Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
അശ്വതി മുതല്‍ രേവതി വരെ 27 സ്ത്രീ നക്ഷത്രങ്ങളുടേയും സ്വഭാവം ഇതാണ്: സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം
വേദജ്യോതിഷ പ്രകാരം 27 നക്ഷത്രക്കാര്‍ക്കും ഓരോ സ്വഭാവങ്ങളാണ് ഉള്ളത്. പലപ്പോഴും ഒരു വ്യക്തിയുടെ സ്വഭാവത്തേയും വിധിയേയും ഭാഗ്യത്തേയും ഭാവിയേയും എല്ലാം രൂപീകരിക്കുന്നതില്‍ ജന്മനക്ഷത്രത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. സ്ത്രീ നക്ഷത്രക്കാര്‍ക്ക് ചില പ്രത്യേകതകള്‍ അവരുടെ സ്വഭാവത്തില്‍ ജന്മനക്ഷത്രപ്രകാരം ഉണ്ടാവുന്നു.
നിങ്ങളുടെ ജന്മനക്ഷത്രം അനുസരിച്ച് എന്താണ് സ്വഭാവം അത് എപ്രകാരം ഭാവിയിലേക്കുള്ള ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. സ്ത്രീകളുടെ പൊതുവായ വ്യക്തിത്വ സവിശേഷതകള്‍ എപ്രകാരമാണ് ജീവിതത്തില്‍ മാറ്റം വരുത്തുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാരായ സ്ത്രീകള്‍ വളരെയധികം ഊര്‍ജ്ജസ്വലരായിരിക്കും. കൂടാതെ ഇവര്‍ സാഹസികരായിരിക്കുന്നതോടൊപ്പം തന്നെ സ്‌നേഹിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. ഇവര്‍ എടുക്കുന്ന പെട്ടെന്നുള്ള തീരുമാനങ്ങള്‍ എപ്പോഴും അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് അവരുടെ ഇച്ഛാശക്തിയും ദൃഢനിശ്ചയവും തന്നെയാണ് പ്രത്യേകത. ഇവര്‍ വളരെയധികം ധൈര്യമുള്ളവരായിരിക്കും. മാത്രമല്ല എപ്പോഴും വൈകാരികമായി വളരെയധികം മുന്നില്‍ നില്‍ക്കുന്നവരുമായിരിക്കും.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ വളരെയധികം ബുദ്ധിമതികളായിരിക്കും. ഇവര്‍ എപ്പോഴും പൂര്‍ണത ആഗ്രഹിക്കുന്നവരായിരിക്കും. മാത്രമല്ല ഇവര്‍ എപ്പോഴും നേതൃത്വപരമായ കാര്യങ്ങള്‍ക്ക് താല്‍പ്പര്യം കൂടുതലായിരിക്കും.
രോഹിണി
രോഹിണി നക്ഷത്രക്കാരായ സ്ത്രീകള്‍ വളരെയധികം ആകര്‍ഷകരും സുന്ദരികളും ആയിരിക്കും. ഇവര്‍ കലാപരമായി എപ്പോഴും വളരെയധികം മുന്നിലായിരിക്കും. ആഢംബരം ഇഷ്ടപ്പെടുന്നവരായിരിക്കും. സാമ്പത്തിക സ്ഥിരത ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ എപ്പോഴും ആഗ്രഹിക്കുന്നു. നര്‍മ്മബോധം മികച്ചതായിരിക്കും. സര്‍ഗ്ഗാത്മകമായ കഴിവുകള്‍ ഇവര്‍ക്കുണ്ടാവുന്നു. വൈകാരിക സംവേദനക്ഷമതയുള്ളവരായിരിക്കും.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ ബുദ്ധിപരമായി അല്‍പം മുന്നിലായിരിക്കും. അത് മാത്രമല്ല ഇവര്‍ ഏത് കാര്യത്തേയും ആഴത്തില്‍ ചിന്തിക്കുന്നു. എന്നിട്ട് മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. സാമ്പത്തിക സ്ഥിതിയില്‍ ഇവര്‍ എപ്പോഴും മുന്നിലായിരിക്കും. വൈകാരികമായാണ് ഇവര്‍ ഏത് കാര്യത്തേയും കൈകാര്യം ചെയ്യുന്നത്.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ വളരെയധികം ശുഭാപ്തിവിശ്വാസക്കാരായിരിക്കും. ഉദാരമതികളും ശാന്തസ്വഭാവക്കാരുമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കുടുംബത്തിനോടൊപ്പം സമയം ചിലവഴിക്കുന്നതിനാണ് ഇവര്‍ക്ക് എപ്പോഴും താല്‍പ്പര്യം. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഇവര്‍ നില്‍ക്കുന്നിടത്ത് ആയിരിക്കും.
