Latest Updates
-
മഴക്കാലത്ത് മസിലുകൾ തളരുന്നുണ്ടോ? കരുത്തോടെ ഇരിക്കാൻ പുരുഷന്മാർ ഈ ഭക്ഷണക്രമം പരീക്ഷിക്കൂ! -
കഠിനമായ വേനൽച്ചൂടിൽ ഗർഭകാലം സുരക്ഷിതമാക്കാം; അമ്മയും കുഞ്ഞും അറിയേണ്ട അത്യാവശ്യ കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിൽ പുറത്തിറങ്ങാതെ തടി കുറയ്ക്കാം; ഈ വ്യായാമങ്ങളും പാനീയങ്ങളും പരീക്ഷിച്ചാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? അൾട്രാവയലറ്റ് വികിരണങ്ങളെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
അരദിവസം കൊണ്ട് തടി കുറയുമോ? ജാൻവി കപൂറിന്റെ വൈറൽ കമന്റിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം ഇതാണ് -
ജൂൺ 2-ലെ വ്യാഴമാറ്റം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു, നിങ്ങൾ തയ്യാറാണോ? -
മിഥുനം രാശിയിലേക്ക് ബുധൻ: ഓഹരി വിപണിയിലും കരിയറിലും വമ്പൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
മെയ് 27-ലെ അപൂർവ്വ ഗ്രഹയോഗം: ഈ 3 രാശിക്കാർക്ക് ധനനേട്ടം, സമയം കളയരുത് - അറിയേണ്ടതെല്ലാം! -
2026 മെയ് 27: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം, കരിയറിൽ വൻ കുതിച്ചുചാട്ടം; ഭാഗ്യം കൂടെയുണ്ടോ? -
സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും: 27 മെയ് 2026 നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും?
ഒരു വര്‍ഷത്തിന് ശേഷം നീചഭംഗ രാജയോഗം, കന്നിയിലെ ശുക്രന് കൈ പിടിച്ചുയര്‍ത്തും
വേദ ജ്യോതിഷം അനുസരിച്ച്, ഗ്രഹങ്ങള്‍ സമയാസമയങ്ങളില്‍ അവയുടെ സ്ഥാനം മാറിക്കൊണ്ടിരിക്കുന്നു. ഇതിന്റെ പ്രഭാവം മനുഷ്യരുടെ ജീവിതത്തില്‍ മാത്രമല്ല, സകല ജീവജാലങ്ങളിലും ഓരോ രാജ്യങ്ങളിലും ലോകമൊന്നാകെയും അനുഭവപ്പെടും. ഗ്രഹചലനങ്ങളും സ്ഥാനമാറ്റങ്ങളും ശുഭകരമായ യോഗങ്ങള്‍ക്കും ചിലപ്പോഴെല്ലാം രാജയോഗത്തിനും രൂപം നല്‍കും. ശുക്രന് ഇപ്പോള്‍ കന്നി രാശിയിലാണ ഉള്ളത്. ശുക്ര സംക്രമണത്തിന്റെ ഈ സമയത്ത് നീചഭംഗ രാജയോഗം രൂപമെടുത്തിരിക്കുന്നു. വളരെ അപൂര്‍വ്വവും മംഗളകരവുമായ യോഗമാണിത്.

ശുക്രന് കന്നി രാശിയിലേക്ക് കടന്നിരിക്കുന്ന അവസ്ഥയില്‍, ചില രാശികളില് ജനിച്ചവര്‍ക്ക് നീചഭംഗ രാജയോഗത്തിന്റെ ഗുണഫലങ്ങള്‍ ലഭിക്കും. അവര്‍ക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം കൈവരികയും കരിയറിലും ബിസിനസിലും പുരോഗതി ഉണ്ടാകുകയും ചെയ്യും.
എന്താണ് നീചഭംഗ രാജയോഗം
വേദ ജ്യോതിഷം അനുസരിച്ച്, വളരെ ശക്തമായ ഒരു രാജയോഗമാണ് നീചഭംഗ രാജയോഗം. ഈ യോഗത്തിലൂടെ ആളുകള്‍ എന്തുകാര്യത്തിനും സ്വയം പര്യാപ്തരായിത്തീരുകയും ജീവിതത്തില്‍ വിജയം കൈവരിക്കുകയും ചെയ്യും. ഈ യോഗം ഉള്ള സമയത്ത് ആളുകള്‍ക്ക് പലതരം വെല്ലുവിളികളെ അതിജീവിക്കുന്നതിനുള്ള ധൈര്യം കൈവരും. ഒരു ഗ്രഹം ദുര്ബലസ്ഥാനത്ത് ആയിരിക്കുമ്പോഴാണ് നീചഭംഗ രാജയോഗം രൂപം കൊള്ളുന്നത്.
ഈ അപൂര്‍വ്വ രാജയോഗം ആര്‍ക്കെല്ലാമാണ് നേട്ടമാകുന്നത് എന്നറിയാം.
കന്നി
കന്നി രാശിയില്‍ ശുക്രന് ലഗ്ന ഭാവത്തിലാണ്. ഈ അവസ്ഥയിലാണ് ശുക്രന് നീചഭംഗ രാജയോഗത്തിന് രൂപം നല്‍കുന്നത്. ഈ കാലയളവില്‍ കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്ക് മംഗളകരമായ ഫലങ്ങള്‍ ലഭിക്കുകയും അവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമായിത്തീരുകയും ചെയ്യും. വിവാഹിതരില്‍ പങ്കാളികളുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടും. പങ്കാളികള്‍ക്കിടയില്‍ ഐക്യുവും സ്നേഹവും വര്‍ധിക്കും. പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം വരും. കരിയറില്‍ പ്രമോഷന് ലഭിക്കാന്‍ സാധ്യതയുണ്ട്.
മകരം
മകരം രാശിയുടെ ഒമ്പതാമത്തെ ഭാവത്തിലാണ് നീചഭംഗ രാജയോഗം രൂപം കൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമായി ജീവിതത്തില്‍ ഭാഗ്യത്തിന്റെ വാതില്‍ തുറക്കും. ഈ കാലയളവ് മകരം രാശിക്കാര്‍ക്ക് വളരെയധികം അനുകൂലമാണ്. പലതരത്തിലുള്ള മാറ്റങ്ങളും നേട്ടങ്ങളും ഈ കാലയളവില്‍ ഉണ്ടാകും. വരുമാന സ്രോതസ്സുകള്‍ വര്‍ധിക്കുകയും സാമ്പത്തികസ്ഥിതി ശക്തമാകുകയും ചെയ്യും. പണം ഉണ്ടാക്കുന്നതിന് നിരവധി അവസരങ്ങള്‍ ഇവര്‍ക്ക് വന്നുചേരും. തീര്‍ക്കാതെ വെച്ചിരുന്ന പല ജോലികളും പൂര്‍ത്തിയാക്കാന്‍ കഴിയും. ജോലിസംബന്ധമായി യാത്രകള്‍ പോകാനിടയുണ്ട്. മംഗളകരമായ കാര്യങ്ങള്‍ക്കും ഈ കാലയളവ് അനുയോജ്യമാണ്.
ധനു
ധനു രാശിയില്‍ ജനിച്ചവരുടെ കര്‍മ്മ ഭാവത്തിലാണ് നീചഭംഗ രാജയോഗം രൂപം കൊള്ളുന്നത്. ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ചെടുത്തോളം ജീവിതത്തിലെ അനുകൂല സമയമാണിത്. ജോലികളെല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയും. ഉദ്യോഗസ്ഥരായ ധനു രാശിക്കാര്‍ക്ക് പലവിധ നേട്ടങ്ങള്‍ തേടിയെത്തുന്ന കാലമാണിത്. ബിസിനസുകാര്‍ക്ക് മികച്ച ലാഭം ഉണ്ടാകും. പല ഇടപാടുകളില്‍ നിന്നായി അവര്‍ വലിയ സാമ്പത്തിക നേട്ടം കൊയ്യും. പുതിയ വരുമാന സ്രോതസ്സുകള്‍ അവര്‍ക്ക് മുമ്പില്‍ തുറക്കും. കരിയറില്‍ ധനു രാശിക്കാര്‍ പുതിയ ഉയരങ്ങളിലെത്തും. പ്രമോഷനും ശമ്പളവര്ധനവിനും സാധ്യതയുണ്ട്. ബിസിനസുകാര്‍ക്ക് അവരുടെ ബിസിനസ് പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ അനുകൂലമായ സമയമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications