കാണിക്കേണ്ടതില്ല. അവര്‍ വൃത്തിയാക്കാനും വൃത്തിയായി സൂക്ഷിക്കാനും കൂടുതല്‍ സമയം ചിലവഴിക്കും.
ഭരണി
ഭരണി നക്ഷത്രക്കാര്‍ അല്പം മോശം സ്വഭാവം കൂടി കൈയ്യിലുള്ളവരായിരിക്കും. പലപ്പോഴും ചെയ്ത് കൊടുത്ത കാര്യത്തിന് നന്ദി ഉണ്ടായിരിക്കണം എന്നില്ല. വെള്ളത്തെ ഭയമുള്ളവരാണ്. ജോലിയില്‍ കാര്ക്കശ്യമുണ്ടായിരിക്കും. എങ്കിലും അവര്‍ അവരുടെ അഭിപ്രായങ്ങളില്‍ സത്യസന്ധരായിരിക്കും.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ എപ്പോഴും പരിഹാസത്തിന് പാത്രമാവും. കൂടാതെ ഇവര്‍ മറ്റുള്ളവരെ പരിഹസിക്കുകയും ചെയ്യുന്നു. സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ അവര്‍ക്ക് ജീവിതത്തില്‍ ഒരിക്കലും നല്ല രീതിയില്‍ മുന്നോട്ട് പോവാന്‍ സാധിക്കുകയില്ല.
രോഹിണി
അവര്‍ മതപരമായ കാര്യങ്ങളില്‍ അല്‍പ്പം ചായ്വുള്ളവരാണ്, ചിലര്‍ അതിലൂടെ ഉപജീവനമാര്‍ഗം വരെ എത്തുന്നു. പലപ്പോഴും ഇവര്‍ക്ക് നേരെ വിമര്ശനങ്ങളുണ്ടാവുന്നു. അവരുടെ സ്വത്തുക്കളും സമൂഹത്തിലെ അവരുടെ നിലപാടും മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ താല്‍പ്പര്യപ്പെടുന്നു.
മകയിരം
മകയിരം നക്ഷത്രക്കാര്‍ എപ്പോഴും അതിന്റെ ഗുണത്തിനും മനോഹാരിതയ്ക്കും പേരുകേട്ടവരാണ്. എപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും, പക്ഷേ അത് ഒരിക്കലും പരസ്യമാക്കാന്‍ ഇഷ്ടപ്പെടില്ല. അഭിമാനമാണ് ഇവരുടെ മുഖമുദ്ര.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ വൈകാരികതയുടെ ആളുകളാണ്. അതുകൊണ്ട് തന്നെ അവരുടെ സ്വഭാവം, മനോഭാവം, ജീവിതം എന്നിവ ക്രമീകരിക്കാന്‍ അവര്‍ തയ്യാറല്ല. മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ഇവര്‍ സമയം ചിലവഴിക്കുന്നത്. ഒരിക്കലും പണത്തെക്കുറിച്ചും സമ്പത്ത് സമ്പാദിക്കുന്നതിനെക്കുറിച്ചും ശ്രദ്ധിക്കില്ല.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ സൗഹൃദത്തിന് പ്രാധാന്യം നല്‍ുന്നു. പലപ്പോഴും ബിസിനസ്സ് കാര്യത്തില്‍ ഇവര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ വിധത്തിലും നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഈ നക്ഷത്രം കൊണ്ട് വരും.
പൂയ്യം
മാതാപിതാക്കളോടുള്ള അനുസരണയുള്ളവരായിരിക്കും. പല നിയമങ്ങളേയും ഇവര്‍ അവഹേളിക്കും. എങ്കിലും ചില ഘട്ടങ്ങളില്‍ അവര്‍ സമൂഹത്തിനും അതിന്റെ നിയമത്തിനും അതീതരാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് സ്വന്തം സ്ഥലത്ത് ഇരിക്കാന്‍ താല്‍പ്പര്യമുണ്ടായിരിക്കില്ല. പലപ്പോഴും അവരുടെ കുടുംബത്തിന്റെയും സുഹൃത്തിന്റെയും ആവശ്യം കണക്കിലെടുക്കാതെ അനാവശ്യമായി യാത്ര ചെയ്യാന്‍ ശ്രമിക്കും. വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി അവരുടെ സമ്പത്ത് ചെലവഴിച്ചേക്കാം.
മകം
മകം നക്ഷത്രക്കാര്‍ അമിതമായി ദൈവഭയമുള്ളവരാണ്. അവര്‍ ഒരിക്കലും മറ്റുള്ളവരുടെ പണത്തിന് ആഗ്രഹിക്കില്ല. അവര്‍ക്ക് നിരന്തരം ഒരു പിന്തുണ ഏത് കാര്യത്തിനും ആവശ്യമാണ്, അതിനാലാണ് കാര്യങ്ങള്‍ സ്വതന്ത്രമായി ചെയ്യുന്നതില്‍ പലപ്പോഴും ഇവര്‍ പരാജയപ്പെടുന്നത്.
പൂരം
ഈ ആളുകള്‍ ബുദ്ധിയുടെ കാര്യത്തില്‍ മിടുക്കരാണ്. മറ്റുള്ളവരുമായി ആശയവിനിമയം നടത്തുമ്പോള്‍ ഇവര്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും നിയമവിരുദ്ധമായ അനീതിക്കും ഏതെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനത്തിനും ഇവര്‍ പലപ്പോഴും എളുപ്പത്തില്‍ നിലപാടുകള്‍ സ്വീകരിക്കുന്നു.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ വളരെയധികം ദാനധര്മ്മികളാണ്, ദയയുള്ള ഹൃദയത്തിനുടമകളാണ്. അത് മാത്രമല്ല ഇവര്‍ക്ക് പ്രശസ്തിയും സമൂഹത്തില്‍ സ്ഥാനമാനങ്ങളും ഉണ്ടാവുന്നു. ഏത് തൊഴിലുകളിലും ഇവര്‍ വിജയിക്കുന്നു. എല്ലാവരുമാും ഇടപഴകുന്നതിനും സാധിക്കും.
അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങളും അക്കാദമിക് രംഗത്ത് ഉണ്ടാവുന്നു. ധാരാളം യാത്രകള്‍ ചെയ്യേണ്ടതായി വരുന്നു. ജോലികളില്‍ മികവും കഴിവും ഉണ്ടാവും.
ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് അവരുടെ നേട്ടത്തിനായി രാഷ്ട്രീയത്തെ കൂട്ടു പിടിക്കുന്നവരാണ്. മാത്രമല്ല അതിന് വേണ്ടി ഇവര്‍ പ്രയത്നിക്കും. അവര്‍ ഉന്നത വിദ്യാഭ്യാസം നേടുകയും പുതിയ അറിവുകള്‍ തേടുകയും ചെയ്യുന്നു.
ചോതി
അവരുടെ അധികാരം എപ്പോഴും നല്ല കാര്യത്തിനായി ഉപയോഗിക്കുന്നവരാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. ഒരിക്കലും പണത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടേണ്ടി വരില്ല.
വിശാഖം
കര്മ്മത്തിന് അനുസരിച്ച് ഫലം ലഭിക്കുന്നു. പല കാര്യങ്ങളിലും കാലതാമസം നേരിടുമെങ്കിലും ഫലങ്ങള്‍ ലഭിക്കുന്നു. ജീവിതത്തിലെ പോരായ്മകളെ ഇവര്‍ കാര്യമായി എടുക്കാത്തത് പ്രശ്നങ്ങളുണ്ടാക്കും. പ്രയാസം പലപ്പോഴും ഉണ്ടാവുന്നു.
അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് അവരുടെ സ്വഭാവത്തില്‍ അല്പം ശ്രദ്ധ വേണം. കാരണം ഇവര്‍ക്ക് പലപ്പോഴും ജീവിതത്തില്‍ തടസ്സങ്ങള്‍ നേരിടേണ്ടിവരുന്നു. ഈ നക്ഷത്രത്തിലെ ആളുകള്‍ മാതാപിതാക്കളുമായുള്ള ബന്ധം അല്പം ശ്രദ്ധിക്കണം. പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്.
തൃക്കേട്ട
മികച്ച ശാരീരിക ക്ഷമതയും മികച്ച ശാരീരിക രൂപവുമാണ് ഈ ആളുകള്‍ക്കുള്ളത്. ഒരേ കാര്യത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടാണ്, അതിനാല്‍ ഇവര്‍ എപ്പോഴും സ്ഥിരത ഇഷ്ടപ്പെടുന്നു. ഒപ്പം തൊഴിലുകളില്‍ മാറ്റം വരുകയും ചെയ്യുന്നു.
മൂലം
ഈ ആളുകള്‍ പലപ്പോഴും സാമ്പത്തികമായി വിജയത്തിലെത്തുന്നു. ഭൗതികമായി സുഖപ്രദമായ ജീവിതം നയിക്കുന്നതിന് സാധിക്കും. സമാധാനപ്രിയരായ വ്യക്തികളാണെങ്കിലും ജീവിതത്തില്‍ ചെറിയ പ്രതിസന്ധികള്‍ ഇവരെ ബാധിക്കും. പലപ്പോഴും അക്രമാസക്തമായ പല അവസ്ഥയും ഇവരുട ജീവിതത്തിലുണ്ടാവുന്നു.
പൂരാടം
പൂരാടം നക്ഷത്രക്കാര്‍ എപ്പോഴും അവര്‍ മറ്റുള്ളവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നു. വാദങ്ങളിലൂടെ അവരുടെ ബുദ്ധി തെളിയിക്കുന്നു. കൂടാതെ ചിന്തിച്ച ശേഷം മാത്രമേ ഇവര്‍ തീരുമാനമെടുക്കുകയുള്ളൂ.
ഉത്രാടം
ജോലിയേ ശരണം എന്ന് ചിന്തിക്കുന്നവരാണ്. പക്ഷേ അതിലുള്ള താല്‍പ്പര്യം നഷ്ടപ്പെടുകയാണെങ്കില്‍ അവര്‍ മടിയന്മാരായിത്തീരുന്നു എന്നതാണ് സത്യം. ഇത് പലപ്പോഴും ആരംഭിച്ച കാര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്നു. ഈ നക്ഷത്രത്തിന് കീഴില്‍ ജനിച്ച ആളുകള്‍ മറ്റുള്ളവരെ വിശ്വസിക്കാന്‍ കൂട്ടാക്കാത്തവരായിരിക്കും.
തിരുവോണം
വിശുദ്ധ ഗ്രന്ഥങ്ങളിലും തിരുവെഴുത്തുകളിലും വൈദഗ്ദ്ധ്യം നേടാന്‍ ഇവര്‍ക്ക് താല്‍പ്പര്യമുണ്ടായിരിക്കും. അറിവ് കൊണ്ട് ശത്രുക്കള്‍ക്ക് മേല്‍ വിജയം കണ്ടെത്തുന്നു. അവര്‍ സഹായിക്കുന്നവരുടെ ബഹുമാനവും വിശ്വാസവും ഇവര്‍ നേടിയെടുക്കും.
അവിട്ടം
ദേഷ്യമാണ് അവിട്ടം നക്ഷത്രക്കാരെ പ്രശ്നത്തിലാക്കുന്നത്. ഏത് കാര്യവും ദൃഢനിശ്ചയത്തോടെ ചെയ്യുന്നു. ഈ നക്ഷത്രത്തിലെ വ്യക്തികള്‍ക്ക് ഒരു കാര്യത്തിലും കാലതാമസം നേരിടേണ്ടതായി വരുന്നില്ല.
ചതയം
നേരേ വാ നേരേ പോ എന്ന സ്വഭാവക്കാരായിരിക്കും. ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ധൈര്യം കൂടുതലായിരിക്കും. മറ്റുള്ളവരെക്കുറിച്ച് വിഷമിക്കുന്നതിനുപകരം സ്വന്തം ജീവിതത്തില്‍ ശ്രദ്ധ കൊടുക്കാന്‍ താല്‍പ്പര്യപ്പെടുന്നു.
പൂരൂരുട്ടാതി
ലോകത്തില്‍ ഒരു മാറ്റം വരുത്താന്‍ ഇവര്‍ കിണഞ്ഞ് പരിശ്രമിച്ച് കൊണ്ടേ ഇരിക്കും. അതിന് വേണ്ടി സ്വയം ത്യാഗം ചെയ്യാന്‍ ഇവര്‍ ശ്രമിക്കുന്നു. ജീവിതത്തില്‍ വളരെ പൊരുത്തപ്പെടാവുന്നവരാണ് ഇവര്‍. സാഹചര്യം ആവശ്യപ്പെടുന്നതനുസരിച്ച് സ്വയം മാറാന്‍ കഴിയും.
ഉത്രട്ടാതി
ഈ ആളുകള്‍ അതീവ വിശ്വാസികളായിരിക്കും. എന്നാല്‍ ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ ആ വിശ്വാസം തിരിച്ചെടുക്കുന്നതിന് ഇവര്‍ ശ്രമിക്കുകയില്ല. തങ്ങളെ സ്നേഹിക്കുന്നവര്‍ക്കായി തങ്ങളുടെ ജീവന് പോലും ത്യജിക്കാന്‍ അവര്‍ മടിക്കില്ല. അത്രക്ക് വിശ്വാസ്യത ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവും.
രേവതി
രേവതി നക്ഷത്രക്കാര്‍ പൊതുവേ ധാര്‍ഷ്ട്യമുള്ളവരുമാണ്. എന്നിരുന്നാലും, എല്ലാവരിലും ഏറ്റവുമധികം നല്ല സ്വഭാവം ഇവര്‍ തന്നെയായിരിക്കും. മറ്റുള്ളവരുടെ പ്രശ്നങ്ങളില്‍ പലപ്പോഴും ആലോചനകളും കൈകടത്തലും കൂടുതലായിരിക്കും. ഇത് പിന്നീട് പ്രശ്നങ്ങളുണ്ടാക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications