Latest Updates
-
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത്
ഈ ആഴ്ച സാമ്പത്തിക പ്രതിസന്ധി ഇവര്‍ക്ക് കുറയും, നേട്ടങ്ങള്‍; അറിയാം 12 രാശികളുടെയും സാമ്പത്തിക വാരഫലം
Weekly finance horoscope: സമ്പത്തിനെ സ്വാധീനിക്കുന്ന ഗ്രഹങ്ങളാണ് ബുധന്‍, വ്യാഴം, ശുക്രന്, സൂര്യന് എന്നിവ. വരും ആഴ്ചയില്‍ ഈ ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ച് ചില രാശിക്കാരില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ മനോഹരമായി സാമ്പത്തിക ഉന്നമനം സ്വന്തമാക്കാനും കടങ്ങള്‍ കുറയ്ക്കാനും സാധിക്കുന്നതാണ്. രാശിചക്ര പ്രകാരം, 12 രാശികള്‍ക്കും ഈ ആഴ്ച സാമ്പത്തിക ഫലം ഇപ്രകാരമായിരിക്കും.

മേടം
മേടം രാശിക്കാര്‍ക്ക് പണം കയ്യില്‍ വന്നെത്തുന്നതാണ്. എന്നിരുന്നാലും സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും വിചാരിച്ച രീതിയില്‍ മുക്തി നേട്ടാന്‍ സാധിക്കാത്ത അവസ്ഥയും ഉണ്ടായേക്കാം. ചികിത്സയ്ക്കായി പണം ചിലവഴിക്കുന്ന അവസ്ഥ വരാം. ചിലവുകള്‍ പ്രതീക്ഷിച്ചതിനേക്കാളധികം ഉണ്ടാകാനും സാധ്യത.
ഇടവം
ബിസിനസ്സില്‍ ലാഭം ഉണ്ടാകുന്നതാണ്. ചിലവുകള്‍ വെട്ടിച്ചുരുക്കുന്നതാണ്. കുടുംബ സമേതം യാത്രകള്‍ പോകുന്നത് ചിലവ് വര്‍ദ്ധിപ്പിച്ചേക്കാം. കടം വാങ്ങിയവര്‍ പണം തിരികെ നല്‍കുന്നതാണ്. മക്കളുടെ വിദ്യാഭ്യാസത്തിനായി പണം ചിലവഴിക്കുന്നതാണ്. ബാധ്യതകള്‍ കുറവായിരിക്കും. നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കും. പുതിയ തൊഴില്‍ ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. പണം പുതിയ നിക്ഷേപങ്ങളില്‍ ചേര്‍ക്കുന്നതാണ്. പണം ഇരട്ടിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്. മറ്റുള്ളവരുടെ വാക്കുകളില്‍ പ്രലോഭിതരാകാതിരിക്കുക. പണം അനാവശ്യമായി നിക്ഷേപിക്കാതിരിക്കാനും ശ്രദ്ധിക്കുക.
കര്‍ക്കിടകം
സാമ്പത്തിക പ്രശ്നങ്ങൾ വര്‍ദ്ധിക്കാന്‍ സാധ്യത. ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നത് ചിലവ് വര്‍ദ്ധിപ്പിക്കാം. കടം വാങ്ങേണ്ട അവസ്ഥ ഉണ്ടായേക്കാം. വിചാരിച്ച രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ വരാം. കച്ചവടത്തില്‍ പ്രതീക്ഷിച്ച രീതിയില്‍ ലാഭം ഉണ്ടാകാതിരിക്കാം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സമ്മിശ്രഫലമായിരിക്കും ലഭിക്കുക. മക്കളില്‍ നിന്നുും പണം ലഭിക്കുമെങ്കിലും പല ആവശ്യങ്ങള്‍ക്കും പണം തികയാത്ത അവസ്ഥയും ഉണ്ടായേക്കാം. അപ്രതീക്ഷിതമായി വീടിന് അറ്റകുറ്റ പണികള്‍ നടത്തേണ്ട ആവശ്യം വരാം. കണക്കുകള്‍ സൂക്ഷിക്കുന്നത് നല്ലതാണ്. ആലോചിച്ച് മാത്രം പണം ചിലവഴിക്കുക.
