Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ജീവിതത്തില്‍ എമ്പാടും തടസ്സങ്ങള്‍: ഒന്നൊഴിയാതെ പ്രശ്നത്തിലാവുന്ന നാളുകാര്‍: 31 ദിനങ്ങള്‍ സങ്കീര്‍ണം
ചിങ്ങ മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ ഗുണഫലങ്ങള്‍ നല്‍കുന്നത് പോലെ തന്നെ ദോഷഫലങ്ങളും കാത്തിരിക്കുന്ന ചില നക്ഷത്രക്കാരുണ്ട്. ജ്യോതിഷപ്രകാരമുണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പല പ്രതിസന്ധികളും ഉണ്ടാക്കുന്നു. ഗുണഫലങ്ങള്‍ നല്‍കുന്നത് പോലെ തന്നെ ദോഷഫലങ്ങള്‍ക്കും നാം പ്രാധാന്യം നല്‍കണം. എന്നാല്‍ ഇതില്‍ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും കരുതിയിരിക്കേണ്ടതുമായ ചില നക്ഷത്രക്കാരുണ്ട്.
ചിങ്ങമാസത്തിലെ 31 ദിനവും അതിസങ്കീര്‍ണമായ പ്രശ്നങ്ങളോടെ കാത്തിരിക്കുന്ന ചില നക്ഷത്രക്കാരുണ്ട്. ഇവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാരില്‍ ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ദോഷഫലങ്ങള്‍ ചിങ്ങത്തില് കാത്തിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും രോഗാവസ്ഥകള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയാണ്. അത് മാത്രമല്ല സംസാരിക്കുമ്പോള്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം. ചിങ്ങ മാസത്തില്‍ രണ്ടാമത്തെ ആഴ്ച മുതല്‍ പ്രതിസന്ധികള്‍ കഠിനമാവുന്നു. ബിസിനസ് ആരംഭിക്കാന്‍ പദ്ധതിയിടുന്നവര്‍ക്ക് പലപ്പോഴും അതില്‍ വലിയ തോതില്‍ സാമ്പത്തിക നഷ്ടം ഉണ്ടാവുന്നു. മാസത്തിന്റെ അവസാനം ചെറിയ രീതിയില്‍ ആശ്വാസം ലഭിച്ചേക്കാം. സാമ്പത്തിക നഷ്ടങ്ങള്‍ വിട്ടുമാറാതെ നില്ക്കുന്നു.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടകക്കൂറുകാര്‍ക്ക് ചിങ്ങമാസം ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. കുടുംബത്തില്‍ തര്‍ക്കമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മാതാപിതാക്കള്‍ക്ക് രോഗാവസ്ഥകള്‍ വര്‍ദ്ധിക്കുന്നു. വീടും സ്ഥലവും വില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്നു. വാഹന ഉപയോഗത്തില്‍ വളരെയധികം ശ്രദ്ധ വേണം. മാസത്തിന്റെ ആദ്യ പകുതി പലപ്പോഴും പ്രതികൂല ഫലങ്ങള്‍ വര്‍ദ്ധിപ്പിച്ചേക്കാം.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറുകാര്‍ക്ക് ചിങ്ങമാസത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവാം. അത് പലപ്പോഴും കര്‍മ്മരംഗത്ത് വളരെ വലിയ തോതില്‍ തന്നെ ബാധിക്കുന്നു. പുതിയ ജോലികള്‍ ആരംഭിക്കുന്നതിന് അനുകൂല സമയമല്ല. നിങ്ങള്‍ക്ക് പരാജയവും പ്രശ്നങ്ങളും അനുഭവിക്കേണ്ട അവസ്ഥയുണ്ടാവുന്നു. മിതമായ ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ പിടികൂടും. ഇത് വിട്ടുമാറാതെ നില്‍ക്കുന്നത് അസ്വസ്ഥത വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും സന്തോഷത്തിന്റെ കാര്യത്തില്‍ അല്പം പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. സംസാരിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം. കാരണങ്ങള്‍ ചില വാക്കുകള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കിയേക്കാം.
തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം)
തുലാക്കൂറുകാര്‍ക്ക് ചിങ്ങ മാസം വന്‍ തകര്‍ച്ചയിലേക്കാണ് എത്തിക്കുന്നത്. പലപ്പോഴും ബിസിനസിലും സാമ്പത്തിക കാര്യങ്ങളിലും നിരവധി വെല്ലുവിളികള്‍ നേരിടേണ്ട അവസ്ഥയുണ്ടാവുന്നു. പലപ്പോഴും എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ശ്രമിക്കുമെങ്കിലും അവയൊന്നും പരിഹരിക്കപ്പെടണം എന്നില്ല. ആഢംബരത്തിനായി കൂടുതല്‍ പണം ചിലവഴിക്കേണ്ടതായി വരുന്നു. എന്നാല്‍ അതനുസരിച്ച് നിങ്ങള്‍ക്ക് വരവുണ്ടായിരിക്കണം എന്നില്ല. ഇത് നിങ്ങളുടെ സാമ്പത്തികമായി തകര്‍ക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറുകാര്‍ക്ക് ചിങ്ങ മാസം ഗുണദോഷ സമ്മിശ്രമായിരിക്കും. എങ്കിലും ദോഷഫലങ്ങള്‍ അധികരിച്ച് നില്ക്കുന്ന ഒരു മാസമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നല്ല ബന്ധങ്ങള്‍ പോലും പ്രശ്നങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. മാസത്തിന്റെ ആദ്യപകുതിയില്‍ പലപ്പോഴും യാത്രകള്‍ ചെയ്യേണ്ടതായി വരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ വിടാതെ പിന്തുടരുന്നു. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് എതിരാളികളില്‍ നിന്ന് കടുത്ത മത്സരം നേരിടേണ്ടി വന്നേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications