Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
പൂരാടത്തില്‍ ഉഭവചാരി യോഗം: ഓണത്തലേന്ന് ഭാഗ്യക്കുതിപ്പിന് ആരംഭം 5 രാശിക്ക്
ഇന്നത്തെ രാശിഫലം അനുസരിച്ച് ചില രാശിക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നത്. നാളെ ഉത്രാടം, ഇന്ന് പൂരാടം, ഇന്നത്തെ ദിനത്തില്‍ അതായത് ഓണത്തിന് തലേ ദിവസം ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ധാരാളം തേടി എത്തുന്നു. ജ്യോതിഷ പ്രകാരം ആയുഷ്മാന്‍ യോഗവും സൗഭാഗ്യ യോഗവും ഉഭവചാരി യോഗവും എല്ലാം ഒരുമിക്കുന്ന ഒരു ദിനമാണ് ഇന്ന്. പൂരാടം നക്ഷത്രത്തില്‍ സംഭവിക്കുന്ന ഈ യോഗഫലമായി ചില രാശിക്കാരില്‍ അവരുടെ ജീവിതം മാറി മറിയുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഈ യോഗത്തിന്റെ സ്വാധീനം ഉണ്ടെങ്കിലും 4 രാശിക്കാരെ അല്പം കൂടുതല്‍ ഈ യോഗഫലം ബാധിക്കുന്നു.
കരിയര്‍, ധനം, ജോലി, സമ്പത്ത് എന്നിങ്ങനെ എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് മാറ്റങ്ങള്‍ സംഭവിക്കാം. ജീവിതത്തിലെ എല്ലാ തരത്തിലുള്ള സന്തോഷവും നിങ്ങള്‍ക്ക് തേടി എത്തുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ഇന്നത്തെ ദിവസത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ അത് നിങ്ങളുടെ ജീവിതത്തെ എപ്രകാരം ബാധിക്കും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യം എന്ന് നമുക്ക് നോക്കാം. കൂടുതല്‍ ഗുണകരമായ മാറ്റങ്ങള്‍ ലഭിക്കുന്ന ചില രാശിക്കാരെക്കുറിച്ച് നമുക്ക് വായിക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ മികച്ച സമയത്തിലൂടെയാണ് ഇന്നത്തെ ദിവസം കടന്ന് പോവുന്നത്. അത് മാത്രമല്ല അവരുടെ അറിവ് ഇരട്ടിയാവുകയും ചെയ്യുന്നു. ജോലിയില്‍ പ്രശംസയും ഉയര്‍ച്ചയും തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും നിങ്ങള്‍ നേരിടേണ്ടി വരുന്നില്ല. സന്തോഷകരമായ കുടുംബ ജീവിതമാണ് ഇന്നത്തെ ദിവസം നിങ്ങള്‍ക്കുണ്ടാവുന്നത്. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. അതിനെ തടയിടാന്‍ പലരും ശ്രമിക്കുമെങ്കിലും അതില്‍ നിന്നെല്ലാം ധൈര്യത്തോടെ മുന്നോട്ട് വരുന്നതിന് സാധിക്കും. ആരോഗ്യം മികച്ചതായിരിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സംഭവിക്കുന്നത് രാജയോഗസമാനമായ മാറ്റങ്ങളാണ്. ഇത് നിങ്ങളുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. കൂടാതെ നേട്ടങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും. അപ്രതീക്ഷിതമായി പല മാറ്റങ്ങളും ജീവിതത്തില്‍ തേടി എത്തും. ബിസിനസ് യാത്രകള്‍ പലതും മികച്ച് നില്ക്കുന്നു. സാമ്പത്തികമായി നിങ്ങളുടെ ജീവിതം മികച്ചതായി മാറും. കുടുംബത്തിന്റെ പിന്തുണ എല്ലാ കാര്യത്തിലും നിങ്ങള്‍ക്കുണ്ടാവും. ഉത്തരവാദിത്വങ്ങള്‍ എല്ലാം കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. അനുകൂലാവസ്ഥകളില്‍ നിങ്ങള്‍ മികച്ച് നില്ക്കുന്ന ഒരു ദിനമാണ് ഇന്ന്

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിലനില്‍ക്കുന്ന സൗഭാഗ്യയോഗം ഗുണാനുഭവങ്ങള്‍ ധാരാളം പ്രദാനംചെയ്യുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച് നില്ക്കുന്ന മാറ്റങ്ങള്‍ തേടി എത്തും. ഒരു കാര്യത്തിലും യാതൊരു വിധത്തിലുള്ള തടസ്സവും ഉണ്ടാവില്ല എന്നതാണ് സത്യം. ജോലിയില്‍ ഉയര്‍ച്ചയും മാറ്റങ്ങളും തേടി എത്തും. യാത്രകള്‍ പലതും നിങ്ങളെ ഗുണാനുഭവങ്ങളിലേക്ക് എത്തിക്കുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ധാരാളം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ശത്രുക്കള്‍ നിഷ്പ്രഭരാവും എന്ന് മാത്രമല്ല നിങ്ങളുടെ പദ്ധതികള്‍ എല്ലാം തന്നെ വിജയിക്കുകയും ചെയ്യുന്നു. ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തുന്നതിന് യോഗം ഇവര്‍ക്കുണ്ട്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന ശുഭയോഗഫലമായി പല വിധത്തിലുള്ള മാറ്റങ്ങളാണ് തേടി എത്തുന്നത്. ആരോഗ്യ കാര്യങ്ങളില്‍ മികച്ച സമയമാണ്, സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. ഗണപതിഭഗവാന്റെ സാന്നിധ്യം നിങ്ങള്‍ക്ക് ഏത് സമയവും ഉണ്ടാവുന്നു. പഠന കാര്യങ്ങളില്‍ അനുകൂല സമയം തേടി എത്തും. ആഗ്രഹിക്കുന്നതെല്ലാം തന്നെ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സൗഹൃദത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. നിക്ഷേപങ്ങള്‍ ഏറ്റവും വലിയ ലാഭത്തിലായിരിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന ഈ യോഗഫലമായി ജീവിതം തന്നെ മാറി മറിയുന്നു. സാമ്പത്തികമായി മികച്ച സമയമാണ് എന്ന് മാത്രമല്ല ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ ലാഭകരമായി തുടരുകയും ചെയ്യുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ഓരോ രാശിക്കാരിലും സംഭവിക്കുന്ന ഗുണാനുഭവങ്ങള്‍ എല്ലാം ഇന്നത്തെ ദിവസം ഒരുമിച്ച് കുംഭം രാശിക്കാര്‍ക്ക് ലഭിക്കുന്നു. നിക്ഷേപങ്ങളില്‍ സാമ്പത്തിക നേട്ടം തേടി എത്തും. ആരോഗ്യം മികച്ചതാവും, എന്ന് മാത്രമല്ല ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ലഭിക്കും.



Click it and Unblock the Notifications
