Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
കുംഭത്തിലെ വെല്ലുവിളി തുടങ്ങാനിരിക്കുന്നതേ ഉള്ളൂ: വരുന്ന 30 ദിനം കരുതിയിരിക്കണം ഈ നാളുകാര്‍
കുംഭമാസത്തിന് തുടക്കം കുറിക്കുമ്പോള്‍ അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാരില്‍ ദൗര്‍ഭാഗ്യം കൂടെയുള്ള ചിലരുണ്ട്. പലപ്പോഴും അത്ര നല്ല സമയമായിരിക്കില്ല അവര്‍ക്ക് ഈ മാസം കാത്തിരിക്കുന്നത്. അത് സാമ്പത്തികമായോ ദാമ്പത്യ ജീവിതത്തിലോ കരിയറിലോ എല്ലാം പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന തരത്തിലുള്ളതായിരിക്കും. പലപ്പോഴും മോശം അനുഭവങ്ങള്‍ പല തരത്തിലും നിങ്ങളെ ബാധിക്കുകയും ചെയ്യും.
എന്നാല്‍ 27 നക്ഷത്രക്കാരില്‍ ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ഇത്തരം പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നത് എന്ന് നമുക്ക് നോക്കാം. ചില പ്രതികൂല ഫലങ്ങള്‍ ഇവരുട ജീവിതത്തില്‍ ഉണ്ടാവുന്നു എന്നതാണ് കരുതിയിരിക്കേണ്ടത്. അവര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് കുംഭ മാസത്തില്‍ പ്രശ്നങ്ങളുണ്ടാവാം. മാത്രമല്ല അവര്‍ എല്ലാ കാര്യത്തിലും ജാഗ്രത പുലര്‍ത്തണം. പ്രത്യേകിച്ച് കരിയറിലും ജോലിയിലും വളരെയധികം ശ്രദ്ധിക്കണം. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. ആരോഗ്യം നിസ്സാരമാക്കരുത്. ചെയ്യുന്ന ഓരോ കാര്യവും വളരെയധികം ശ്രദ്ധിക്കണം. പണത്തിന്റെ കാര്യത്തിലെ അശ്രദ്ധ നിങ്ങളെ കുഴിയില്‍ ചാടിക്കും.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ഉണ്ടാവുമെങ്കിലും ദോഷഫലങ്ങളും കാത്തിരിക്കുന്ന ഒരു സമയമാണ് കുംഭ മാസം. പലപ്പോഴും ജോലിയില്‍ പ്രതീക്ഷിക്കുന്ന ഉയര്‍ച്ച ലഭിക്കണം എന്നില്ല. സാമ്പത്തിക സ്ഥിതിയില്‍ പ്രശ്നങ്ങളുണ്ടായേക്കാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. സാമ്പത്തിക സ്ഥിതി പ്രതീക്ഷിച്ചതിനേക്കാള്‍ താഴോട്ട് പോവും. ചെയ്യുന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കണം എന്നില്ല.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് പ്രതികൂല മാറ്റങ്ങള്‍ അധികരിച്ച് നില്ക്കുന്ന സമയമാണ്. കോണ്ട്രാക്റ്റ് അനുസരിച്ച് ജോലി ചെയ്യുന്നവര്‍ക്ക് പലപ്പോഴും അതില്‍ തടസ്സങ്ങള്‍ ഉണ്ടാവാം. ക്ഷമ അനിവാര്യമാണ്. പല സാഹചര്യത്തിലും ക്ഷമ നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അച്ഛന്റെ ആരോഗ്യം അല്പം ശ്രദ്ധിക്കണം. സാമ്പത്തിക സഹായം മറ്റുള്ളവര്‍ക്ക് ചെയ്യുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് ദോഷഫലങ്ങള്‍ നിലനില്‍ക്കുന്ന ഒരു മാസമാണ് കുംഭമാസം. പലപ്പോഴും കാര്യതടസ്സങ്ങള്‍ പലതിലും സംഭവിക്കും. എങ്കിലും പതിയെ പതിയേ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. പ്രശ്ന പരിഹാരത്തിന് വേണ്ടി എപ്പോഴും ശ്രദ്ധിക്കണം. പഠന കാര്യങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സമയം ചിലവാക്കേണ്ടി വരും. എങ്കിലും കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കാത്തതില്‍ നിങ്ങള്‍ നിരാശരാവും. ജോലിയില്ലാത്തതിന്റെ പേരില്‍ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു.
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ നിരവധി ഏറ്റക്കുറച്ചിലുകള്‍ വരുന്ന മാസം അനുഭവിക്കേണ്ടതായി വരും. പലപ്പോഴും ഓണ്‍ലൈന്‍ വ്യാപാരം നഷ്ടത്തിലാവുന്നതിന്റെ സൂചനയുണ്ട്. അത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും. ജീവിത പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ജീവിതത്തെ ബാധിക്കുന്നു. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ നിങ്ങള്‍ വളരെയധികം കഷ്ടപ്പെടേണ്ടി വരും. ചില സാഹചര്യങ്ങള്‍ നിങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളി വിടും.
അനിഴം
അനിഴം നക്ഷത്രക്കാരുടെ ആരോഗ്യം അല്പം ശ്രദ്ധിക്കണം. പലപ്പോഴും അനാവശ്യമായ കാര്യങ്ങള്‍ ആലോചിച്ച് നിങ്ങള്‍ പ്രശ്നത്തിലാവും. സുഹൃത്തുക്കളെ സഹായിക്കുന്നത് നല്ലതാണെങ്കിലും അല്പം കരുതലോടെ വേണം ഇതെല്ലാം ചെയ്യുന്നതിന്. വിദ്യാര്‍ത്ഥികള്‍ പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണ.ം അല്ലാത്ത പക്ഷം പരാജയത്തിലേക്ക് എത്താം. പ്രശ്നങ്ങളില്‍ ഇടപെടുന്നത് വളരെ ശ്രദ്ധിച്ച് വേണം. അത് പിന്നീട് നിങ്ങള്‍ക്കൊരു പ്രശ്നമാവാതിരിക്കാന്‍ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
