Latest Updates
-
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം!
19 വര്‍ഷം നീണ്ടുനില്‍ക്കും മഹാദശ, ജാതകത്തിലെ ശനി മഹാദശ ഫലങ്ങളും ലക്ഷണങ്ങളും
നവഗ്രഹങ്ങളിലെ ക്രൂര ഗ്രഹമെന്നും പാപ ഗ്രഹമെന്നും വിളിക്കാറുണ്ടെങ്കിലും ശനി കര്‍മ്മഫലം മാത്രമേ നല്കുന്നുള്ളു. കര്‍മ്മഫലം അനുസരിച്ച് പലരുടെയും ജാതകത്തില്‍ ഏഴരശനിക്കും കണ്ടകശനിക്കും യോഗമുണ്ടാകാറുണ്ട്. ഇതിനൊപ്പം ശനി മഹാദശയും അന്തര്ദശയും ഉണ്ടാകാറുണ്ട്. ഈ കാലയളവില്‍ സ്ഥാനവും ഭാവവും അനുസരിച്ച് ശനി വിഭിന്നങ്ങളായ ഫലങ്ങളാണ് ഒരോ ആളുകള്‍ക്കും നല്‍കുന്നത്.

ശനി മഹാദശ
19 വര്‍ഷം നീണ്ടുനില്‍ക്കുന്ന ജീവിതത്തിലെ ശനി പ്രഭാവമുള്ള സമയമാണ് ശനി മഹാദശ. കഠിനാധ്വാനം, ജോലി, പ്രശസ്തി, അച്ചടക്കം, ആയുസ്സ് എന്നിങ്ങനെ ജീവിതത്തിലെ പല പ്രധാനകാര്യങ്ങളും ശനിയാല്‍ സ്വാധീനിക്കപ്പെടുന്ന സമയമാണ് ശനി മഹാദശ. കരിയര്‍, ബിസിനസ്, സാമൂഹിക ജീവിതം എന്നിവയിലെല്ലാം ശനി മഹാദശയുടെ സ്വാധീനം ഉണ്ടാകും. ആളുകള്‍ അച്ചടക്കം, കര്‍മ്മങ്ങള്‍ എന്നിവയെ കുറിച്ച് ആഴത്തില്‍ വിലയിരുത്തുകയും സ്വയം വിലയിരുത്തുകയും ചെയ്യുന്ന കാലയളവാണിത്. ഈ സമയം ഒരു വ്യക്തിയുടെ ക്ഷമയെ പരീക്ഷിക്കുന്നതും ജീവിതം തിരിച്ചുപിടിക്കേണ്ടതുമായ നിരവധി അവസരങ്ങള്‍ ഉണ്ടാകും.
കര്‍മ്മം, നീതി, ന്യായം, അച്ചടക്കം, സ്ഥിരോത്സാഹം എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹമാണ് ശനി. മഹാദശക്കാലത്ത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ പലതരം സമ്മര്‍ദ്ദങ്ങളും പ്രതിസന്ധികളും ഉടലെടുക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇവയെല്ലാം വളര്‍ച്ചയ്ക്കുള്ള അവസരങ്ങളും വലിയ ജീവിതപാഠങ്ങള്‍ പഠിക്കുന്ന സമയവുമാണ്. കഠിനമായ വെല്ലുവിളികളെ നേരിടേണ്ടി വരുമെങ്കിലും കഠിനാധ്വാനത്തിനും ആത്മാര്‍ത്ഥതയ്ക്കും അച്ചടക്കത്തിനും ഫലം ലഭിക്കുകയും ചെയ്യുന്നു.
ശനി മഹാദശയിലെ അന്തര്‍ദശ
ശനി മഹാദശക്കാലത്ത് മറ്റ് ഗ്രഹങ്ങളുടെ സ്വാധീനവും ജീവിതത്തില്‍ അനുഭവപ്പെടും. ഇത് ഓരോ ഗ്രഹത്തിന്റെയും അന്തര്‍ദശ എന്നാണ് അറിയപ്പെടുന്നത്. ഓരോ അന്തര്ദശയും അതിന്റേതായ ഗുണദോഷഫലങ്ങള്‍ നല്‍കുന്നതിനൊപ്പം ശനിയുടെ ഫലത്തെ സ്വാധീനിക്കുകയും ചെയ്യും. ഉദാഹരണത്തിന് ശനി മഹാദശയ്ക്കിടയിലെ ശനി അന്തര്‍ദശ ശനിയുടെ സ്വാധീനം ശക്തമാക്കും, അച്ചടക്കം, കഠിനാധ്വാനം, ജീവിതത്തിലെ ഉത്തരവാദിത്തങ്ങള്‍ എന്നിവ വര്‍ധിക്കും. ശനി മഹാദശയ്ക്കിടയില് ബുധ അന്തര്‍ദശ ഉണ്ടായാല്‍ ബൗദ്ധികമായ വളര്‍ച്ച വര്‍ധിക്കും. ആശയവിനിമയശേഷി വര്‍ധിക്കും. അറിവിലൂടെ ശനിയുടെ പരീക്ഷണങ്ങളെ നേരിടാന്‍ കഴിയും. ഇനി ശനി മഹാദശയ്ക്കിടയില് ശുക്ര അന്തര്‍ദശ വന്നാല്‍ സര്‍ഗാത്മക കാര്യങ്ങളും ബന്ധങ്ങളും ലൗകികമായ സുഖസൗകര്യങ്ങളും മെച്ചപ്പെടും. ശനിയുടെ പരീക്ഷണത്തിനിടയില്‍ ജീവിതം ആസ്വദിക്കാനും കലാപരമായി കഴിവ് പ്രകടിപ്പിക്കാനും അവസരമുണ്ടാകും.
ജാതകത്തില്‍ ഈ സമയം ശനിയുടെ സ്ഥാനം അനുകൂലമാണെങ്കില്‍ ഗുണഫലങ്ങളും പ്രതികൂലമാണെങ്കില്‍ ദോഷഫലങ്ങളും ഉണ്ടാകുന്നു.
ശനി മഹാദശയുടെ ലക്ഷണങ്ങള്‍
ശനി മഹാദശ കൊണ്ട് ജീവിതത്തില്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ എന്തെല്ലാമാണെന്നും ഇത് എങ്ങനെ തിരിച്ചറിയാമെന്നും നോക്കാം.
ജീവിതത്തില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ അടിക്കടി നഷ്ടപ്പെടുകയോ തുടരെത്തുടരെ വളരെയധികം ദുരിതങ്ങളും കഷ്ടതകളും ഉണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കില്‍ ശനി മഹാദശ ആയിരിക്കാനിടയുണ്ട്.
മദ്യം, മയക്കുമരുന്ന് എന്നിവയില്‍ ആസക്തിയുണ്ടാകുകയും അതിന് അടിമയാകുകയും ചെയ്യുന്നത് ശനി മഹാദശ കാലത്തിന്റെ സൂചനയാകാം.
വീട്ടില്‍ മോഷണം നടക്കുക, ആക്രമണം നടക്കുക എന്നിവയും ശനി മഹാദശയുടെ ദോഷസൂചനയാണ്.
വീടിന് കേടുപാടുകള്‍ സംഭവിക്കുക, ചുമരില്‍ വിള്ളല്‍ കാണുക എന്നതും ശനി മഹാദശയുടെ സൂചനയാണ്.
കുടുംബവഴക്ക്, സഹോദര കലഹം, ഭാര്യാഭര്‍തൃ കലഹം എന്നിവയും ശനികോപത്തിന്റെ ലക്ഷണമാണ്.
ജോലിയില്‍ പ്രമോഷന് ലഭിക്കാതിരിക്കുക, ജോലി നഷ്ടപ്പെടുക, ബിസിനസ് നിര്‍ത്തേണ്ടി വരിക എന്നിവയും ശനി മഹാദശയുടെ സൂചനയാണ്.
കേസുമായി ബന്ധപ്പെട്ട് കോടതി കയറിയിറങ്ങേണ്ടതായി വന്നേക്കാം. തെറ്റായ ആരോപണങ്ങള്‍ നേരിടേണ്ടി വന്നേക്കാം. സമൂഹത്തില്‍ പ്രതിച്ഛായ കളങ്കപ്പെടാം.
പരിഹാരങ്ങള്‍
ശനിദേവനെ വഴിപോലെ പൂജിക്കുക. പൂജാകര്‍മ്മങ്ങള്‍ ചെയ്യുക.
ശനിയാഴ്ച ദിവസം പ്രത്യേക അര്‍ച്ചനകളും പൂജകളും ചെയ്യുക.ശനി സ്തോത്രം ജപിക്കുക.
ഹനുമാന് സ്വാമിയെ ഭജിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications