Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മെയ് മാസത്തില്‍ ഒരു തിരിഞ്ഞുനോട്ടം ആവശ്യമാകില്ല; ഈ മൂന്ന് രാശിക്കാര്‍ക്ക് കൈനിറയെ നല്‍കും സൂര്യന്
Sun's transit to Taurus in May: വേദ ജ്യോതിഷ പ്രകാരം സൂര്യന് മീനത്തില്‍ നിന്നും മേടത്തിലേയ്ക്ക് പ്രവേശിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. ഏപ്രില്‍ 14-ാം തീയ്യതിയോടെ സൂര്യന് മേടത്തില് പ്രവേശിക്കുന്നതാണ്. അതിനുശേഷം മെയ് 15-ാം തീയ്യതി പുലര്‍ച്ചെ 12 മണി കഴിയുന്നതോടെ സൂര്യന് ഇടവം രാശിയില്‍ പ്രവേശിക്കുന്നതാണ്.

സൂര്യന് ഉച്ചരാശിയില്‍ നിന്നും അകന്ന് ഇടവത്തില്‍ എത്തുന്നതോടെ സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ചില രാശിക്കാര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. കൂടാതെ, ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്ദ്ധിര്ദ്ധിക്കാനും, നേട്ടങ്ങള്‍ വര്‍ദ്ധിക്കാനും ചില രാശിക്കാര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. ഏതെല്ലാം രാശിക്കാര്‍ക്ക് എന്തെല്ലാം നേട്ടങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത് എന്ന് നോക്കാം.
ചിങ്ങം
ചിങ്ങം രാശിയുടെ അധിപനാണ് സൂര്യന്. അതിനാല്‍, സൂര്യനില്‍ ഉണ്ടാകുന്ന ഓരോ മാറ്റങ്ങളും ചിങ്ങം രാശിയെ കാര്യമായി ബാധിക്കുന്നതാണ്. മെയ് മാസത്തില്‍ സൂര്യന് ഇടവത്തിലേയ്ക്ക് പ്രവേശിക്കാന്‍ തയ്യാറായി നില്ക്കുന്നതിനാല്, ചിങ്ങം രാശിക്കാരില്‍ സാമ്പത്തിക പ്രതിസന്ധികള്‍ അകന്ന് സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കാനുള്ള യോഗം രൂപപ്പെടുന്നതാണ്. ലോണ്‍ എടുത്തതെല്ലാം തിരിച്ചടയ്ക്കാന്‍ സാധിക്കും. കഷ്ടപ്പാടില്ലാതെ സുഖകരമായ രീതിയില്‍ ജീവിതം മുന്നോട്ട് നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭം പ്രതീക്ഷിക്കാം. കൂടാതെ, പങ്കാളിത്തത്തോടെ ചെയ്യുന്ന ജോലികളിലും ബിസിനസ്സിലും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിവാഹം ആലോചിക്കുന്നവര്‍ക്ക് ഉചിതമായ ആലോചനകള്‍ വന്നു ചേരുന്നതാണ്. മുന്‍പ് നടത്തിയ നിക്ഷേപങ്ങളില്‍ നിന്നും ലാഭം സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. മക്കളിലൂടെ പേരും പ്രശസ്തിയും നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്.
കന്നി
കന്നി രാശിയുടെ നാലാം ഭാവത്തിലായിരിക്കും സൂര്യന് ഇടവത്തില്‍ സ്ഥാനം ഉറപ്പിക്കുന്നത്. ഇതുമൂലം കന്നി രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നയിക്കാന്‍ സാധിക്കും. മുന്‍ വര്‍ഷങ്ങളില്‍ ഒന്നും സാധിക്കാതിരുന്ന അനവധി കാര്യങ്ങള്‍ മെയ് മാസത്തോടെ ഇവര്‍ക്ക് സാധിച്ചെടുക്കാന്‍ സാധിക്കുന്നതാണ്. മാനസിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. യാത്രകള്‍ അനവധി ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ആഗ്രഹിച്ച വിഷയത്തില്‍ പഠനം പൂര്‍ത്തീകരിക്കാന്‍ യോഗം ലഭിക്കും. ജോലിയില്‍ സ്ഥാരത കൈവരിക്കുന്നതാണ്. പുതിയ ജോലി നോക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് സന്തോഷം നല്കുന്ന അനവധി കാര്യങ്ങള്‍ കേള്‍ക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്ന കാര്യങ്ങള്‍ ചെയ്യുന്നതാണ്. പണ അമിതമായി ലഭിച്ചില്ലെങ്കിലും ദോഷം ഇല്ലാത്ത വിധത്തില്‍ എല്ലാ കാര്യങ്ങളും ശരിയായ വിധത്തില്‍ നടത്തിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. പ്രയാസങ്ങള്‍ക്ക് അറുതി വരുന്നതാണ്. നേട്ടങ്ങള്‍ അനവധി ഇവരുടെ ജീവിതത്തില്‍ ഉണ്ടാകുന്നതായിരിക്കും. പ്രത്യേകിച്ച്, തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ അനവധി ഉണ്ടാകുന്നതായിരിക്കും. പേരെടുക്കാന്‍ സാധിക്കുന്നതാണ്. പണം ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യപുന്നതായിരിക്കും. വരവിനനുസരിച്ച് ചിലവ് കുറയ്ക്കാന്‍ സാധിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ അകലുന്നതാണ്. സന്തോഷം വര്‍ദ്ധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
