Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഇന്നുമുതല്‍ ബുധന്‍ നേര്‍രേഖയില്‍, സമ്മിശ്രഫലങ്ങള്‍; അനുഗ്രഹവര്‍ഷത്തിന്റെ അപൂര്‍വ്വ അവസരം
വേദജ്യോതിഷത്തില്‍ ബുദ്ധിയുടെയും അറിവിന്റെയും ഗ്രഹമായിട്ടാണ് ബുധന്‍ അറിയപ്പെടുന്നത്. മിഥുനം രാശിയുടെയും കന്നി രാശിയുടെയും അധിപനാണ് ബുധന്‍. ജാതകത്തില്‍ ബുധന്‍ ബലവാനാണെങ്കില്‍ ആളുകള്‍ക്ക് അവരുടെ ബുദ്ധി വേണ്ട രീതിയില്‍ ഉപയോഗിക്കാനും ഉറച്ച, മികച്ച തീരുമാനങ്ങള്‍ എടുക്കാനും സാധിക്കും. ഇത് വിജയത്തിലേക്ക് നയിക്കും. ഗ്രഹങ്ങളുടെ രാജകുമാരനെന്ന് വിളിക്കുന്ന ബുധന്റെ അനുഗ്രഹം ഉള്ളവര്‍ക്ക് ജീവിതത്തില്‍ എല്ലാവിധ സുഖസൗകര്യങ്ങളും ആനന്ദവും ഉണ്ടാകും. നേരെമറിച്ച് ബുധന്‍ ദുര്‍ബലനാണെങ്കില്‍ തീരുമാനങ്ങളെടുക്കാനുള്ള ആളുകളുടെ കഴിവിനെ അത് സാരമായി ബാധിക്കുകയും ജീവിതത്തില്‍ പരാജയങ്ങളും തിരിച്ചടികളും ഉണ്ടാകുകയും ചെയ്യും.

ഏകദേശം 23 ദിവസമാണ് ബുധന്‍ ഒരേ രാശിയില്‍ തുടരുക. എന്നാല്‍ ചലനത്തിനനുസൃതമായി ചിലപ്പോഴിത് ഒരു മാസം വരെ നീളാറുണ്ട്. ഇന്നമുതല്‍ (ആഗസ്റ്റ് 29) ബുധന്‍ കര്‍ക്കടകം രാശിയില്‍ നേര്‍രേഖയിലുള്ള സഞ്ചാരം ആരംഭിച്ചിരിക്കുകയാണ്. ജ്യോതിഷലോകത്ത് വളരെ പ്രധാനപ്പെട്ട ഗ്രഹമാറ്റമാണിത്. എല്ലാ രാശികളിലും ഈ മാറ്റത്തിന്റെ അലയൊലികള്‍ ഉണ്ടാകും. എന്താണ് ഇതിന്റെ പ്രാധാന്യമെന്നും ഓരോ രാശികളിലും അതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതമെന്താണെന്നും നോക്കാം.
നേര്‍രേഖയിലെ ബുധന്‍ - എന്താണ് അര്‍ത്ഥം
ഗ്രഹങ്ങളുടെ സ്ഥാനമാറ്റം പോലെ തന്നെ അവയുടെ ചലനത്തിലെ മാറ്റങ്ങളും ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ട സംഗതിയാണ്. ഒരു ഗ്രഹം നേര്‍രേഖയില്‍ സഞ്ചരിക്കുമ്പോള്‍ അത് സാധാരണയിലേത് പോലെ, മുന്നോട്ടാണ് സഞ്ചരിക്കുക. ഇനി ഭൂമിയില്‍ നിന്നുള്ള കാഴ്ചപ്പാടിലാണെങ്കില്‍, ഗ്രഹം സൂര്യനെ ഭ്രമണം ചെയ്യുന്നതിനാല്‍ ഭ്രമണപഥത്തില്‍ അവ നേരെ നീങ്ങും. ജ്യോതിഷത്തില്‍ ഒരു ഗ്രഹം നേര്‍രേഖയില്‍ സഞ്ചരിക്കുമ്പോള്‍ ആ ഗ്രഹം കൊണ്ടുള്ള ശുഭഫലങ്ങളും സാധാരണഗതിയിലുള്ള ഫലങ്ങളും ഒന്നുകൂടെ ശക്തമാകും. ഉദാഹരണത്തിന് ബുധന്‍ നേര്രേഖയിലായാല് അതിന്റെ നേട്ടമുള്ള ആളുകളുടെ ആശയവിനിമയവും ബുദ്ധികൂര്‍മ്മതയും ചര്‍മ്മാരോഗ്യവും ഗണിതശാസ്ത്ര പാണ്ഡിത്യവും സംസാരവും മെച്ചപ്പെടും. അതുപോലെ ശുക്രനാണ് നേര്രേഖയിലെങ്കില് അതിന്റെ ഗുണം ലഭിക്കുന്ന രാശികള്‍ക്ക് സനേഹവും സൗന്ദര്യവും ദാമ്പത്യസുഖവും ധാരാളമായി ലഭിക്കും.
അതേസമയം നേര്‍രേഖയിലുള്ള ചലനത്തിന് പകരം ഒരു ഗ്രഹം വക്രഗതിയില്‍ സഞ്ചരിക്കുമ്പോള്‍ അത് സാധാരണ ഗതിയിലുള്ളതിന് വിപരീതദിശയില്‍ ചലിക്കുന്നു. സാധാരണയായി ഗ്രഹങ്ങളുടെ വക്രഗതിയിലുള്ള സഞ്ചാരം ആളുകളുടെ ജീവിതത്തില്‍ അവയുടെ സ്വാധീനമേഖലകളില്‍ വെല്ലുവിളികളും പ്രതിസന്ധികളും തീര്‍ക്കും. എന്നാലും ഗ്രഹം വീണ്ടും നേരെ സഞ്ചരിക്കുമ്പോള്‍ അത് ശക്തി വീണ്ടെടുക്കുകയും ശുഭഫലങ്ങള്‍ നല്‍കുകയും ചെയ്യും. ഗ്രഹങ്ങളുടെ നേര്‍രേഖയിലുള്ള സഞ്ചാരം പുതിയ കാര്യങ്ങള്‍ തുടങ്ങാനും ശുഭകാര്യങ്ങള്‍ക്കും അനുയോജ്യമാണ്. ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനും ഈ കാലയളവ് അനുയോജ്യമാണ്.
ബുധന്റെ സ്വാധീനം
ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ട ഗ്രഹം തന്നെയാണ് ബുധന്‍. കാരണം ഒരു വ്യക്തിയുടെ ബുദ്ധി, ആശയവിനിമയ ശേഷി, യുക്തി, ബിസിനസ് ചെയ്യാനുള്ള കഴിവ് എന്നിവയെല്ലാം ബുധനിലധിഷ്ഠിതമാണ്. വിദ്യഭ്യാസ കാര്യങ്ങളില്‍ വിജയം നേടുന്നതിനും എഴുത്തിലും വാണിജ്യവിഷയങ്ങളിലും കഴിവ് തെളിയിക്കുന്നതിനും ബുധന്റെ അനുഗ്രഹം ആവശ്യമാണ്. മിഥുനം, കന്നി എന്നീ രാശികളുടെ അധിപനാണ് ബുധന്‍. മിഥുനം രാശിയില്‍ ബുധന്‍ പെട്ടെന്നുള്ള ചിന്താശേഷിയും ആശയവിനിമയവും സാധ്യമാക്കുന്നു. അതേസമയം കന്നിയില്‍ ബുധന്‍, യുക്തിയുടെയും അച്ചടക്കത്തിന്റെയും കാരണഭൂതനാകും. ബുധന്റെ സ്വാധീനത്താല്‍ ഒരു വ്യക്തിയുടെ മാനസികമായ അവബോധങ്ങളും തീരുമാനമെടുക്കാനുള്ള ശേഷികളും മാറും. അവരുടെ ആശയവിനിമയ രീതികളും ബിസിനസ് കാഴ്ചപ്പാടുകളും എഴുത്തിലെ പ്രാഗത്ഭ്യവും മെച്ചപ്പെടും.
ജാതകത്തില്‍ ബുധന്‍ നല്ല സ്ഥാനത്താണെങ്കില്‍, ആ വ്യക്തിയുടെ ആശയവിനിമയ ശേഷിയാണ് ഏറ്റവുമധികം മെച്ചപ്പെടുക. അവര്‍ മികച്ച പ്രാസംഗികരും എഴുത്തുകാരും ആകും. മാത്രമല്ല വിജയം കൊണ്ടുവരാനും ഇടപാടുകളിലും വ്യവസായത്തിലും നേട്ടമുണ്ടാക്കാനും അവര്‍ക്ക് കഴിയും. എന്നാല്‍ ജാതകത്തില്‍ ബുധന്‍ ദുര്‍ബലനാണെങ്കില്‍ അത് ആശയക്കുഴപ്പവും മോശം പെരുമാറ്റവും ആശയവിനിമയത്തില്‍ പാളിച്ചകളും സൃഷ്ടിക്കും. മാത്രമല്ല, മാനസിക പിരിമുറുക്കം, സംസാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്നിവയും അനുഭവപ്പെടാം. ബുധന്‍ ദുര്‍ബലനായാല്‍ വിദ്യാഭ്യാസത്തിലും ബിസിനസിലും പ്രതിസന്ധികള്‍ ഉണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
