Latest Updates
-
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും -
ഓഗസ്റ്റ് 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ബുധനാഴ്ചത്തെ ഗ്രഹനില: 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ബിസിനസ്സിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടം, ശുഭമുഹൂർത്തങ്ങൾ അറിയാം
ഇന്ന് ശിവയോഗവും സിദ്ധിയോഗവും, ശുഭയോഗങ്ങളുമായി സോമവതി അമാവാസി
ഹിന്ദുവിശ്വാസം അനുസരിച്ച് അമാവാസി തിഥിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. പിതൃക്കള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന തിഥിയാണിത്. ഈ ദിവസം പുണ്യ നദികളില്‍ സ്നാനം ചെയ്യുന്നതും ദാനം ചെയ്യുന്നതുമെല്ലാം പിതൃക്കളുടെ അനുഗ്രഹവും ഈശ്വരാനുഗ്രഹവും ലഭിക്കാന്‍ നല്ലതാണ്. അമാവാസി തിഥിക്ക് പിതൃദോഷമകറ്റുന്ന പരിഹാരകര്‍മ്മങ്ങള്‍ ചെയ്യുന്നത് ഉത്തമമാണ്.

ഭാദ്രപദമാസത്തിലെ അമാവാസി ഇന്നാണ് (സെപ്റ്റംബര്‍ രണ്ട്). ഇത് തിങ്കളാഴ്ച ആയതിനാലാണ് സോമവതി അമാവാസിയെന്ന് വിളിക്കുന്നത്. ഇന്നേ ദിവസത്തിന്റെ പ്രത്യേകതകള്‍ എന്തെല്ലാമാണെന്നും എപ്പോഴാണ് അമാവാസി തിഥി സമയമെന്നും അറിയാം.
സമയം
സെപ്റ്റംബര്‍ രണ്ട്, പുലര്‍ച്ചെ 5.20നാണ് അമാവാസി തിഥി ആരംഭിക്കുന്നത്. സെപ്റ്റംബര്‍ മൂന്നിന് പുലര്‍ച്ചെ 7.25ന് തിഥി അവസാനിക്കും.
ശുഭയോഗങ്ങള്‍
ഇത്തവണത്തെ സോമവതി അമാവാസി വളരെ പ്രത്യേകതകള്‍ ഉള്ളതാണ്. കാരണം ഇത്തവണ വിശേഷപ്പെട്ട ചില യോഗങ്ങള്‍ സോമവതി അമാവാസിക്ക് ഒത്തുവരുന്നുണ്ട്. അതിലൊന്ന് ശിവയോഗമാണ്. രണ്ടാമത്തേത് സിദ്ധി യോഗവും. വളരെ ശുഭകരമായ ഈ യോഗങ്ങള്‍ ഉള്ളപ്പോള്‍ ചെയ്യുന്ന പൂജാവിധികളും സത്കര്‍മ്മങ്ങളും ആരാധനയും ഏറെ ഫലം ചെയ്യുമെന്നാണ് വിശ്വാസം.
സോമവതി അമാവാസിക്ക് ചെയ്യേണ്ട കാര്യങ്ങള്‍
പുലര്‍കാലേ എഴുന്നേറ്റ് പറ്റുമെങ്കില്‍ നദിയില്‍ അല്ലെങ്കില്‍ വീട്ടില്‍ സ്നാനം ചെയ്യുക. സുഖ-സമൃദ്ധി നിറഞ്ഞ ഒരു ദിവസത്തിന് നല്ല തുടക്കമാണ് പുലര്‍കാലത്തെ സ്നാനം. ഇന്നേദിവസം തര്‍പ്പണം ദാനം ചെയ്യുന്നതും നല്ലതാണ്. ഇത് പിതൃക്കളെ പ്രീതിപ്പെടുത്തും. വീട്ടിലുള്ള മുതിര്‍ന്നവരെ ആദരിക്കുകയും അവരുടെ ആശീര്‍വാദം വാങ്ങുകയും ചെയ്യണം. പിതൃദോഷവും കാളസര്‍പ്പദോഷവും അകറ്റാന്‍ ഇങ്ങനെ ചെയ്യുന്നത് ഉത്തമമാണ്.
ഇന്നേദിവസം അശരണരായ ആളുകള്‍ക്ക് അന്നദാനം ചെയ്യുന്നതും സുമംഗലികളായ സ്ത്രീകള്‍ ഭര്‍ത്താവിന്റെ ആയൂരാരോഗ്യത്തിന് വേണ്ടി മഹാദേവനെ പൂജിക്കുന്നതും ആരാധിക്കുന്നതും നല്ലതാണ്. മാത്രമല്ല, അരയാലിനെ ആരാധിക്കുന്നതും പൂജ ചെയ്യുന്നതും ജലം അര്‍പ്പിക്കുന്നതും ഉത്തമമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications