Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കഠിനമായ വേനൽച്ചൂട്; തളരാതെ പിടിച്ചുനിൽക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടിച്ചെടുത്തത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു! ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ് -
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ?
നവംബറില്‍ തീരുന്നില്ല ഈ നാളുകാരുടെ ദോഷം: പുതുവര്‍ഷ തുടക്കവും കഷ്ടകാലത്തിലോ?
നവംബര്‍ മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ ജ്യോതിഷപരമായി നോക്കുയാണെങ്കില്‍ അത് നിങ്ങളില്‍ അനുകൂലമല്ലാത്ത പല മാറ്റങ്ങളും ഉണ്ടാവുന്നു. ചില നക്ഷത്രക്കാര്‍ക്ക് ഗുണഫലങ്ങള്‍ നല്കുന്ന നവംബര്‍ ചില നക്ഷത്രക്കാരെ കാത്തിരിക്കുന്നത് ദോഷഫലങ്ങള്‍ ആയിരിക്കും. പലപ്പോഴും ഈ ദോഷഫലങ്ങള്‍ നവംബറോടെ തീരുന്നില്ല എന്നതാണ് പ്രശ്നം. സാമ്പത്തികവും കരിയറും ദാമ്പത്യവും ജോലിയും എല്ലാം മുന്‍കൂട്ടി അറിയുന്നതിനായി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു. ആരൊക്കെ കരുതിയിരിക്കണം നവംബര്‍ മാസത്തില്‍ എന്നതും ശ്രദ്ധേയമാണ്.
നവംബറില്‍ നിരവധി ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും എല്ലാം സംഭവിക്കുന്നു. അതുകൊണ്ട് തന്നെ നവംബറിലെ ചെറിയ മാറ്റം പോലും നമ്മുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുന്നു. ഏതൊക്കെ നക്ഷത്രക്കാരെയാണ് നവംബര്‍ കൂടുതല്‍ കുഴപ്പത്തില്‍ ചാടിക്കുന്നത് എന്നും ആരൊക്കെയാണ് ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടവര്‍ എന്നും നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ഉദ്ദേശിച്ച കാര്യങ്ങളൊന്നും തന്നെ നവംബര്‍ മാസത്തില്‍ നടക്കണം എന്നില്ല. മാത്രമല്ല അതിന് വേണ്ടി കഷ്ടപ്പെടുന്നത് അല്പം കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്നമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും പല വിധത്തിലുള്ള തെറ്റിദ്ധാരണകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തിക്കുന്നു. വാഹന ഉപയോഗത്തില്‍ ശ്രദ്ധിക്കണം. സാമ്പത്തികമായി തകര്‍ച്ചയിലേക്ക് പോവുന്നതിനുള്ള പ്രവണ ഉണ്ടാവുന്നതിനാല്‍ അതീവ ശ്രദ്ധയോടെ വേണം പണം കൈകാര്യം ചെയ്യുന്നതിന്.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. പലപ്പോഴും ഇത് കൂടുതല്‍ ഗുരുതരമായ ഒരു അവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയും ഉണ്ട്. പലപ്പോഴും ബിസിനസില്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നിങ്ങളെ എത്തിക്കുന്നു. വാഹന ഉപയോഗത്തില്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അപകടം തൊട്ടടുത്ത് തന്നെ ഉണ്ടാവാന്‍ ഇടയുണ്ട്. ഇത് വഴിയും സാമ്പത്തിക നഷ്ടം സംഭവിക്കാം. ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കണം. പല കാര്യങ്ങളിലും നഷ്ടങ്ങള്‍ സംഭവിക്കുന്നത് ഗുരുതരമായ മാനസിക ആഘാതത്തിലേക്ക് നിങ്ങളെ എത്തിക്കും.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് പലപ്പോഴും എടുക്കാന്‍ സാധിക്കാത്ത തരത്തിലുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ട അവസ്ഥയുണ്ടാവുന്നു. അതിന്റെ ഫലമായി പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കൂടുതല്‍ തവണ ആലോചിച്ച് വേണം എടുക്കുന്നതിന്. അല്ലെങ്കില്‍ അത് ഗുരുതരമായ അവസ്ഥകള്‍ പിന്നീട് അങ്ങോട്ട് ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെ മാസത്തിന്റെ പകുതി വരെ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്.
തിരുവാതിര
ആഗ്രഹിക്കുന്നപോലെ ജീവിതം മുന്നോട്ട് പോവണം എന്നില്ല. പലപ്പോഴും ജോലിയില്‍ മത്സരങ്ങള്‍ കടുക്കുന്നു. പ്രതിഫലത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കണം. രാഷ്ട്രീയപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. അഭിപ്രായങ്ങള്‍ പലതും നിങ്ങള്‍ക്ക് പിന്നീട് വിനയായി വരാം. കാര്‍ഷിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട അവസ്ഥയുണ്ടാവുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോവുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. വീട് വിട്ട് മാറിത്താമസിക്കേണ് അവസ്ഥയുണ്ടാവും.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് അവരുടെ അമിത ദേഷ്യം നിയന്ത്രിച്ചില്ലെങ്കില്‍ ജീവിതത്തില്‍ വെല്ലുവിളികള്‍ വര്‍ദ്ധിക്കാം. ഇത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കാം. പലപ്പോഴും ആഗ്രഹത്തിന് അനുസരിച്ച് കാര്യങ്ങള്‍ നീങ്ങിക്കൊള്ളണം എന്നില്ല. പങ്കാളിയുടെ നിര്‍ദ്ദേശ പ്രകാരം പ്രവര്‍ത്തിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. വാഹന ഉപയോഗത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ചെയ്യുന്ന കാര്യങ്ങളില്‍ പലതും താല്പ്പര്യമില്ലാതെ ചെയ്യുന്നവയായിരിക്കാം. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധിച്ച് വേണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications