Latest Updates
-
ഇന്നത്തെ നക്ഷത്രഫലം: സെപ്റ്റംബർ 13 ഞായറാഴ്ച, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം -
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം
മിഥുനം 2024: വരുന്ന 31 ദിനവും കഷ്ടകാലം ഒഴിയില്ല; അപകടങ്ങളെ കരുതിയിരിക്കേണ്ടവര്‍
മിഥുന മാസത്തിന് തുടക്കം കുറിക്കാന്‍ ഒരുങ്ങുമ്പോള്‍ നാം അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന പല കാര്യങ്ങളുും ജീവിതത്തില്‍ ദോഷഫലം നിറക്കുന്നതാണ്. ഓരോ സമയവും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന കഷ്ടകാലവും പ്രതിസന്ധികളും ഓരോ ഗ്രഹത്തിന്റേയും രാശിയുടേയും മാറ്റങ്ങള്‍ അനുസരിച്ചാണ്. മിഥുന മാസത്തില്‍ ഇപ്രകാരം ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ചില നക്ഷത്രക്കാരുണ്ട്.
ഓരോ നക്ഷത്രക്കാരിലും ജീവിതം മാറി മറിയുന്നു, മിഥുന മാസത്തില്‍ എന്തൊക്കെയാണ് അശ്വതി- മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാരില്‍ സംഭവിക്കുന്നത് എന്നറിയാന്‍ പലര്‍ക്കും താല്‍പ്പര്യം കാണും. എന്നാല്‍ വരുന്ന 31 ദിവസത്തേക്ക് ദോഷഫലങ്ങളാല്‍ ജീവിതം വഴി മുട്ടുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മിഥുനമാസം നല്‍കുന്നത് ദോഷം ഫലങ്ങളാണ്. പലപ്പോഴും നിങ്ങളുട ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് ഈ സമയം നിങ്ങള്‍ കടന്നു പോവുന്നത്. ജീവിതം തന്നെ വഴി മുട്ടി നില്ക്കുന്ന അവസ്ഥ പലപ്പോഴും ഉണ്ടായേക്കാം. എങ്കിലും ശ്രദ്ധയോടെ വേണം എല്ലാം കൈകാര്യം ചെയ്യുന്നതിന്. ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഇവര്‍ക്ക് ഈ സമയം അനുഭവിക്കേണ്ടി വരുന്നു. അല്ലാത്ത പക്ഷം അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ തന്നെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു.
മിഥുനക്കൂറ് (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം ആദ്യ പകുതി):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക ്അനുയോജ്യമല്ലാത്ത ഒരു സമയമാണ് വരാന്‍ പോവുന്നത്. പലപ്പോഴും ജീവിതത്തില്‍ പ്രതികൂലാവസ്ഥകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളൊന്നും തന്നെ സംഭവിക്കണം എന്നില്ല. വാഹനം ഉപയോഗിക്കുന്നവരെങ്കില്‍ അവര്‍ അല്പം ശ്രദ്ധയോടെ വേണം വാഹനം ഉപയോഗിക്കുന്നതിന്. അപകടത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ജീവിതത്തില്‍ നേരിടുന്ന പല പ്രതിസന്ധികളും നിങ്ങളുടെ വരുന്ന 31 ദിവസത്തെ പ്രതിസന്ധിയിലാക്കുന്നു.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ ഓരോ ദിവസവും വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നു. പലപ്പോഴും ജീവിതത്തിലെ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുകയും അത് വഴി മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. ഒരു തരത്തിലും നിങ്ങള്‍ക്ക് സാമ്പത്തികമായ ഒരു പുരോഗതി ഈ മാസം ഉണ്ടാവണം എന്നില്ല. നിങ്ങളുടെ ജീവിതത്തേയും കുടുംബത്തിന്റെ നിലനില്‍പ്പിനേയും വരെ മിഥുന മാസം സ്വാധീനിക്കുന്നു. സ്വര്‍ണവും പണവും നഷ്ടപ്പെടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കി എടുക്കരുത്. അത് ജീവിതം തന്നെ മാറ്റി മറിക്കുന്നതായിരിക്കാം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂല ഫലങ്ങളേക്കാള്‍ പ്രതികൂല ഫലങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. ജീവിതത്തിലെ എല്ലാ നേട്ടങ്ങളേയും പലപ്പോഴു മോശം ഫലത്തിന്റെ സ്വാധീനം നിമിത്തം മോശമാക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവരെങ്കില്‍ ഇവര്‍ വളരെയധികം ശ്രദ്ധയോടെ എല്ലാം കൈകാര്യം ചെയ്യണം. കുടുംബത്തില്‍ പ്രശ്നങ്ങളും പ്രതിസന്ധികളും വര്‍ദ്ധിക്കുന്നു ധനനഷ്ടം തന്നെയാണ് മിഥുന മാസത്തില്‍ ഇവരെ ബാധിക്കുന്നത്.
കുംഭക്കൂറ് (അവിട്ടം രണ്ടാം പകുതി ഭാഗം, ച തയം, പൂരുരുട്ടാതി ആദ്യ മുക്കാൽ ഭാഗം):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ പ്രതികൂലാവസ്ഥകള്‍ ഉണ്ടാവുന്നു. പലപ്പോഴും ചില അവസരങ്ങളില്‍ നിങ്ങളെ പ്രതിസന്ധിയിലാക്കുന്ന മാറ്റങ്ങള്‍ ഈ മൂന്ന് നക്ഷത്രക്കാരെ കാത്തിരിക്കുന്നു. ഒരു കാര്യത്തിലും അധികം ചിന്തിച്ച് സമയം കളയേണ്ടതില്ല. കാരണം അത് പിന്നീട് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് വളരെയധികം പാടുപെടേണ്ടി വരുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