കന്നി
കന്നി രാശിക്കാരില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ജീവിതത്തിലെ പ്രയാസങ്ങള്‍ക്ക് അറുതി വരുത്താന്‍ സാധിക്കുന്നതാണ്. പ്രവര്‍ത്തന മേഖലയില്‍ പോരെടുക്കാനും സമ്പാദിക്കാനും യോഗം ലഭിക്കുന്നതാണ്. തൊഴില്‍ രംഗത്ത് നിന്നും ബോണസ് ലഭിക്കാന്‍ യോഗം ലഭിക്കുന്നതാണ്. മാര്‍ക്കറ്റിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ബിസിനസ്സില്‍ നിന്നും നേട്ടങ്ങള്‍ പ്രതീക്ഷിക്കാം.
തുലാം
തുലാം രാശിക്കാരില്‍ വരുമാനം വര്ദ്ധിക്കുന്നതാണ. കെട്ടിട വാടക ഇനത്തില്‍ വരുമാനം വര്‍ദ്ധിക്കുന്നതാണ്. സ്ഥിരം തൊഴില്‍ കണ്ടെത്താന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കടങ്ങള്‍ കുറയ്ക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. ബിസിനസ്സില്‍ ലാഭം പ്രതീക്ഷിക്കാം. സുഹൃത്തുക്കള്‍ വഴി വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗം മുന്നില്‍ തെളിയുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സമ്മിശ്രഫലമായിരിക്കും ലഭിക്കുക. വിചാരിച്ച രീതിയില്‍ പല കാര്യങ്ങളും ലാഭത്തില്‍ എത്തിക്കാന്‍ സാധിക്കാതെ വന്നേക്കാം. തൊഴില്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. മാര്‍ക്കറ്റിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സൂക്ഷിക്കുക. വ്യാപാരികള്‍ക്ക് കച്ചവടം ഉണ്ടാകുന്നതാണ്. പുതിയ ഉപഭോക്താക്കളെ ലഭിക്കാനും യോഗം ഉണ്ടായിരിക്കുന്നതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. കടങ്ങള്‍ വളരെ വേഗത്തില്‍ ഇല്ലാതാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക ഉന്നമനത്തിനായി അനവധി കാര്യങ്ങള്‍ ചെയ്തെടുക്കാനുള്ള വഴികള്‍ ഇവര്‍ക്ക് മുന്പില് തെളിയുന്നതാണ്. വീട്ടിലെ വരുമാനം വര്‍ദ്ധിക്കും. പറമ്പില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിക്കുന്നതാണ്.
മകരം
ഈ ആഴ്ച പരമാവധി മറ്റുള്ളവരില്‍ നിന്നും കടം വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. ബാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നത് സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നതാണ്. കരിയറില്‍ വളര്‍ച്ച ഉണ്ടായിരക്കുന്നതാണ്. പ്രതിസന്ധികള്‍ തരണം ചെയ്ത് മുന്നോട്ട് സഞ്ചരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ പണമിടപാടുകളില്‍ സൂക്ഷിക്കുന്നത് നല്ലതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതാണ്. ജീവിതത്തിലെ സാമ്പത്തിക പ്രയാസങ്ങള്‍ അകലുന്നതാണ്. പല കാര്യങ്ങളും ആഗ്രഹിച്ചതിനേക്കാള്‍ മികച്ച രീതിയില്‍ ചെയ്തെടുക്കാന്‍ സാധിക്കുന്നതാണ്. സമ്പാദ്യം ഇരട്ടിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മെനയുന്നത് നല്ലതായിരിക്കും. ജീവിത നിലവാരം ഉയര്‍ത്താന്‍ സാധിക്കുന്നതാണ്.
മീനം
മീനം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകും. എന്നാല്‍ ജോലിയില്‍ കാര്യമായ വരുമാനം ഉണ്ടായിരിക്കുന്നതല്ല. കഷ്ടപ്പാടുകള്‍ക്ക് ശമനം ഉണ്ടാകുന്നതാണ്. അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications