ഗജകേസരിയോഗം, രാജയോഗങ്ങളില്‍ ശ്രേഷ്ഠം; ജാതകത്തിലുണ്ടെങ്കില്‍ സൗഭാഗ്യം ഈ മേഖലകളില്‍

ജാതകത്തില്‍ രാജയോഗം ഉള്ളതിനെ ഭാഗ്യമായാണ് നമ്മള്‍ കരുതുന്നത്. രാജയോഗത്തിലൂടെ വിശേഷപ്പെട്ട സൗഭാഗ്യങ്ങള്‍ നമ്മളെ തേടിയെത്തുന്നു. ഒരാള്‍ ജനിക്കുമ്പോള്‍ ഗ്രഹങ്ങളും നക്ഷത്രങ്ങളും ഏതെല്ലാം സ്ഥാനങ്ങളിലാണ് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് അവരുടെ ജീവിതത്തിലുണ്ടാകാന്‍ പോകുന്ന ശുഭയോഗങ്ങളും അശുഭയോഗങ്ങളും നിര്‍ണ്ണയിക്കപ്പെടുന്നത്.

astrology

ഇതുമാത്രമല്ല, സമയാസമയങ്ങളില്‍ ഗ്രഹങ്ങളും നക്ഷത്രങ്ങളും അവയുടെ സ്ഥാനം മാറുന്നു. ഇത്തരം സ്ഥാനമാറ്റങ്ങളെ അതെത്തുടര്‍ന്ന് ഉണ്ടാകുന്ന സംയോഗങ്ങളും കാരണം രാജയോഗങ്ങള്‍ രൂപപ്പെടാറുണ്ട്. പക്ഷേ ഈ രാജയോഗങ്ങള്‍ എല്ലാ രാശികള്‍ക്കും അനുഭവവേദ്യമാകില്ല. രാജയോഗങ്ങളില്‍ വളരെ ശ്രേഷ്ഠയോഗമായി കരുതപ്പെടുന്ന ഗജകേസരി യോഗത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാം.

ഗജകേസരിയോഗം

ഗജകേസരിയെന്നാല്‍ ആനയ്ക്ക് മുകളില്‍ യാത്ര ചെയ്യുന്ന സിംഹമെന്നാണ് അര്‍ത്ഥം. ഗജകേസരി യോഗമുണ്ടെങ്കില്‍ അവര്‍ക്ക് രാജാവിനെ പോലെ ഒരു ജീവിതം അനുഭവിക്കാമെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. ചന്ദ്രനും വ്യാഴവും തമ്മിലുള്ള വിശേഷ സംയോഗത്താല്‍ രൂപപ്പെടുന്ന രാജയോഗമാണിത്. എന്താണിതിന്റെ സവിശേഷതയെന്നും ആര്‍ക്കാണ് ഇത് അനുഭവിക്കാന്‍ യോഗമുണ്ടാകുകയെന്നും അറിയാം.

ഗജകേസരിയോഗം എങ്ങനെയുണ്ടാകുന്നു

ജ്യോതിഷത്തില്‍ ധനദാതാവെന്ന് വിളിക്കുന്നത് വ്യാഴത്തെയാണ്. മനസ്സിന് നിദാനം ചന്ദ്രനും. ഈ രണ്ട് ഗ്രഹങ്ങളും ഏതെങ്കിലും രാശികളില്‍ ഏതെങ്കിലും ഭാവങ്ങളില്‍ സംയോഗമുണ്ടാകുമ്പോള്‍ ഗജകേസരിയോഗം രൂപപ്പെടുന്നു. കേന്ദ്രം, ലഗ്നം, ചതുര്‍ഭാവം, ദശഭാവം എന്നിവയില്‍ ഏതെങ്കിലും ചന്ദ്രനും വ്യാഴവും തമ്മില്‍ സംയോഗമുണ്ടാകുന്ന സ്ഥിതി വന്നാല്‍ ഈ രാജയോഗം രൂപപ്പെടും. അതല്ലാതെ, വ്യാഴത്തെ അപേക്ഷിച്ച് ചന്ദ്രന്‍ കേന്ദ്രത്തില്‍ വരികയും ചന്ദ്രന് മേല്‍ വ്യാഴത്തിന്റെ ദൃഷ്ടി പതിയുകയും ചെയ്യുമ്പോഴും ഈ യോഗമുണ്ടാകും. വ്യാഴം തന്റെ ഉന്നത രാശിയില്‍ ചന്ദ്രനൊപ്പം സ്ഥിതി ചെയ്യുകയാണെങ്കിലും അതുപോലെ ചന്ദ്രന്‍ തന്നെ ഉന്നതരാശിയില്‍ വ്യാഴത്തിനൊപ്പം സ്ഥിതി ചെയ്യുകയാണെങ്കിലും ഗജകേസരിയോഗം രൂപപ്പെടും.

ഫലങ്ങള്‍

ഗജകേസരി യോഗം ഒരു രാശിയില്‍ ഏത് ഭാവത്തില്‍ വരുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ അതുകൊണ്ടുള്ള ഫലങ്ങള്‍ വ്യാത്യാസപ്പെടാം. പന്ത്രണ്ട് രാശികളിലെയും പന്ത്രണ്ട് ഭാവങ്ങളില്‍ ഗജകേസരി യോഗം രൂപപ്പെട്ടാലുള്ള ഫലങ്ങള്‍ വ്യത്യസ്തമാണ്. വളരെ അപൂര്‍വ്വമായി ഗജകേസരിയോഗം കൊണ്ട് പ്രശ്‌നങ്ങളും അനുഭവപ്പെടാറുണ്ട്. അവ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

ആദ്യഭാവം

ജാതകത്തിലെ ഒന്നാം ഭാവത്തിലാണ് ഗജകേസരിയോഗം ഉള്ളതെങ്കില്‍ അവര്‍ക്ക് ആഢംബരജീവിതം കൈവരും. ഇവരുടെ ജീവിതത്തില്‍ പലതരത്തിലുള്ള സന്തോഷങ്ങള്‍ വന്നെത്തും. ഇവര്‍ നേതാക്കളായും അഭിനേതാക്കളായും തിളങ്ങാന്‍ യോഗമുള്ളവരാണ്.

രണ്ടാഭാവം

ജാതകത്തിലെ രണ്ടാംഭാവത്തിലാണ് ഗജകേസരിയോഗം എങ്കില്‍ അവര്‍ ജനിക്കുന്നത് ഒരു ധനികകുടുംബത്തിലായിരിക്കും. അവര്‍ക്ക് ജീവിതത്തില്‍ ഒന്നിനും കുറവുണ്ടാകുകയില്ല. ജീവിതത്തില്‍ സദാ സന്തോഷം അനുഭവിക്കാന്‍ യോഗമുണ്ടാകും.

മൂന്നാംഭാവം

ജാതകത്തിലെ മൂന്നാം ഭാവത്തിലാണ് ഗജകേസരിയോഗം കാണുന്നതെങ്കില്‍ അവര്‍ പ്രതാപികളായിരിക്കും. സമൂഹത്തില്‍ ഇവര്‍ക്ക് പേരും പ്രശസ്തിയും ഉണ്ടാകും. ഇവര്‍ സഹോദരങ്ങളുമായി നല്ല ബന്ധം പുലര്‍ത്തും.

നാലാംഭാവം

ആര്‍ക്കെങ്കിലും ജാതകത്തില്‍ നാലാംഭാവത്തില്‍ ഗജകേസരിയോഗം വരുന്നുണ്ടെങ്കില്‍ അവര്‍ക്ക് പണത്തിന് ഒരു കുറവും ഉണ്ടാകുകയില്ല. അതുപോലെ ഇവരുടെ ജീവിതം സ്‌നേഹസമ്പന്നമായിരിക്കും.

അഞ്ചാംഭാവം

അഞ്ചാംഭാവത്തില്‍ ഗജകേസരിയോഗം ഉണ്ടെങ്കില്‍ അവര്‍ ബലശാലികള്‍ ആയിരിക്കും. കൂടാതെ അവര്‍ ബുദ്ധിക്ഷമതയുള്ളവരായിരിക്കും. ഇവര്‍ക്ക് ഉന്നതസ്ഥാനങ്ങളില്‍ എത്താന്‍ കഴിയും. ഒരിക്കലും പണത്തിന്റെ ബുദ്ധിമുട്ട് അനുഭവപ്പെടുകയില്ല.

ആറാംഭാവം

ആറാംഭാവത്തില്‍ ഗജകേസരിയോഗം സൃഷ്ടിക്കപ്പെടുന്നത് അത്ര ശുഭകരമല്ല. ഇവര്‍ ആരോഗ്യപരമായി ചില പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടിവരും.

ഏഴാംഭാവം

ദാമ്പത്യവുമായി ബന്ധപ്പെട്ട ഭാവമാണ് ഏഴ്. ഏഴാംഭാവത്തില്‍ ഗജകേസരിയോഗം സൃഷ്ടിക്കപ്പെടുമ്പോള്‍ അവരുടെ ദാമ്പത്യം സുന്ദരമായിരിക്കും. ഇവര്‍ക്ക് പങ്കാളിയുമായുള്ള ബന്ധം ദൃഢമായിരിക്കും. ഇവരുടെ വിവാഹം ഏവരുടെയും അനുഗ്രഹാശ്ശിസുകളോടെ മംഗളകരമായി നടക്കും.

എട്ടാംഭാവം

എട്ടാംഭാവത്തില്‍ ഗജകേസരിയോഗം രൂപപ്പെടുമ്പോള്‍ അവര്‍ക്ക് ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം കൂടുതലായിരിക്കും. കൂടാതെ അങ്ങനെ ഗജകേസരിയോഗം രൂപപ്പെടുമ്പോള്‍ പണത്തിന് ഒരു കുറവും ഉണ്ടാകില്ല. അപ്രതീക്ഷിതമായ ധനനേട്ടങ്ങള്‍ ഇവരുടെ ജീവിതത്തില്‍ സംഭവിക്കും.

ഒമ്പതാം ഭാവം

ഒമ്പതാം ഭാവത്തിലാണ് ഗജകേസരിയോഗം രൂപപ്പെടുന്നതെങ്കില്‍ അവര്‍ ഭാഗ്യശാലികളായിരിക്കും. കാരണം ഒമ്പതാംഭാവം ഭാഗ്യവുമായി ബന്ധപ്പെട്ടതാണ്. ഇവരുടെ ജീവിതത്തില്‍ എല്ലായിപ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. ഇവര്‍ ആധ്യാത്മിക കാര്യങ്ങളില്‍ തല്‍പ്പരരായിരിക്കും.

പത്താം ഭാവം

പത്താംഭാവത്തിലാണ് ഗജകേസരിയോഗം രൂപപ്പെടുന്നതെങ്കില്‍ അവര്‍ക്ക് രാജാവിനെ പോലെയുള്ള ജീവിതം സ്വന്തമാക്കാം. ഇവര്‍ ഭാഗ്യത്തിന്റെ പിന്തുണയോടെ കര്‍മ്മ രംഗങ്ങളില്‍ മികവ് പുലര്‍ത്തും.

പതിനൊന്നാം ഭാവം

ഗജകേസരിയോഗം ജാതകത്തില്‍ പതിനൊന്നാം ഭാവത്തിലാണ് സൃഷ്ടിക്കപ്പെടുന്നതെങ്കില്‍ ധനം, കരിയര്‍ എന്നീ മേഖലകളിലാണ് നേട്ടങ്ങള്‍ ഉണ്ടാകുക. ഇവര്‍ക്ക് ജീവിതത്തില്‍ ധാരാളം പണം സമ്പാദിക്കാന്‍ യോഗമുണ്ടാകും. ഇവര്‍ക്കെപ്പോഴും തങ്ങള്‍ ചെയ്യുന്ന അധ്വാനത്തിന് ഫലം ലഭിക്കും. അതിനൊപ്പം സാമ്പത്തികലാഭം ഉണ്ടാക്കാനും ഇവര്‍ക്ക് യോഗമുണ്ടാകും.

പന്ത്രണ്ടാം ഭാവം

ഏതെങ്കിലും വ്യക്തിയുടെ ജാതകത്തില്‍ പന്ത്രണ്ടാം ഭാവത്തിലാണ് ഗജകേസരിയോഗം രൂപപ്പെടുന്നതെങ്കില്‍ അവര്‍ വിട്ടുകൊടുക്കുന്ന സ്വഭാവമുള്ളവരായിരിക്കും. ഇവര്‍ക്ക് ആശങ്കകളും അധികമായിരിക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Saturday, October 5, 2024, 17:12 [IST]
X
Desktop Bottom Promotion