പൂയ്യം
പൂയ്യം നക്ഷത്രക്കാരായ സ്ത്രീകള്‍ പരമ്പരാഗത ചിന്താഗതിയായിരിക്കും. കൂടാതെ ദയയുള്ളവരായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം ഇവര്‍ക്കുണ്ടാവുന്നു. മികച്ച രീതിയില്‍ കുടുംബം നോക്കുന്നവരായിരിക്കും ഇവര്‍.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ വളരെയധികം അവബോധം നിറയുന്നവരായിരിക്കും. വൈകാരികമായാണ് ഇവര്‍ ഏത് കാര്യത്തേയും സമീപിക്കുന്നത്. കലാപരമായ കാര്യങ്ങളില്‍ ഇവര്‍ക്ക് താല്‍പ്പര്യം കൂടുതലായിരിക്കും. സാമ്പത്തിക സുരക്ഷിതത്വം ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍.
മകം
മകം നക്ഷത്രക്കാര്‍ക്ക് രാജകീയ സ്വഭാവവും യോഗവും ഉണ്ടായിരിക്കും. അഭിമാനം സംരക്ഷിക്കുന്നതിന് വേണ്ടി ഇവര്‍ എപ്പോഴും ശ്രമിക്കുന്നു. പാരമ്പര്യത്തെ സംരക്ഷിക്കുന്നവരും അതില്‍ മാറ്റങ്ങള്‍ ആഗ്രഹിക്കാതെ മുന്നോട്ട് പോവുന്നരും ആയിരിക്കും. പല കാര്യങ്ങളിലും നേതൃത്വം വഹിക്കുന്നതിന് തന്നെയായി ഇവര്‍ മുന്നോട്ട് വരുന്നു.
പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങളും സന്തോഷവും എപ്പോഴും നിലനില്‍ക്കുന്നു. ആകര്‍ഷകത്വവും പ്രണയവും ഈ സ്ത്രീകളില്‍ കൂടുതലായിരിക്കും. മാത്രമല്ല കലാരംഗത്തും ഇവര്‍ക്ക് വളരെയധികം മുന്നോട്ട് പോവുന്നു.
ഉത്രം
ഉത്രം നക്ഷത്രക്കാരായ സ്ത്രീകള്‍ വളരെയധികം ഉത്തരവാദിത്വബോധമുള്ളവരായിരിക്കും. ഇവര്‍ എപ്പോഴും സ്ഥിരതയെ വിലമതിക്കുന്നു. കൂടാതെ സാമൂഹിക കാര്യങ്ങളില്‍ പിന്തുണ തേടുകയും ചെയ്യുന്നു.
അത്തം
അത്തം നക്ഷത്രക്കാരായ സ്ത്രീകള്‍ എപ്പോഴും കാര്യങ്ങളെ വളരെയധികം വൈദഗ്ധ്യത്തോടെ കൈകാര്യം ചെയ്യുന്നു. മാത്രമല്ല ഇവര്‍ സര്‍ഗ്ഗാത്മകതയോടെ ജനിക്കുന്നവരായിരിക്കും. കാര്യങ്ങളെല്ലാം തന്നെ വളരെ പെട്ടെന്ന് മനസ്സിലാക്കുന്നു. കൂടാതെ സൗന്ദര്യത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്നു.
ചിത്തിര
ചിത്തിര നക്ഷത്രക്കാരായ സ്ത്രീകള്‍ കലാകാരികളായിരിക്കും. മാത്രമല്ല ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്നവരും ആയിരിക്കും. ഏത് കാര്യത്തിലും ഇവര്‍ ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. മാനസികമായ കരുത്ത് തന്നെയാണ് ഇവരുടെ മുതല്‍ക്കൂട്ട്. മറ്റുള്ളവരില്‍ നിന്ന് അല്‍പം അകന്ന് നില്‍ക്കാന്‍ താല്‍പ്പര്യമുള്ളവരായിരിക്കും ഇവര്‍.
ചോതി
ചോതി നക്ഷത്രക്കാര്‍ എപ്പോഴും സ്വതന്ത്രമായി ചിന്തിക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. മാത്രമല്ല പല കാര്യവുമായി ഇവര്‍ക്ക് പൊരുത്തപ്പെടാന്‍ സാധിക്കുകയില്ല. ആശയവിനിമയത്തിന്റെ കാര്യത്തില്‍ ഇവര്‍ വളരെയധികം കഴിവുള്ളവരായിരിക്കും.
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ ആഗ്രഹങ്ങള്‍ കൂട്ടിവെക്കുന്നവരായിരിക്കും. ലക്ഷ്യം കൃത്യമായിരിക്കും ഇവരുടെ ജീവിതത്തില്‍. ലക്ഷ്യങ്ങളെ പിന്തുടര്‍ന്ന് വിജയത്തിലേക്ക് എത്തുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ശക്തമായ ഇച്ഛാശക്തി ഇവര്‍ക്കുണ്ടാവുന്നു.
അനിഴം
അനിഴം നക്ഷത്രക്കാരായ സ്ത്രീകള്‍ വിശ്വസ്തരും അച്ചടക്കമുള്ളവരും ആയിരിക്കും. സൗഹാര്‍ദ്ദപരമായി ഇവര്‍ എല്ലാ കാര്യങ്ങളേയും കൈകാര്യം ചെയ്യുന്നു. ആഴത്തിലായിരിക്കും ഏത് കാര്യത്തേയും ഇവര്‍ വിശകലനം ചെയ്യുന്നത്. അത് മാത്രമല്ല ജീവിതത്തില്‍ പലപ്പോഴും സന്തോഷത്തോടെ മുന്നോട്ട് പോവുന്നവരായിരിക്കും ഇവര്‍.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാരായ സ്ത്രീകള്‍ എപ്പോഴും മറ്റുള്ളവരെ സംരക്ഷിക്കുന്നതിന് താല്‍പ്പര്യപ്പെടുന്നവരായിരിക്കും. ഇവര്‍ അധികാരത്തെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുന്നു. പലപ്പോഴും സന്തോഷത്തോടെ ജീവിതകാലം മുഴുവന്‍ മുന്നോട്ട് പോവാന്‍ ഇവര്‍ക്ക് സാധിക്കുന്നു.
മൂലം
മൂലം നക്ഷത്രക്കാരായ സ്ത്രീകള്‍ ആത്മീയ അന്വേഷകരായിരിക്കും. പലപ്പോഴും ഇവര്‍ ഏത് കാര്യത്തിലും ആഴത്തില്‍ ചിന്തിക്കുന്നവരായിരിക്കും. പരിവര്‍ത്തനം ഇഷ്ടപ്പെടുന്നവരായിരിക്കും. ജീവിതത്തില്‍ എപ്പോഴും ആഴമേറിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നവരായിരിക്കും.
പൂരാടം
പൂരാടം നക്ഷത്രക്കാരായ സ്ത്രീകള്‍ ഊര്‍ജ്ജസ്വലരായിരിക്കും. മാത്രമല്ല ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തില്‍ എത്തുന്നു. ശുഭാപ്തിവിശ്വാസികളായത് കൊണ്ട് തന്നെ ജീവിതത്തില്‍ ഇവര്‍ വിജയത്തിലെത്തുന്നു.
ഉത്രാടം
ഉത്രാടം നക്ഷത്രക്കാരായ സ്ത്രീകള്‍ അച്ചടക്കമുള്ളവരായിരിക്കും. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഇവര്‍ക്കുള്ള പ്രത്യേകതയുണ്ടായിരിക്കും. ധാര്‍മ്മികതയുടെ കാര്യത്തില്‍ ഇവര്‍ മുന്നിലായിരിക്കും. ഏത് പ്രതിസന്ധികളേയും പ്രതിരോധിക്കുന്നതിന് വേണ്ടി ഇവര്‍ ശ്രമിക്കുന്നു.
തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ വളരെയധികം ദയയുള്ളവരായിരിക്കും. മികച്ച ശ്രോതാക്കളാണ് എന്നതില്‍ സംശയം വേണ്ട. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മികച്ച ഭാവി ഇവര്‍ക്കുണ്ടാവുന്നു. അധ്യാപനമാണ് ഇവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നത്.
അവിട്ടം
അവിട്ടം നക്ഷത്രക്കാരായ സ്ത്രീകള്‍ അഭിലാഷമുള്ളവരായിരിക്കും. കഴിവുള്ളവരെ ഇവര്‍ ഏത് പ്രശ്‌നത്തിലും പിന്തുണയ്ക്കുകയും സഹായിക്കുകുയം ചെയ്യുന്നു. ഗ്രൂപ്പ് ക്രമീകരണങ്ങള്‍ അനുസരിച്ചാണ് ഇവര്‍ മുന്നോട്ട് പോവുന്നത്.
ചതയം
ചതയം നക്ഷത്രക്കാരായ സ്ത്രീകള്‍ ബുദ്ധിമതികളായിരിക്കും. അത് മാത്രമല്ല ഇവര്‍ ആഴത്തില്‍ ആത്മീയതയുള്ളവരായിരിക്കും. ലക്ഷ്യബോധമുള്ളവരായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ജീവിതത്തിലെ എല്ലാ മാറ്റങ്ങളും പോസിറ്റീവ് ആയി കാണുന്നവരായിരിക്കും ഇവര്‍.
പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകളെങ്കില്‍ ഇവര്‍ ജീവിതത്തില്‍ ഏത് പ്രതിസന്ധിയേയും തരണം ചെയ്യുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളെ കൈകാര്യം ചെയ്യുന്നതിനും അതില്‍ വിജയം കണ്ടെത്തുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു.
ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ വളരെയധികം ശാന്തസ്വഭാവക്കാരായിരിക്കും. ഇത് കൂടാതെ സമചിത്തതയോടെ ഇടപെടുന്നവരും ആയിരിക്കും. തത്വചിന്തയുടെ കാര്യത്തില്‍ ഇവരെ വെല്ലാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഇവര്‍ എപ്പോഴും സമൂഹത്തില്‍ ബഹുമാനിക്കപ്പെടുന്നു.
രേവതി
രേവതി നക്ഷത്രക്കാര്‍ വളരെയധികം അനുകമ്പയുള്ളവരായിരിക്കും. ഉദാരമതികളും അതിവൈകാരികരുമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മറ്റുള്ളവരെ സഹായിക്കുന്നതിന് നിങ്ങള്‍ക്ക് എപ്പോഴും യോഗം ഉണ്ടാവുന്നു. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുക എന്നതാണ് ഇവരുടെ ഏറ്റവും മികച്ച ലക്ഷ്യവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











