നിഗൂഢതയൊഴിയാത്ത വ്യക്തിത്വം; ജാതകത്തില്‍ ശുക്രന്‍ ഈ രാശിയിലെങ്കില്‍ അവര്‍ വളരെ സ്‌പെഷ്യലാണ്

ജ്യോതിഷപ്രകാരം ജനനസമയത്തെ ഗ്രഹസ്ഥാനങ്ങളാണ് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ വിധി നിര്‍ണ്ണയിക്കുന്നത്. ഓരോ ഗ്രഹവും ഓരോ ജീവിതമണ്ഡലങ്ങളെ സ്വാധീനിക്കുന്നു. അവയുടെ സ്ഥാനം ശുഭകരമോ അശുഭകരമോ എന്നതിന്റെ അടിസ്ഥാനത്തിലാണ് ജീവിതത്തിലെ ഭാഗ്യനിര്‍ഭാഗ്യങ്ങളും നന്മതിന്മകളും വിജയപരാജയങ്ങളും നിര്‍ണ്ണയിക്കപ്പെടുക.

venus in scorpio persons
Photo Credit: AI Generated

ശുക്രനും വൃശ്ചികം രാശിയും

പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെയും ബന്ധങ്ങളുടെയും ഗ്രഹമായി കണക്കാക്കപ്പെടുന്ന ശുക്രന്റെ ജാതകത്തിലെ സ്ഥാനം ഏവരും ഉറ്റുനോക്കുന്ന ഒന്നാണ്. കാരണം ശുക്രന്‍ അനുകൂലമാങ്കിലേ ജീവിതത്തില്‍ സന്തോഷവും സമ്പത്തും പ്രണയസാഫല്യവുമെല്ലാം ഉണ്ടാകുകയുളളു. വൃശ്ചികം രാശി പന്ത്രണ്ട് രാശികളില്‍ തീവ്രതയേറിയ രാശിയാണ്. തീവ്രവികാരങ്ങളും തീവ്രാഭിലാഷങ്ങളും നിഗൂഢതയും ഈ രാശികളില്‍ ജനിച്ചവരുടെ പ്രത്യേകതയാണ്. ചൊവ്വയും പ്ലൂട്ടോയും അധിപനായുള്ള ജലതത്വരാശിയാണ് വൃശ്ചികം.

ജാതകത്തില്‍ വൃശ്ചികം രാശിയില്‍ ശുക്രന്‍ ഉള്ള ആളുകള്‍ വളരെയധികം അഭിലാഷങ്ങള്‍ ഉള്ളയാളുകളും തീവ്രമായി പ്രണയിക്കുന്നവരും ആയിരിക്കും. വളരെ ആഴത്തിലുള്ളതും തീവ്രവുമായ വൈകാരികാവസ്ഥകളാണ് ഇവരുടേത്. തങ്ങളുടെ അതേ തലത്തില്‍ ്ആത്മാര്‍ത്ഥതയും പാഷനും ഉള്ളവരുമായേ ഇവര്‍ ചങ്ങാത്തത്തില്‍ ആകുകയുള്ളു. പ്രണയത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. വിശ്വസ്തതയും വിധേയത്വവുമാണ് മറ്റുള്ളവരില്‍ ഇവര്‍ വിലമതിക്കുന്ന കാര്യങ്ങള്‍. അങ്ങനെയുള്ളവര്‍ക്ക് ചങ്ക് പറിച്ചുകൊടുക്കാനും ഇവര്‍ മടിക്കില്ല.

വൃശ്ചികത്തില്‍ ശുക്രന്‍ ഉള്ളയാളുകളില്‍ ഈ തീവ്രവികാരങ്ങള്‍ പലപ്പോഴും അതിരുകടുക്കുകയും ചെയ്യാറുണ്ട്. പൊസസ്സീവ്‌നെസ്, അസൂയ എന്നിവയും ഇവരുടെ പ്രത്യേകതയാണ്. ബന്ധങ്ങള്‍ നഷ്ടപ്പെടുമോ എന്ന ഇവരുടെ ഭയം കാരണമാണത്.

സ്‌നേഹം കൊണ്ട് മാറുന്നവര്‍

മാറ്റങ്ങളെ പുല്‍കുന്ന രാശിയാണ് വൃശ്ചികം. വൃശ്ചികത്തില്‍ ശുക്രന്‍ ആണെങ്കില്‍ പ്രണയത്തിലൂടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നവരായിരിക്കും അവര്‍. വളരെ തീവ്രമായ ബന്ധങ്ങളാണ് ഇവര്‍ക്ക് ഉണ്ടായിരിക്കുക. അവയിലൂടെ ആഴത്തിലുള്ള വൈകാരികവും സൈക്കോളജിക്കലുമായ മാറ്റങ്ങള്‍ ഇവരിലുണ്ടാകും. അത്തരം ബന്ധങ്ങളിലൂടെ സ്വയം മനസ്സിലാക്കാനും അവര്‍ക്ക് സാധിക്കും. വളരെ സൂക്ഷ്മമായ തലത്തില്‍ പോലും പങ്കാളിക്ക് ഇവരെ വെല്ലുവിളിക്കാന്‍ സാധിക്കും. വൈകാരികമായ വളര്‍ച്ച നല്‍കുന്ന ഒരു ബന്ധത്തിന് വേണ്ടി എന്ത് ത്യാഗങ്ങളും ഇവര്‍ സഹിക്കും.

നിഗൂഢത, മറ്റുള്ളവരെ ആകര്‍ഷിക്കാനുള്ള കഴിവ്

വൃശ്ചികത്തില്‍ ശുക്രനോടെ ജനിക്കുന്ന ആളുകള്‍ക്ക് മറ്റുള്ളവരെ ആകര്‍ഷിക്കാനുള്ള സവിശേഷമായ ഒരു കഴിവുണ്ടാകും. ഇവര്‍ക്ക് ചുറ്റുമുള്ള സവിശേഷവും തീവ്രവുമായ ഊര്‍ജത്തില്‍ മറ്റുള്ളവര്‍ ആകൃഷ്ടരാകും. നിഗൂഢതയും ഇവരുടെ പ്രത്യേകതയാണ്. മറ്റുള്ളവരെ കുറിച്ച് തനിക്ക് തോന്നുന്ന കാര്യങ്ങള്‍ ഇവര്‍ ഒരിക്കലും തുറന്ന് പറയില്ല. വിശ്വസ്തരായവര്‍ക്ക് മുമ്പില്‍ മാത്രമേ ഇവര്‍ യഥാര്‍ത്ഥ വികാരങ്ങള്‍ പ്രകടിപ്പിക്കുകയുള്ളു.

വളരെ തീവ്രമായ അഭിലാഷങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും വിശ്വസ്തരും തീവ്രമായി പ്രണയിക്കുന്നവരുമാണ് വൃശ്ചികത്തില്‍ ശുക്രനുള്ള ആളുകള്‍. വൈകാരികമായ ആത്മാര്‍ത്ഥത പ്രകടിപ്പിക്കുന്ന ബന്ധങ്ങളും പ്രണയ ബന്ധങ്ങളിലെ വളര്‍ച്ചയും ആണ് ഇവര്‍ ജീവിതത്തില്‍ ഏറ്റവുമധികം ആഗ്രഹിക്കുന്നത്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

The image used in the story is AI-generated

Story first published: Wednesday, November 6, 2024, 12:45 [IST]
X
Desktop Bottom Promotion