Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
വ്യാഴവും ചന്ദ്രനും ഇടവത്തിലേയ്ക്ക്; നാളെ ഗജകേസരി യോഗം ഈ രാശിക്കാര്‍ക്ക്
വ്യാഴവും ചന്ദ്രനും ഇടവം രാശിയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ ഗജകേസരി യോഗം അനുഭവിക്കാന്‍ ചില രാശിക്കാര്‍ക്ക് യോഗമുണ്ടാകുന്നു.

സന്തോഷവും സമാധാനപരമായ ജീവിതം ഇവര്‍ക്ക് ലഭിക്കും. പല പ്രശ്നങ്ങളും പ്രതീക്ഷിച്ചതിലും ലളിതമായി കൈകാര്യം ചെയ്യാന്‍ സാധിക്കും. സാമ്പത്തിക നിലയില്‍ പുരോഗതി ഉണ്ടാകും. എന്നിങ്ങനെ നിരവധി നേട്ടങ്ങളാണ് ഗജകേസരി യോഗത്താല്‍ ചി രാശിക്കാര്‍ക്ക് ഉണ്ടാകാന്‍ പോകുന്നത്. ഈ യോഗം അനുഭവിക്കാന്‍ ഭാഗ്യം ചെയ്ത രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് നാളെ വളരെയധികം സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. ജോലി കാര്യങ്ങളെല്ലാം വളരെ കൃത്യമായി ചെയ്ത് തീര്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. അതുപോലെ, മതപരമായ കാര്യങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കും. കുടുംബക്കാരെല്ലാം ചേര്‍ത്ത് ബന്ധുക്കളുടെ വീടുകള്‍ സന്ദര്‍ശിക്കും. ബന്ധുക്കളില്‍ നിന്നെല്ലാം സഹായങ്ങള്‍ ലഭിക്കും. സ്നേഹവും പിന്തുണയും ലഭിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വളരെ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. കച്ചവടത്തില്‍ ലാഭം ഉണ്ടാകും. ദമ്പതികള്‍ക്കിടയില്‍ സന്തോഷവും ഐക്യവും വര്‍ദ്ധിക്കും. പങ്കാളിയില്‍ നിന്നും പല കാര്യങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കും വളരെ നല്ല ദിവസമാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഈ ദിവസം ഉണ്ടായിരിക്കുകയില്ല.
കന്നി
ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കും. ഗവണ്മെന്റ് മേഖലയില്‍ നിന്നും പ്രതീക്ഷിച്ച രീതിയിലുള്ള ഫലം ലഭിക്കും. വീട്ടിലേയ്ക്ക് പുതിയ സാധനങ്ങള്‍ വാങ്ങിക്കാന്‍ യോഗം. ജീവിതപങ്കാളിയുമായി ചേര്‍ന്ന് പല തീരുമാനങ്ങളും എടുക്കും. ഇവയെല്ലാം വളരെ ഗുണകരമായി ഭവിക്കും. ബിസിനസ്സില്‍ നല്ല ലാഭം ഉണ്ടായിരിക്കുന്നതാണ്. പണം കയ്യില്‍ വന്നു ചേരും. എന്നിരുന്നാലും ഭാവിയിലേയ്ക്കായി പണം സ്വരൂപിച്ചില്ലെങ്കില്‍ പല കഷ്ടതകളും അനുഭവിക്കാന്‍ സാധ്യതയുണ്ട്. വീട്ടില്‍ സന്തോഷവും സമാധാനവും വന്നു ചേരും.
ധനു
ധനു രാശിയിലുള്ളവര്‍ക്ക് ബന്ധുക്കളില്‍ നിന്നും പണം ലഭിക്കുന്നതാണ്. അതുപോലെ, ഭാവിയിലേയ്ക്കായി പണം ലഭിക്കും. ഇത് വേണ്ട വിധത്തില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കാം. അതുപോലെ, ദമ്പതികള്‍ക്കിടയിലെ ബന്ധം ദൃഢമാകും. പ്രണയിക്കുന്നവര്‍ക്ക് നല്ല ദിവസമാണ്. പുതിയ ജോലി ലഭിക്കാന്‍ യോഗം. കുടുംബത്തിലെ സാമ്പത്തിക കാര്യങ്ങള്‍ വളരെ കൃത്യതയോടെ തീര്‍പ്പാക്കാന്‍ സാധിക്കും. ബിസിനസ്സില്‍ നല്ല ലാഭമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്കും വളരെ നല്ല ദിവസമായിരിക്കും.
കുഭം
ഇതുവരെ തീര്‍ത്തെടുക്കാന്‍ സാധിക്കാത്ത ജോലി കള്‍ വളരെ എളുപ്പത്തില്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നതാണ്. സഹപ്രവര്‍ത്തകരില്‍ നിന്നും നല്ല സൗഹൃദപരമായ സമീപനം ഉണ്ടായിരിക്കുന്നതാണ്. കുടുംബത്തിലെ മുതിര്‍ന്നവരില്‍ നിന്നും ലഭിക്കുന്ന ഉപദേശങ്ങള്‍ അനുസരിക്കുന്നത് വഴി നല്ല കാര്യങ്ങള്‍ സംഭവിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വളരെ നല്ല ദിവസമാണ്. ദമ്പതികള്‍ക്ക് നല്ല ദിവസമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്കും നല്ല ദിവസമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
