Latest Updates
-
ചന്ദ്രൻ മേടം രാശിയിലേക്ക്: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ
സ്വയം കുറ്റപ്പെടുത്തി നീറി ജീവിക്കും, മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്ന 9 നാളുകാര്‍
Self-Criticism: ചിലപ്പോഴെല്ലാം എല്ലാ മനുഷ്യരും സ്വന്തം ജീവിതം മറ്റുള്ളവരുടെ ജീവിതവുമായി താരതമ്യം ചെയ്യും. എല്ലാ മനുഷ്യരും വ്യത്യസ്തരാണെന്നും എല്ലാവര്ക്കും അവരവരുടേതായ കഴിവുകളും ദൗര്‍ബല്യങ്ങളും ഉണ്ട്. ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാകും. പ്രതിസന്ധികള്‍ ഉണ്ടാകും. അതെല്ലാം എല്ലാവരുടെ ജീവിതത്തിലും സംഭവിക്കുന്നതാണ്. അതുപോലെ എല്ലാവരുടെ ജീവിതത്തിലും സന്തോഷത്തിനുള്ള അവസരങ്ങളും ഉണ്ടാകും. എന്നാല്‍ അത് പൂര്‍ണ്ണമായി ആസ്വദിച്ചെങ്കിലേ സന്തോഷമുണ്ടാകൂ.

ഇതെല്ലാം മനസ്സിലാക്കിയാലും ചിലപ്പോഴെല്ലാം നമ്മള് നമ്മുടെ ജീവിതത്തെ ചുറ്റുമുള്ളവരുടേതോ നമ്മള് ആരാധിക്കുന്നവരുടേതോ ആയി താരതമ്യം ചെയ്യും. ഈ സ്വഭാവം ചില രാശികളുടെ പ്രത്യേകതയാണെന്നാണ് വേദ ജ്യോതിഷം പറയുന്നത്. ഇവര്‍ എപ്പോഴും മറ്റുള്ളവരുടെ ജീവിതവുമായി സ്വന്തം ജീവിതം തുലനം ചെയ്യുകയും എപ്പോഴും ജീവിതനിലവാരം ഉയര്‍ത്തിക്കൊണ്ടിരിക്കുകയും ചെയ്യും. ലക്ഷ്യങ്ങളില്‍ എത്തിയാലും അതിനായി അവര്‍ കാണിച്ച പ്രയത്നത്തെ സ്വയം വിലകുറച്ചുകാണും. നേട്ടങ്ങളെ ഇകഴ്ത്തും. ജീവിതത്തില്‍ സംതൃപ്തി നേടുന്നതിന് അവര്‍ അവരുടെ നേട്ടങ്ങള്‍ ആഘോഷിക്കുകയും സന്തോഷിക്കുകയും വേണം. അതിലുള്ള അപൂര്‍ണ്ണതകളെ അംഗീകരിക്കുകയും വേണം.
വേദ ജ്യോതിഷം അനുസരിച്ച് എപ്പോഴും സ്വയം വിമര്‍ശിക്കുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
കന്യകയാണ് കന്നി രാശിയുടെ രാശിചിഹ്നം. കന്യക വിശുദ്ധി, വിവേകം, ദൈവികത എന്നിവയുടെയെല്ലാം പ്രതീകമാണ്. അതുകൊണ്ട് തന്നെ മാനുഷികമായ പിഴവുകള്‍ അംഗീകരിക്കുന്നതില്‍ ഇവരെ ഏറെ ബുദ്ധിമുട്ടുന്നു. കൃത്യതയുള്ള മനസ്സും അപാരമായ സംഘാടകശേഷികളും ഉള്ള കന്നി രാശിക്കാര്‍ ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം നേടുന്നവരാണ്. എങ്കില്‍പ്പോലും അര്‍ഹിക്കുന്ന അംഗീകാരവും, നേട്ടങ്ങളും സ്വയം നല്കാന് അവര്‍ മടിക്കുന്നു.
അവര്‍ എപ്പോഴും അവരുടെ ജീവിതനിലവാരം ഉയര്‍ത്തിവെക്കും. എപ്പോഴും പൂര്‍ണ്ണത കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കും. അവര്‍ ചെറിയ പിഴവുകള്‍ ഉണ്ടാകുമ്പോഴേക്കും തങ്ങളുടെ നിയന്ത്രണത്തില്‍ അല്ലാത്ത കാര്യങ്ങള്‍ക്കും സ്വയം വിമര്‍ശിക്കും. ഉള്ളിലെ സ്വയം വിമര്‍ശകന്റെ കുറ്റപ്പെടുത്തലില്‍ എരിഞ്ഞുതീരാതെ നെഗറ്റീവ് ചിന്തകള്‍ക്കെതിരെ പോരാടാന്‍ അവര്‍ പഠിക്കണം. ജീവിതം എപ്പോഴും സ്വയം മെച്ചപ്പെടുത്താന്‍ മാത്രമല്ല, ചിലപ്പോള്‍ അതിനെ അതിന്റെ വഴിക്ക് വിടുക. നിങ്ങള്‍ എങ്ങനെയാണോ അത് അംഗീകരിക്കുക.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം
മകരം രാശിക്കാര്‍ക്ക് അവരുടെ പ്രായത്തില്‍ കവിഞ്ഞ പക്വതയുണ്ട്. അവര്‍ക്ക് ചില കാര്യങ്ങള്‍ തിരിച്ചറിയാനും ശക്തമായ, കൃത്യമായ പ്രവചനങ്ങള്‍ നടത്താന്‍ ഇവര്‍ക്ക് കഴിവുണ്ട്. വലിയ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്ന ഈ രാശിക്കാര്‍ എപ്പോഴും തങ്ങളുടെ പരമാവധി കഴിവ് പുറത്തെടുക്കണമെന്ന് ആഗ്രഹിക്കും. അതിന് സാധിക്കാതെ വന്നാല്‍ നിരാശപ്പെടും. വിജയത്തിന്റെ തൊട്ടടുത്ത് എത്തിയാലും അവകര്‍ക്ക് സന്തോഷിക്കാന്‍ കഴിയില്ല.
എന്നാല്‍ പരാജയങ്ങള്‍ ഇവരെ ഭയപ്പെടുത്തുന്നില്ല. പരാജയങ്ങളെ ഇവര്‍ കൂടുതല്‍ വളരാനും ശക്തരാകാനും വിജയം നേടുന്നതിനുമുള്ള ഊര്‍ജ്ജമായി കാണുന്നു. ചെറിയ തെറ്റുകള്‍ ഉണ്ടാകുമ്പോള്‍ തന്നോടുതന്നെ കുറച്ച് അനുതാപത്തെ പെരുമാറിയാല്‍ ഇവര്‍ക്ക് ജീവിതം കൂടുതല്‍ ആസ്വാദ്യകരമാകും.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
തങ്ങളുടേതല്ലാത്ത ഉത്തരവാദിത്തങ്ങള്‍ പോലും സ്വയം ഏറ്റെടുത്ത് അതില്‍ വിമര്‍ശിക്കുന്നവരാണ് കര്‍ക്കിടകം രാശിക്കാര്‍. സ്വന്തം വിമര്‍ശനം ഇവരെ എപ്പോഴും പശ്ചാത്താപത്തിലേക്ക് തള്ളിവിടും. സ്വന്തം ചെറിയ തെറ്റുകള്‍ പോലും ഇവര്‍ സഹിക്കില്ല. ശരിക്കും സ്വയം ക്ഷമിച്ചാല്‍ ഇവര്‍ക്ക് ജീവിതം സന്തോഷത്തോടെ ജീവിക്കാം. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ നിരാശരായെന്ന് തോന്നിയാല്‍ അതിന്റെ ഉത്തരവാദിത്തം കര്‍ക്കിടകം രാശിക്കാര്‍ സ്വയം ഏറ്റെടുക്കും. അതെക്കുറിച്ച് അമിതചിന്തകളിലും അനാവശ്യ ചിന്തകളിലും മുഴുകും.
താന്‍ പറഞ്ഞ എന്തെങ്കിലും കാര്യമാണോ അവരെ വേദനിപ്പിച്ചത്, തനിക്ക് കൂടുതല്‍ നന്നായി പെരുമാറാനും ചെയ്യാനും കഴിയുമായിരുന്നോ, അവരെന്നെ ഉപേക്ഷിക്കുമോ തുടങ്ങിയ ചിന്തകള്‍ ഇവരെ വേട്ടയാടും. മാപ്പില്ലാത്ത തെറ്റാണ് താന്‍ ചെയ്തത്, മറ്റുള്ളവരുടെ ഇഷ്ടത്തിന് താന്‍ അര്‍ഹനല്ല തുടങ്ങിയ കുറ്റബോധങ്ങള്‍ ഇവരെ വരിഞ്ഞുമുറുക്കും. പക്ഷേ തങ്ങളുടെ വ്യക്തിത്വത്തെയും മൂല്യത്തെയും അംഗീകരിക്കാന്‍ പഠിച്ചാല്‍ ഇവര്‍ക്ക് ബന്ധങ്ങള്‍ കൂടുതല്‍ ആസ്വാദ്യകരമാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications