Latest Updates
-
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ
ഇടവത്തിലെ കഠിന ദോഷങ്ങള്‍ വിടാതെ പിന്തുടരുന്ന നാളുകാര്‍
ഇടവ മാസത്തിന് തുടക്കമായി, ഇടവം 1 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലെ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ചില നക്ഷത്രക്കാരുണ്ട്. പല വിധത്തിലുള്ള ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും എല്ലാ വിധത്തിലുള്ള നക്ഷത്രക്കാരേയും സ്വാധീനിക്കുന്നുണ്ട്. ഇത് ജീവിതത്തില്‍ അനുകൂല പ്രതികൂല ഫലങ്ങള്‍ ധാരാളം ഉണ്ടാക്കുന്നു.
ഇടവ മാസത്തില്‍ ജ്യോതിഷ പ്രകാരമുണ്ടാവുന്ന മാറ്റങ്ങള്‍ അല്പം അത്ഭുതപ്പെടുത്തുന്നതായിരിക്കും. പലപ്പോഴും ഈ മാസത്തിലെ അസ്വസ്ഥതകള്‍ ഒരു മാസം മുഴുവന്‍ അല്ല വരുന്ന മാസങ്ങളിലും നിങ്ങളെ സ്വാധീനിക്കുന്നു. ഇത്തരം മാറ്റങ്ങളെ ഒരിക്കലും അസ്വസ്ഥതയായി കണക്കാക്കാതെ അതിനുള്ള പരിഹാരമാണ് നാം തേടേണ്ടതും. ഇടവ മാസത്തില്‍ ഗ്രഹമാറ്റം അനുസരിച്ച് നിങ്ങള്‍ക്ക് ദോഷം നല്കുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

പൂയ്യം
പൂയ്യം നക്ഷത്രക്കാരില്‍ ഇടവമാസം അത്ര നല്ല ഫലങ്ങളല്ല നല്‍കുന്നത്. മാത്രമല്ല പല വിധത്തിലുള്ള പ്രതിസന്ധികളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തികമായി അത്ര നല്ല സമയമായിരിക്കില്ല.. ഇത് പലപ്പോഴും നിങ്ങളുടെ അടിത്തറ ഇളക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ അത് ബന്ധങ്ങളെ തകര്‍ക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുന്നതിനുള്ള സമയമാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. ജോലിയിലെ പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
ആയില്യം
ഇടവമാസത്തിലെ ദോഷങ്ങള്‍ ബാധിക്കാന്‍ ഇടയുള്ള നക്ഷത്രക്കാരില്‍ ആയില്യം നക്ഷത്രക്കാര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും പ്രശ്നങ്ങളുടെ മൂര്‍ദ്ധന്യാവസ്ഥയില്‍ ആയിരിക്കും നിങ്ങളുണ്ടായിരിക്കുന്നത്. വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് സംഭവിക്കുന്നതിനുള്ള സാധ്യത വളരെ വിരളമായിരികകും. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം.. ഒരുവാക്കില്‍ പോലും പലപ്പോഴും പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. ബന്ധങ്ങളില്‍ ഉലച്ചില്‍ സംഭവിക്കാം. ദാമ്പത്യ ജീവിതത്തില്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടതാണ്. ആരോഗ്യവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
മകം
മകം നക്ഷത്രക്കാര്‍ക്ക് ഇടവ മാസം അത്ര നല്ല സമയമല്ല എന്നത് അനുഭവത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പോലും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. തൊഴിലില്‍ നിരവധി ബുദ്ധിമുട്ടുകള്‍ നിങ്ങളെ തേടി എത്തുന്നു. ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്താം. അശ്രദ്ധയോടെ പല കാര്യങ്ങളും ചെയ്യുന്നതിനുള്ള പ്രവണത നിങ്ങളിലുണ്ടാവുന്നു. പലപ്പോഴും ദുര്‍വാശി പിടിക്കുന്നത് വഴി ജീവിതം തന്നെ മാറി മറിയാം. അത് കുടുംബത്തിന്റെ സമാധാനവും സന്തോഷവും നശിപ്പിക്കുന്നു.
വിശാഖം
വിശാഖം നക്ഷത്രക്കാരില്‍ അതികഠിനമായ മാനസിക സമ്മര്‍ദ്ദം ഈ സമയം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇവര്‍ക്ക് ജീവിതം മുഴുവന്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. മാനസിക സമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രശ്നങ്ങളാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. പല കോണില്‍ നിന്നും പല കാര്യങ്ങള്‍ക്കും എതിര്‍പ്പുകള്‍ ഉണ്ടായേക്കാം. ജീവിതത്തിലെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടാവുന്നു. എന്തും ഏതും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ കൂടുതലാക്കുന്നു.
പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് ഇടവ മാസം പ്രതികൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. രക്തസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് നിങ്ങള്‍ കഷ്ടപ്പെടുന്നതിനുള്ള സാധ്യത കാണുന്നു. പല തരത്തിലുള്ള രോഗാവസ്ഥകള്‍ നിങ്ങളില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ആത്മവിശ്വാസം കുറയുകയും എന്താണ് ചെയ്യാന്‍ പാടില്ലാത്തത് എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്യുന്നു. സാമ്പത്തികമായി നിങ്ങള്‍ വളരെയധികം തകര്‍ന്നിരിക്കുന്ന ഒരു അവസ്ഥയിലൂടെയാണ് കടന്ന് പോവുന്നത്.. ഭര്‍ത്താവിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ആശങ്കയുണ്ടാവുന്നു.
രേവതി
രേവതി നക്ഷത്രക്കാരെ ഇടവമാസത്തില്‍ കാത്തിരിക്കുന്നത് അസ്വസ്ഥതകളും അലച്ചിലും പ്രശ്നങ്ങളുമാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പല മാറ്റങ്ങളും എന്താണ് എപ്പോഴാണ് എന്നറിയാതെ മുന്നോട്ട് പോവുന്നതിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ബിസിനസ് ചെയ്യുന്നവരില്‍ ഒരു തരത്തിലും സാമ്പത്തിക ലാഭം ഉണ്ടാവുന്നില്ല. എല്ലാ കാര്യങ്ങളും നല്ലതുപോലെ സംസാരിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. അപകടകരമായ പല അവസ്ഥകളും നിങ്ങള്‍ക്കുണ്ടാവുന്നു. പലപ്പോഴും ദേഷ്യത്തെ നിയന്ത്രിച്ചില്ലെങ്കില്‍ അത് പ്രശ്നങ്ങള്‍ കൂട്ടും എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications