Latest Updates
-
ചുമ മരുന്നുകൾക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; വീട്ടിലെ ഈ വിദ്യകൾ പരീക്ഷിക്കൂ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ: പുരുഷന്മാരുടെ ടെസ്റ്റോസ്റ്റിറോൺ അളവിൽ അത്ഭുതകരമായ മാറ്റം! -
ഡൽഹിയിൽ കനത്ത മഴ: ഗർഭിണികൾ ഇന്ന് രാത്രി അതീവ ജാഗ്രത പാലിക്കണം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്! -
ഡൽഹിയിൽ കനത്ത ഈർപ്പം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
2026 ജൂൺ 16 വൃദ്ധി യോഗം: സാമ്പത്തിക കുതിപ്പിന് തുടക്കം; ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടങ്ങൾ! -
മിഥുനത്തിൽ ബുധാദിത്യ രാജയോഗം: ഈ 5 രാശിക്കാർക്ക് ഇന്ന് മുതൽ സുവർണ്ണകാലം, ഭാഗ്യം തേടിയെത്തും! -
ജൂൺ 17: ചന്ദ്ര-ശുക്ര സംയോഗം; ഈ 5 രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടം! -
2026 ജൂൺ 16: ചന്ദ്രന്റെ രാശിമാറ്റം; ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും ഭാഗ്യവും! -
ആഷാഢ മാസം തുടങ്ങി: കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ കൊയ്യാൻ ഈ 48 മണിക്കൂർ ശ്രദ്ധിക്കൂ -
ജൂൺ 18-ലെ ഗുരുപുഷ്യ യോഗം: സ്വർണം വാങ്ങാനും ബിസിനസ് തുടങ്ങാനും ഈ സമയം മറക്കരുത്!
നവഗ്രഹങ്ങള്‍ മുന്നേ നല്കുന്ന സൂചനകള്‍: നിങ്ങളറിയേണ്ട ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍
വേദജ്യോതിഷ പ്രകാരം നവഗ്രഹങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട് എന്ന് നമുക്കറിയാം. അതില്‍ തന്നെ ഗ്രഹങ്ങള്‍ നമ്മുടെ ജീവിതത്തെ എപ്രകാരം സ്വാധീനിക്കുന്നു എന്നുള്ളതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. വേദങ്ങളില്‍ ഗ്രഹങ്ങളെക്കുറിച്ചും അത് മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്നതിനെക്കുറിച്ചും ജീവിതത്തിലെ നേട്ടങ്ങളെക്കുറിച്ചും കോട്ടങ്ങളെക്കുറിച്ചും എല്ലാം മനസ്സിലാക്കാവുന്നതാണ്. ഗ്രഹങ്ങളുടെ ചലനങ്ങള്‍ പഠിക്കുന്നതിലൂടെ വ്യക്തിപരവും തൊഴില്‍പരവുമായ കാര്യങ്ങളില്‍ വ്യക്തത ലഭിക്കും.
പലപ്പോഴും ഗ്രഹങ്ങളുടെ പങ്ക് എത്രത്തോളം ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ചന്ദ്രന്, ബുധന്‍, ശുക്രന്, ചൊവ്വ, വ്യാഴം തുടങ്ങി നിരവധി ഗ്രഹങ്ങള്‍ എപ്രകാരമാണ് ജീവിതത്തെ സ്വാധീനിക്കുന്നത് എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഓരോ ഗ്രഹങ്ങളും ഓരോ തരത്തിലാണ് മനുഷ്യ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത്. അവ എന്തൊക്കെയെന്ന് നോക്കാം.

ഗ്രഹങ്ങളും ജീവിതവും
വേദജ്യോതിഷ പ്രകാരം സൂര്യന് നിങ്ങളുടെ ആത്മാവിനെയാണ് പ്രതിനിധീകരിക്കുന്നത്. ചന്ദ്രന് വികാരങ്ങളേയും ബുധന്‍ ആശയവിനിമയത്തേയും സൂചിപ്പിക്കുന്നു. കൂടാതെ ശുക്രന് സ്നേഹത്തേയും സമ്പത്തിനേയും സൂചിപ്പിക്കും. ചൊവ്വ ഊര്‍ജ്ജത്തേയും വ്യാഴം ജ്ഞാനത്തേയും ശനി അച്ചടക്കത്തേയും രാഹുവും കേതുവും കര്‍മ്മത്തേയും സൂചിപ്പിക്കുന്നു. രാഹു-കേതു നിഴല്‍ ഗ്രഹങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്.
ഗ്രഹ സ്ഥാനങ്ങളും സ്വാധീനവും
ജനനസമയത്ത് ഗ്രഹങ്ങളുടെ സ്ഥാനം ഒരാളുടെ വ്യക്തിത്വത്തെയും വിധിയെയും മുന്‍കൂട്ടി അറിയുന്നതിന് സഹായിക്കുന്നു. കൂടാതെ സൂര്യന് സൂചിപ്പിക്കുന്ന നേതൃഗുണങ്ങള്‍ നിസ്സാരമല്ല എന്നത് നിങ്ങള്‍ക്ക് അനുഭവത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. എന്നാല്‍ ജ്യോതിഷപ്രകാരം വെല്ലുവിളിക്കുന്ന ഗ്രഹനിലകള്‍ വിവിധ മേഖലകളിലെ ജീവിതത്തെയാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല ചിലരില്‍ ഇത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു.
സൂര്യന്
സൂര്യന് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. നേതൃത്വം, മാനേജ്മെന്റ്, ആത്മീയത, സാമൂഹിക സേവനം, കലാരംഗത്തെ നേട്ടങ്ങള്‍ എന്നിവയെയാണ് സൂര്യന് സൂചിപ്പിക്കുന്നത്. ജീവിതത്തില്‍ സൂര്യന്റെ സ്വാധീനം പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും നിങ്ങള്‍ക്ക് നല്കുന്നു.
ചന്ദ്രന്
നവഗ്രഹങ്ങളില്‍ ചന്ദ്രന്റെ സ്വാധീനം പലവിധത്തിലാണ് അനുകമ്പ, ഭാവന, രോഗശാന്തി, സാമൂഹിക മാറ്റങ്ങള്‍ എന്നിവയെല്ലാം തന്നെ മാറി വരുന്നു. ഇതെല്ലാം ചന്ദ്രന്റെ സ്വാധീനത്താലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. ഇത്തരം കാര്യങ്ങളെല്ലാം പോസിറ്റീവ് ആയി മാറുന്നത് ചന്ദ്രന്റെ സ്വാധീനം കൊണ്ട് തന്നെയാണ്.
ചൊവ്വ
ചൊവ്വയുടെ സ്വാധീനം പല വിധത്തിലാണ് നിങ്ങളെ സ്വാധീനിക്കുന്നത്. ശക്തി, ധൈര്യം, യുക്തിപരമായ ചിന്ത, അച്ചടക്കം എന്നിവയെല്ലാം ജീവിതത്തില്‍ ചൊവ്വ മുതലാണ് സംഭവിക്കുന്നത്. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ മാറ്റങ്ങളും നിങ്ങളെ സ്വാധീനിക്കും എന്നത് തന്നെയാണ് സത്യം.
ബുധന്‍
പഠന ശേഷി, വിശകലന ശേഷി, ആശയവിനിമയം, നര്‍മ്മം, ചര്‍ച്ചകള്‍ എന്നിവയെയാണ് ബുധന്റെ സ്വാധീനത്തില്‍ നില്‍ക്കുന്നത്. പലപ്പോഴും എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്നത് ബുധന്റെ ഗ്രഹമാറ്റം നിമിത്തമാണ്.
ശുക്രന്
പ്രണയം, ലൗകിക ബുദ്ധി, കലാപരമായ ഗുണങ്ങള്‍ (കവിത, ഡ്രോയിംഗ്, ഡിസൈനിംഗ്), പോരാട്ട വീര്യം, സ്വയം പ്രചോദനം, ആസ്വാദന നിലവാരം എന്നിവയെല്ലാം തന്നെ സ്വാധീനിക്കുന്നത് ശുക്രനെയാണ്. ഇത് ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
വ്യാഴം
ജ്ഞാനം, വിധി, അറിവ്, നീതി, മതം, സാമ്പത്തികം, നിയമം മുതലായവയാണ് വ്യാഴത്തിന്റെ സ്വാധീനം നിമിത്തം സംഭവിക്കുന്ന മാറ്റങ്ങള്‍. എല്ലാ അര്‍ത്ഥത്തിലും ജീവിതം മാറ്റുന്ന ഗ്രഹമാണ് വ്യാഴം. 12 വര്‍ഷമാണ് ഓരോ രാശിയിലും വ്യാഴം മൊത്തത്തില്‍ സ്ഥിതി ചെയ്യുന്ന സമയം.
ശനി
കഠിനാധ്വാനം, ക്ഷമ, സ്ഥിരോത്സാഹം, ദൃഢനിശ്ചയം, സഹിഷ്ണുത, കണിശത മുതലായവയാണ് ശനി സ്വാധീനിക്കുന്ന മേഖലകള്‍. പലപ്പോഴും ദോഷഫലങ്ങള്‍ നല്കുന്ന ഒരു ഗ്രഹമായാണ് ശനിയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം മാറ്റങ്ങള്‍ ശനി നിങ്ങള്‍ക്ക് നല്കുന്നു.
രാഹു, കേതു
ഗവേഷണം, നൂതന ചിന്ത, നയതന്ത്രം, ചാരപ്പണി ചെയ്യാനുള്ള കഴിവ്, തന്ത്രം, വഞ്ചന, ഗണിതം, ആത്മീയത, അകല്‍ച്ച, മറയ്ക്കാനുള്ള കഴിവ്, കൃത്യതയോടെ ജോലി ചെയ്യാനുള്ള കഴിവ് മുതലായവയാണ് രാഹു കേതുക്കള്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. ഇതെല്ലാം ത്ന്നെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications