Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക!
നിന്ന നില്പ്പില് ദഹിപ്പിക്കും ചൊവ്വ, പക്ഷേ പേടിക്കേണ്ട കോപം നിഴല്ഗ്രഹത്തിന്റേത്
മനുഷ്യനിലെ എല്ലാ വികാരങ്ങള്‍ക്കും കാരണം നവഗ്രഹങ്ങളാണെന്നാണ് ജ്യോതിഷം കരുതുന്നത്. സന്തോഷവും സങ്കടവും ദേഷ്യവും അനുകമ്പയും പ്രണയവും എന്നുവേണ്ട എല്ലാ വികാരങ്ങള്‍ക്ക് നിദാനമായ ഗ്രഹങ്ങള്‍ ഉണ്ട്. ഇതില്‍ ദേഷ്യത്തിന് കാരണമാകുന്ന ഗ്രഹങ്ങള്‍ ഏതാണെന്നും അവയുടെ സ്വാധീനം എങ്ങനെയാണെന്നും മനസ്സിലാക്കാം.

എല്ലാ ദേഷ്യവും ഒരുപോലെയല്ലെന്നാണ് വേദ ജ്യോതിഷം കരുതുന്നത്. ചൊവ്വയും രാഹുവുമാണ് പൊതുവെ ദേഷ്യത്തിന് കാരക്കാരായ ഗ്രഹങ്ങളായി കരുതപ്പെടുന്നത്. എന്നാല്‍ ഇവ രണ്ടും ഉണ്ടാക്കുന്ന ദേഷ്യം അഥവാ കോപം ഒരുപോലെയല്ല. ചൊവ്വ കാരണം ഉണ്ടാകുന്ന ദേഷ്യം അടക്കാനാകാത്ത, പ്രത്യക്ഷമായ, വളരെ തീവ്രമായ, പെട്ടെന്നുണ്ടാകുന്ന ഒന്നാണ്. അത്തരം ദേഷ്യം വന്നാല്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയും പെട്ടെന്ന് ശാന്തമാകുകയും ചെയ്യും. എന്നാല്‍ രാഹു കാരണമുള്ള ദേഷ്യം പ്രത്യക്ഷത്തില്‍ അറിയാന്‍ കഴിയില്ല. അത് വളരെ സങ്കീര്‍ണ്ണമാണ്. വളരെ പതുക്കെ കൊടുങ്കാറ്റായി മാറുകയും ശരിയായ അവസരത്തില്‍ തനിസ്വരൂപം കാണിക്കുകയും ചെയ്യുന്ന ഭയക്കേണ്ട കോപം ആണത്. ഈ രണ്ട് തരം കോപങ്ങള്‍ ഉള്ള ആളുകളുടെ വ്യക്തിത്വത്തെ കുറിച്ചും മറ്റ് സവിശേഷതകളെ കുറിച്ചും കൂടുതല്‍ കാര്യങ്ങള്‍ അറിയാം.
ചൊവ്വ കൊണ്ടുണ്ടാകുന്ന ദേഷ്യം
പലപ്പോഴും ചൊവ്വയുമായി ബന്ധപ്പെടുത്തിയാണ് ആളുകള്‍ ദേഷ്യത്തെ കാണാറ്. യുദ്ധം, യോദ്ധാവ്, കായികബലം ശക്തി, ധൈര്യം, പ്രവൃത്തി എന്നിവയുടെ പ്രതീകമാണ് ചൊവ്വ. ചൊവ്വയുടെ സ്വാധീനം നിമിത്തം ഒരാളില്‍ ഉണ്ടാകുന്ന ദേഷ്യം പെട്ടെന്നുണ്ടാകുകയും അടങ്ങുകയും ചെയ്യും. ആ ദേഷ്യത്തില്‍ ഒരു സത്യസന്ധത ഉണ്ടായിരിക്കും.
എന്തെങ്കിലും ഭീഷണികളോ അനീതിയോ ഉണ്ടാകുമ്പോഴാണ് അത്തരം ദേഷ്യം ഉണ്ടാകുക. ദേഷ്യം ഉണ്ടാകുന്നത് നമുക്ക് കാണാനും കഴിയും. മറച്ചുവെക്കുകയോ തന്ത്രപരമായി പെരുമാറുകയോ ചെയ്യുന്നതല്ല ചൊവ്വ കാരണമുള്ള ദേഷ്യം. ഒരു പ്രത്യേകസാഹചര്യം നിമിത്തം ഉടനടി ആളിക്കത്തുന്ന ഒഒന്നാണത്.
