Latest Updates
-
2026 ജൂൺ 17-23: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ വൻ കുതിപ്പ്; ശുഭസമയങ്ങൾ ഇതാ! -
പുണർതം മുതൽ പൂയം വരെ: ഇന്നത്തെ നക്ഷത്രമാറ്റം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിലും കരിയറിലും വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തെല്ലാം? -
12 രാശിക്കാർക്കും നിർണ്ണായക ചൊവ്വാഴ്ച: സാമ്പത്തിക നേട്ടവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; യോഗാ ദിനത്തിൽ തുടങ്ങാം ഈ 10 മിനിറ്റ് വർക്കൗട്ട്! -
2026 ജൂൺ 17-ന് ഗജകേസരി യോഗം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കൂ! -
ചുമ മരുന്നുകൾക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; വീട്ടിലെ ഈ വിദ്യകൾ പരീക്ഷിക്കൂ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ: പുരുഷന്മാരുടെ ടെസ്റ്റോസ്റ്റിറോൺ അളവിൽ അത്ഭുതകരമായ മാറ്റം! -
ഡൽഹിയിൽ കനത്ത മഴ: ഗർഭിണികൾ ഇന്ന് രാത്രി അതീവ ജാഗ്രത പാലിക്കണം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്! -
ഡൽഹിയിൽ കനത്ത ഈർപ്പം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
2026 ജൂൺ 16 വൃദ്ധി യോഗം: സാമ്പത്തിക കുതിപ്പിന് തുടക്കം; ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടങ്ങൾ!
സാഹസികര്‍, ആത്മവിശ്വാസം വാനോളം പുലര്‍ത്തുന്നവര്‍; അറിയാം മേടം രാശിക്കാരുടെ പ്രത്യേകതകള്‍
12 രാശികളില് ഒന്നാമത്തെ രാശിയാണ് മേടം രാശി. പൊതുവേ സാഹസികരും, ആത്മവിശ്വാസമുള്ളവരും, ദൃഢനിശ്ചയം ഉള്ളവരുമാണ് മേടം രാശിക്കാര്‍. കൂടാതെ, ഒട്ടനവധി സവിശേഷതകള്‍ക്ക് ഈ രാശിക്കാര്‍ പേരുകേട്ടിരിക്കുന്നു. സവിശേഷതകള്‍ മാത്രമല്ല, പോരായ്മകളും ഇവര്‍ക്കുണ്ട്. മേടം രാശിയെ കുറിച്ച് വേദ ജ്യോതിഷത്തില്‍ പരാമര്‍ശിക്കുന്ന സമ്പൂര്‍ണ്ണ അവലോകനം ഇതാ.

സ്വാഭാവം
സാഹസികത ഒരല്‍പ്പം കൂടുതല്‍ ഇഷ്ടപ്പെടുന്ന രാശിക്കാരാണ് മേടം രാശിക്കാര്‍. പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനും, യാത്ര ചെയ്യാനും, വെല്ലുവിളികള്‍ സധൈര്യം ഏറ്റെടുക്കാനും ഈ രാശിക്കാര്‍ക്ക് യാതൊരു മടിയും ഇല്ല. എല്ലാം നേടിയെടുക്കാന്‍ കുറച്ചധികം ഇഷ്ടപ്പെടുന്ന രാശിക്കാരാണ് ഇവര്‍. ആത്മവിശ്വാസത്തിന്റെ കാര്യത്തില്‍ ഇവര്‍ ഒട്ടും പുറകിലല്ല. സ്വന്തം കഴിവില്‍ ഏറ്റവും അധികം ആത്മവിശ്വാസം പുലര്‍ത്തുന്ന രാശിക്കാരാണ് ഇവര്‍. ഒരു കാര്യം ഏറ്റെടുത്താല്‍ അത് ചെയ്ത് തീരും വരെ വിശ്രമിക്കാത്ത വ്യക്തികള്‍ കൂടിയായിരിക്കും മേടം രാശിക്കാര്‍. സ്വതന്ത്രമായി ചിന്തിക്കാനും, പ്രവര്‍ത്തിക്കാനും ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. ആരെയും അമിതമായി ആശ്രയിക്കാന്‍ ഈ രാശിക്കാര്‍ താല്പര്യപ്പെടാറില്ല. ഏതൊരു കാര്യത്തിലും ഒരു ആവേശവും ഉത്സാഹവും ഇവരില്‍ ഉണ്ടായിരിക്കും.
ദോഷവശങ്ങള്‍
എടുത്തുചാട്ടം ഒരല്‍പ്പം ഈ രാശിക്കാര്‍ക്ക് കൂടുതലാണ്. ഒരു കാര്യത്തെക്കുറിച്ച് ചിന്തിക്കാതെ തീരുമാനം എടുക്കും. അതിനാല്‍ തന്നെ പല അബദ്ധങ്ങള്‍ ഇവരില്‍ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. അതുപോലെ, ഒട്ടും ക്ഷമയില്ലാത്ത രാശിക്കാരാണ് മേടം രാശിക്കാര്‍. ആഗ്രഹിച്ച കാര്യങ്ങള്‍ അപ്പോള്‍ തന്നെ നടക്കണം എന്ന വാശി ഇവര്‍ക്ക് ഉണ്ടായിരിക്കും. മത്സര ബുദ്ധി ഇവരില്‍ അമിതമാണ്. തന്നെ ആരും തോല്‍പ്പിക്കരുത് എന്ന ചിന്ത ഈ രാശിക്കാരില്‍ ശക്തമാണ്. അതുപോലെ, ഒരു കാര്യം തീരുമാനിച്ചാല്‍, വളരെ പെട്ടെന്ന് തന്നെ മൂഡ് മാറുകയും, തീരുമാനങഅങള് മാറ്റുകയും ചെയ്യും. ചില സമയങ്ങളില്‍ സ്വന്തം കാര്യങ്ങള്‍ക്ക് മാത്രം അമിത പ്രാധാന്യം നല്‍കുന്നതും ഇവരുടെ ഒറു പോരായ്മയായി ചൂണ്ടി കാണിക്കുന്നു.
തൊഴില്‍ മേഖല
തൊഴില്‍ രംഗത്ത് ശോഭിക്കാന്‍ യോഗമുള്ള രാശിക്കാരാണ് മേടം രാശിക്കാര്‍. പ്രത്യേകിച്ച്, നേതൃസ്ഥാനത്ത് ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കഴിവും, ധൈര്യവും, ആത്മവിശ്വാസവും ഉള്ളതിനാല്‍ തന്നെ, എവിടെയും താഴാതെ പിടിച്ച് നില്ക്കാന് ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സ് ആരംഭിക്കാനും, റിസ്ക് ഏറ്റെടുക്കാനും ഈ രാശിക്കാര്‍ തയ്യാറായിരിക്കും. കായിക രംഗം, സെയില്‍സ്, ഫിനാന്‍സ് എന്നീ മേഖലയില്‍ ഈ രാശിക്കാര്‍ ശോഭിക്കുന്നതാണ്.
മറ്റു പ്രത്യേകതകള്‍
ബന്ധങ്ങളില്‍ എല്ലായ്പ്പോഴും ആവേശം കൈവിടാത്ത, സ്നേഹം നിലനിര്‍ത്തുന്ന വ്യകികളായിരിക്കും മേടം രാശിക്കാര്‍. നല്ലൊരു പങ്കാളിയെന്ന നിലയിലും ഇവര്‍ക്ക് ശോഭിക്കാന്‍ സാധിക്കുന്നതാണ്. ബന്ധങ്ങളില്‍ പരസ്പരം സ്വാതന്ത്രം നിലനിര്‍ത്താന്‍ ഈ രാശിക്കാര്‍ ശ്രദ്ധിക്കും. അതുപോലെ, മനസ്സ് തുറന്ന് സംസാരിക്കാന്‍ താല്പര്യപ്പെടുന്നവരാണ് മേടം രാശിക്കാര്‍. അതിനാല്‍ ദാമ്പത്യത്തില്‍ പ്രശ്നങ്ങളും ഇവരില്‍ കുറവായിരിക്കും. സന്തോഷം നിറഞ്ഞ ജീവിതം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തില്‍ സംതൃപ്തി കണ്ടെത്താനും ഈ രാശിക്കാര്‍ക്ക് സാധിക്കും. തൊഴിൽ രംഗത്ത് പ്രധാനപ്പെട്ട പല നേട്ടങ്ങളും സ്വന്തമാക്കാൻ ഈ രാശിക്കാർക്ക് സാധിക്കും. നല്ല മാതാപിതാക്കളായി തുടരാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. മക്കൾക്ക് മാതൃകയാകാനും ഈ രാശിക്കാർക്ക് സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications