Latest Updates
-
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ
പിതൃദോഷം കഠിനം; കുടുംബത്തിലെപ്പോഴും വഴക്ക്, സന്താനഭാഗ്യം ഇല്ലായ്മ; പിതൃദോഷം എങ്ങനെയറിയാം
വേദ ജ്യോതിഷത്തില്‍ ഏറ്റവും വലിയ ദോഷങ്ങളിലൊന്നാണ് പിതൃദോഷം. കുടുംബത്തിലെ ഗുരുകാരണവന്മാരുടെ അഥവാ പിതൃക്കളുടെ അനുഗ്രഹം ഇല്ലാത്ത അവസ്ഥയാണത്. ഇത് ആ കുടുംബത്തിലെ എല്ലാവരെയും ബാധിക്കുന്ന ഒന്നാണ്. പരിഹരിക്കപ്പെടാതെ പോയാല്‍ പിതൃദോഷം വരുംതലമുറകളെ വരെ ബാധിക്കുമെന്നാണ് വിശ്വാസം. പിതൃക്കളുടെ കര്‍മ്മഫലങ്ങള്‍ വരും തലമുറകളെ ബാധിക്കുമെന്ന വിശ്വാസത്തില്‍ അധിഷ്ഠിതമാണ് പിതൃദോഷം അല്ലെങ്കില്‍ പിതൃശാപം എന്നീ ആശയങ്ങളെല്ലാം. എന്താണ് പിതൃദോഷമെന്നും ഇതിന്റെ പരിഹാരമെന്താണെന്നും എങ്ങനെ ഇത് തിരിച്ചറിയാമെന്നും നോക്കാം.

എന്താണ് പിതൃദോഷം?
പിതൃക്കളുടെ ശാപം, ഗുരുകാരണവന്മാരുടെ ശാപം എന്നെല്ലാം നമ്മള് കേട്ടിരിക്കും. കുടുംബത്തിലെ പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങളോ മുന്‍ തലമുറകളില്‍ നിന്നുള്ള കര്‍മ്മ കടങ്ങള്‍ വീട്ടാതിരിക്കുന്നതോ ആണ് പിതൃദോഷത്തിലേക്ക് നയിക്കുന്നത്. നമ്മുടെ ഗുരുകാരണവന്മാര് എന്തെങ്കിലും ആചാരങ്ങളില്‍ വീഴ്ച വരുത്തുകയോ അല്ലെങ്കില്‍ അവരുടെ ആത്മാക്കള്‍ മോക്ഷം പ്രാപിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ അത് വരും തലമുറകളില്‍ ഉള്ള ആളുകളുടെ ജീവിതത്തെ ബാധിക്കുന്നു.
പിതൃദോഷ ഫലങ്ങള്‍
പിതൃദോഷം തിരിച്ചറിയാന്‍ പല വഴികളുണ്ട്.
കുടുംബപ്രശ്നങ്ങള്‍
കുടുംബത്തില്‍ സ്ഥിരമായ വഴക്ക്, തെറ്റിദ്ധാരണകള്‍ എന്നിവ പിതൃദോഷത്തിന്റെ സൂചനയാകാം. കുടുംബാംഗങ്ങള്‍ക്കിടയില്‍ യുക്തിസഹകമായ വിശദീകരണങ്ങളൊന്നുമില്ലാത്ത അടുപ്പക്കുറവ് പിതൃദോഷത്തിന്റെ ലക്ഷണമാണ്.
ആരോഗ്യപ്രശ്നങ്ങള്‍
കുടുംബാംഗങ്ങളില്‍ പലതരത്തിലുള്ള, പറഞ്ഞറിയിക്കാന്‍ പറ്റാത്ത തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുക, പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ അടുപ്പിച്ചടുപ്പിച്ച് അസുഖങ്ങള്‍ വരിക എന്നിവയെല്ലാം പരിഹരിക്കപ്പെടാത്ത പിതൃക്കളുടെ കര്മ്മഫലമായിരിക്കാം.
സാമ്പത്തികപ്രശ്നങ്ങള്‍
സ്ഥിരമായ സാമ്പത്തിക പ്രശ്നങ്ങള്‍, അവിചാരിതമായ സാമ്പത്തിക നഷ്ടങ്ങള്‍, കഠിനമായ സാമ്പത്തിക ബുദ്ധിമുട്ട് എന്നിവയും പിതൃദോഷ ഫലമാകാം.
ജോലിയില്‍ തടസ്സങ്ങള്‍
എത്ര പരിശ്രമിച്ചിട്ടും ജോലിയില്‍ ഉയര്ച്ചയുണ്ടാകാതിരിക്കുക, പലതരത്തിലുള്ള തിരിച്ചടികളും വെല്ലുവിളികളും, ലക്ഷ്യങ്ങളിലെത്തുന്നതില് തടസ്സങ്ങള്‍ എന്നിവയും പിതൃദോഷത്തിന്റെ സൂചനയാകാം.
വ്യക്തിബന്ധങ്ങളിലെ തകര്‍ച്ച
ദാമ്പത്യത്തകര്‍ച്ച, പ്രണയ തകര്‍ച്ച, ജീവിതപങ്കാളിയെ കണ്ടെത്താന്‍ കഴിയാതിരിക്കുക, വിവാഹ തടസ്സം എന്നിവയും പിതൃദോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു.
സന്താനഭാഗ്യം ഇല്ലാതിരിക്കുക, വൈകുക
സന്താന ഭാഗ്യം ഇല്ലാതിരിക്കുകയോ വൈകുകയോ ചെയ്യുന്നതും പിതൃദോഷത്തിന്റെ സൂചനയാകാം.
പരിഹാരങ്ങള്‍
ജീവിതത്തില്‍ പിതൃദോഷമുണ്ടെന്ന് തോന്നുകയോ കണ്ടെത്തുകയോ ചെയ്താല്‍ അതില്‍ നിന്ന് പുറത്ത് കടക്കാന്‍ പരിഹാരങ്ങള്‍ നടത്തേണ്ടതുണ്ട്. അത്തരം പരിഹാരങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ശ്രാദ്ധം
കുടുംബത്തിലെ മരണപ്പെട്ടവരെ അല്ലെങ്കില്‍ പിതൃക്കളെ പ്രീതിപ്പെടുത്തുന്നതിനുള്ള ആചാരമാണിത്. അമാവാസി നാളുകളിലെ പിതൃ പക്ഷത്തിലാണ് ഇത് നടത്തുക.
പിണ്ഡ ബലി
പിതൃക്കളുടെ പൈദാഹം അകറ്റുന്നതിനായി ഭക്ഷണം നല്‍കുക എന്ന സങ്കല്‍പ്പമാണിത്. കഷ്ടപ്പാടുകളില്‍ നിന്നും കര്‍മ്മ ദോഷങ്ങളില്‍ നിന്നും മുക്തി നല്കാന് അത് സഹായിക്കുമെന്നാണ് വിശ്വാസം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