കുറച്ചുനേരത്തേക്ക് മാത്രമുള്ള, അല്ലെങ്കില്‍ പെട്ടെന്ന് കെട്ടടങ്ങുന്ന ഒന്നാണ് എന്നതാണ് ചൊവ്വ കൊണ്ടുള്ള ദേഷ്യത്തിന്റെ ഒരു പ്രത്യേകത. പ്രകടിപ്പിച്ച് കഴിഞ്ഞാല്‍ ആ ദേഷ്യം അവിടെ തീരും. ഒന്നും തന്നെ ബാക്കിയായി അവശേഷിക്കില്ല. ഒരു തരത്തില്‍ നല്ല ദേഷ്യമെന്ന് അതിനെ വിളിക്കാം.
രാഹു കാരണമുള്ള ദേഷ്യം
രാഹു കാരണമുള്ള ദേഷ്യം ചൊവ്വയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ചൊവ്വ നേരെവാ നേരെപോ സമീപനമുള്ള ഒരു ഗ്രഹമാണെങ്കില്‍ രാഹു നേരെ മറിച്ചാണ്, സൂത്രശാലിയാണ്. രാഹു കാരണമുള്ള ദേഷ്യം വളരെ പതുക്കെ ഉള്ളില്‍ നീറിക്കൊണ്ടിരിക്കും. മറ്റുള്ളവര്‍ക്ക് അത് മനസ്സിലാക്കാന്‍ സാധിക്കില്ല. അത്തരക്കാരുടെ യഥാര്‍ത്ഥ സ്വഭാവം പോലും പുറത്തുള്ളവര്‍ക്ക് മനസ്സിലാകില്ല. മായ, ലക്ഷ്യം, അമിതമായ താല്‍പ്പര്യം എന്നിവയുമായി ബന്ധപ്പെട്ട രാഹു നിഴലില്‍ നിന്ന് കരു നീക്കുന്ന ഗ്രഹമാണ്.
വളരെ കരുതിക്കൂട്ടി, കാലം കഴിയുന്തോറും ശക്തി കൂടിവരുന്ന ദേഷ്യമാണ് രാഹു മൂലം ഉണ്ടാകുക. രാഹു കാരണമുള്ള ദേഷ്യം ഉള്ള ആളുകള്‍ അത് പ്രകടിപ്പിക്കാന്‍ തക്കം പാര്‍ത്തിരിക്കും. വളരെ തന്ത്രപരമായാണ് അവര്‍ അത് പ്രകടിപ്പിക്കുക. അതില്‍ ഒരു ഖേദവും അവര്‍ക്ക് ഉണ്ടാകുകയില്ല. വിഷം പോലെ വളരെ പതുക്കെ എന്നാല്‍ ശക്തമായി അപ്രതീക്ഷിത വഴികളിലൂടെയാണ് ഈ ദേഷ്യത്തിന്റെ കാഠിന്യം പുറത്തുവരിക. ഏറെക്കാലം നീണ്ടുനില്‍ക്കുന്ന പകയാണിത്. ഇത് പ്രതികാരമായും മാറാം.
ദേഷ്യത്തിന്റെ രണ്ട് വശങ്ങളാണ് ചൊവ്വയും രാഹുവും പ്രതിനിധീകരിക്കുന്നത്. ചൊവ്വയുടേത് ക്ഷിപ്രവും നേരിട്ടുള്ളതും ആണ്. എന്നാല്‍ രാഹുവിന്റേത് മന്ദഗതിയിലുള്ളതും ഒളിപ്പിച്ചുവെച്ചതും വളരെ ശക്തമായി മറ്റുള്ളവരെ ബാധിക്കുന്നതും ആയിരിക്കും. ദേഷ്യത്തില്‍ ഈ രണ്ട് ഗ്രഹങ്ങളുടെ സ്വാധീനം മനസ്സിലാക്കിയാല്‍ ദേഷ്യപ്പെടുമ്പോഴും മറ്റുള്ളവരുടെ ദേഷ്യത്തിന് പാത്രമാകുമ്പോഴും അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാന്‍ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
