Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ഗുരു ആദിത്യയോഗം: ഒറ്റരാത്രി കൊണ്ട് ജീവിതം മാറും, പുച്ഛിച്ചവരെ പോലും അത്ഭുതപ്പെടുത്തും, ഫലങ്ങള്‍ അറിയാം
Guru Aditya Yoga: വേദ ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങളുടെ രാശിമാറ്റങ്ങളാണ് രാജയോഗത്തിനും മറ്റ് ശുഭയോഗങ്ങള്ക്കും കാരണമാകുന്നത്. രാജയോഗങ്ങളുടെ രൂപീകരണത്തിലൂടെ പന്ത്രണ്ട് രാശികളുടെ ജീവിതത്തിലും ചില മാറ്റങ്ങള്‍ ഉണ്ടാകും. ഗ്രഹങ്ങളുടെ രാജാവായ സൂര്യന് എല്ലാ മാസങ്ങളിലും രാശി മാറുന്നുണ്ട്. പക്ഷേ ജൂണിലെ സൂര്യന്റെ രാശിമാറ്റം വളരെ വിശേഷപ്പെട്ട ഒരു രാജയോഗത്തിന് കാരണമാകും. ജൂണിലെ സൂര്യന്റെ രാശിമാറ്റത്തിലൂടെ സൂര്യനും വ്യാഴവും തമ്മില്‍ സംയോഗമുണ്ടാകുകയും ഗുരു ആദിത്യയോഗമെന്ന വളരെ സവിശേഷമായ രാജയോഗം സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഈ രാജയോഗം ചില രാശികളില് ജനിച്ചവര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ നല്‍കുമെന്നാണ് കരുതപ്പെടുന്നത്. ഇവര്‍ക്ക് പുതിയ ജോലിയും ബിസിനസില്‍ നേട്ടങ്ങളും ലഭിക്കും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് ഗുരു ആദിത്യയോഗം ലാഭകരമാകും. കാരണം ഈ സംയോഗം കുംഭം രാശിയുടെ അഞ്ചാം ഭാവത്തിലാണ് രൂപപ്പെടുന്നത്. അതിനാല്‍ ഈ രാജയോഗത്തോടെ കുംഭം രാശിക്കാര്‍ക്ക് സന്താനങ്ങളുമായി ബന്ധപ്പെട്ട് ഭാഗ്യവും സന്തോഷവും ഐശ്വര്യവും വര്‍ധിക്കും. മക്കളുമായി ബന്ധപ്പെട്ട് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനുള്ള യോഗമുണ്ടാകും. പുതിയ ജോലി ലഭിക്കാനും വിവാഹത്തിനും യോഗമുണ്ടാകും. ധനം, സമ്പത്ത്, നിക്ഷേപം എന്നിവയിലെല്ലാം നേട്ടങ്ങളുടെ സമയമാണ്. കരിയറില്‍ അപ്രതീക്ഷിത ഉയരങ്ങളില്‍ എത്താന്‍ സാധിക്കും. കുടുംബജീവിതം സന്തോഷകരവും സുഖകരവുമാകും. അപ്രതീക്ഷിത ധനനേട്ടങ്ങള്‍ ഇക്കാലയളവില്‍ ഉണ്ടാകും.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
ഗുരു ആദിത്യയോഗത്തിലൂടെ മീനം രാശിക്കാര്‍ക്കും ശുഭദിനം ആരംഭിക്കും. കാരണം ഈ രാജയോഗം ഇവരുടെ നാലാം ഭാവത്തിലാണ് ഉണ്ടാകുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഇവരുടെ സുഖസൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടും. കുടുംബത്തില്‍ സന്തോഷവും സുഖവും ശാന്തിയും ഉണ്ടാകും. അര്‍ത്ഥവത്തായ നിക്ഷേപങ്ങളിലൂടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടും. മാത്രമല്ല, ഇക്കാലയളവില്‍ വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാനുള്ള അവസരം ലഭിക്കും. ജോലി, ബിസിനസ്, റിയല്‍ എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി എന്നിവയില്‍ നിന്നെല്ലാം സാമ്പത്തികലാഭം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്കും മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും ഈ സമയം വളരെ അനുകൂലമാണ്. പ്രോപ്പര്‍ട്ടി നിക്ഷേപങ്ങളിലൂടെ ലാഭമുണ്ടാക്കാന്‍ സാധിക്കും. കുടുംബജീവിതവും ദാമ്പത്യവും സന്തോഷകരമായി തുടരും.
മിഥുനം
മിഥുനം രാശിക്കാര്‍ക്കും ഗുരു ആദിത്യയോഗം ഗുണകരമാകും. ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ അപൂര്‍വ്വ രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. അതിനാല്‍ ഈ കാലയളവില്‍ ഇവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമാകും. ഇവര്‍ കൂടുതല്‍ മികവോടെയും കൃത്യതയോടെയും ജോലികള്‍ ചെയ്യും. സമൂഹത്തില്‍ ഇവരുടെ നിലയും വിലയും മെച്ചപ്പെടും.വിചാരിച്ച കാര്യങ്ങളെല്ലാം സത്യമാക്കാന്‍ സാധിക്കും. ബിസിനസില്‍ നിന്നും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. ഉന്നതസ്ഥാനങ്ങളില്‍ എത്താന്‍ യോഗമുണ്ടാകും. വിവാഹിതര്‍ക്ക് ദാമ്പത്യജീവിതം കൂടുതല്‍ സന്തോഷകരമാകും. അവിവാഹിതര്‍ക്ക് വിവാഹയോഗം ഉണ്ടാകും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications