Latest Updates
-
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം!
തുലാം കടന്ന് കിട്ടാന്‍ പാട് പെടുന്നവര്‍: അടിമുടി ദൗര്‍ഭാഗ്യം: തലയിലൊഴിയാതെ പ്രശ്നങ്ങള്‍, നിങ്ങളുണ്ടോ ഇതില്‍?
തുലാം മാസത്തിന് തുടക്കം കുറിച്ചു, ഈ സമയം ജ്യോതിഷപരമായ പ്രാധാന്യവും വളരെ കൂടുതലാണ്. തുലാം 15-അതായത് ഈ മാസം ഒക്ടോബര്‍ 31-നാണ് ദീപാവലിയും വരുന്നത്. ഇതെല്ലാം തന്നെ ശുഭശകുനത്തെയാണ് സൂചിപ്പിക്കുന്നതും. നിരവധി രാശിമാറ്റങ്ങളും ഗ്രഹമാറ്റങ്ങളും നക്ഷത്രമാറ്റങ്ങളും ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ശനിയുടെ കുംഭം രാശിയിലെ വക്രഗതി സഞ്ചാരവും രാഹുവിന്റെ മീനം രാശിയിലെക്കുള്ള മാറ്റവും കേതു കന്നി രാശിയിലേക്കും മാറുന്നത് എല്ലാം ഗുണഫലങ്ങള്‍ നല്‍കുന്നതാണ്.
ബുധനാകട്ടെ മാസത്തിന്റെ തുടക്കത്തില്‍ തുവാം രാശിയില്‍ സ്ഥിതി ചെയ്യുന്നു. പിന്നീട് വൃശ്ചികത്തില് ഉദയം ചെയ്യുന്നു. ഈ സമയമെല്ലാം പക്ഷേ തുലാം രാശിയില്‍ അതികഠിന ദോഷങ്ങളിലൂടെ കടന്നു പോവുന്ന ചില നക്ഷത്രക്കാരുണ്ട്, അവര്‍ ആരൊക്കെയെന്നും അവരുടെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നും നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്കാണ് തുലാം ദോഷഫലങ്ങള്‍ കഠിനമായി നല്‍കുന്നത്. പലപ്പോഴും എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കണം എന്നില്ല. അതിന്റെ ഫലമായി പലപ്പോഴും ആത്മാര്‍ത്ഥതയും കര്‍മ്മനിരതയും എല്ലാം ഇവര്‍ക്ക് നഷ്ടപ്പെടുന്നു. ജോലി പോലും പ്രതിസന്ധിയില്‍ ആവുന്ന ഘട്ടത്തിലേക്ക് കാര്യങ്ങളെത്തുന്നു. അലച്ചിലും യാത്രാപ്രതിസന്ധികളും നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും. പലപ്പോഴും കാര്യങ്ങളെല്ലാം തന്നെ നിശബ്ദമായി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന അവസ്ഥയിലെത്തും. സാമ്പത്തിക സ്ഥിതി മോശമാവുകയും മന:സമാധാനക്കേടിലേക്ക് കാര്യങ്ങളെത്തുകയും ചെയ്യും.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളിലും പലപ്പോഴും പരാജയം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഗ്രഹങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ ജീവിതത്തിലുണ്ടാക്കുന്നു. ബാങ്കുകള്‍ വഴിയുള്ള ഇടപാടുകള്‍ ശ്രദ്ധിച്ച് വേണം. ദാമ്പത്യ ജീവിതത്തില്‍ സൈ്വര്യക്കേടുകള്‍ വര്‍ദ്ധിക്കുന്നു. ബിസിനസ് ചെയ്യുന്നതിന് അനുകൂലമായ ഒരു സാഹചര്യമല്ല നിങ്ങള്‍ക്കുണ്ടാവുന്നു. രോഗാവസ്ഥകള്‍ കൂടുതല്‍ കഠിനമാവുന്നു.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് തുലാം മാസത്തില്‍ വേണ്ടത്ര ഗുണഫലങ്ങള്‍ പ്രതീക്ഷിക്കാന്‍ സാധിക്കുകയില്ല. പലപ്പോഴും ദുര്‍ഘടം പിടിച്ച കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. കൂടാതെ വിജയ സാധ്യത വളരെ കുറവായിരിക്കും. പലപ്പോഴും പല കാര്യങ്ങളിലും കലഹിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് എല്ലാ തരത്തിലും പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. മുന്‍കൂട്ടി തീരുമാനിച്ച യാത്ര പോലും മാറ്റി വെക്കേണ്ട അവസ്ഥയുണ്ടാവും. സാമ്പത്തിക കാര്യങ്ങള്‍ പ്രശ്നങ്ങളിലേക്ക് എത്തുന്നു. ബന്ധുക്കളോട് മുഖം കറുപ്പിച്ച് സംസാരിക്കേണ്ടി വരുന്നു. അത് കൂടുതല്‍ പ്രതിസന്ധികള്‍ പിന്നീടുണ്ടാക്കും.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങള്‍ തുലാം മാസത്തില്‍ തേച്ചാലും മാച്ചാലും തീരില്ല എന്നതാണ് സത്യം. പലപ്പോഴും അമിത ദേഷ്യം കൊണ്ട് കണ്ണ് കാണാത്ത അവസ്ഥയുണ്ടാവും. നിങ്ങളോട് പലര്‍ക്കും പല കാര്യത്തിനും ദേഷ്യം തോന്നിയേക്കാം. പലപ്പോഴും ഇത് പ്രശ്നങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. ബിസിനസില്‍ ഇതുവരെയില്ലാത്ത തരത്തിലേക്ക് സാമ്പത്തിക നഷ്ടം നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും കുടുംബത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതായി വരും. ഒന്നിച്ചിരുന്ന് സംസാരിക്കുന്നതിലൂടെ പല പ്രശ്നങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കും.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് അവര്‍ കടന്ന് പോവുന്നത്. ജീവിതം തന്നെ വെറുത്ത് പോവുന്ന നിരവധി സംഭവങ്ങള്‍ ഇവര്‍ക്കുണ്ടാവാം. പല കാര്യങ്ങളും നിങ്ങളെ ദുര്ബലരാക്കിയേക്കാം. പലപ്പോഴും കരാര്‍ ജോലികളും നിങ്ങളെ പ്രതിസന്ധിയിലേക്ക് എത്തിക്കും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപവാദം കേള്‍ക്കാന്‍ ഇടയുണ്ട്. പലപ്പോഴും വീട് പണി സാമ്പത്തിക പ്രതിസന്ധി കാരണം നീണ്ടു പോയേക്കാം. വിവാദങ്ങള്‍ കേള്‍ക്കാനിടവരും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications