Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഇരട്ട രാജയോഗങ്ങളുടെ സൗഭാഗ്യം ഒന്നിച്ച്; ശശ രാജയോഗവും മാളവ്യ രാജയോഗവും ഒന്നിച്ചെത്തുന്നു
വേദ ജ്യോതിഷത്തില്‍ ഗ്രഹസംഗമകളിലൂടെ ശുഭയോഗങ്ങള്‍ രൂപം കൊള്ളുന്നു. അനുകൂല ഗ്രഹങ്ങള്‍ അനുകൂല രാശികളില് തുടരുമ്പോഴാണ് രാജയോഗങ്ങള്‍ രൂപമെടുക്കുന്നത്. രാജയോഗങ്ങളിലൂടെ ആളുകളുടെ ജീവിതത്തില്‍ കഷ്ടക്കാലത്തിന് അറുതിയും ദുരിതങ്ങള്‍ ഒഴിയുകയും ഉന്നമനവും സന്തോഷവും തേടിയെത്തുകയും ചെയ്യുന്നു.

നിലവില്‍ ശനി സ്വരാശിയായ കുംഭത്തിലാണ് നിലകൊള്ളുന്നത്. മെയ് 19ന് ശുക്രന് തന്റെ സ്വരാശിയായ ഇടവത്തിലേക്ക് പ്രവേശിക്കും. ഈ വിശേഷ ഗ്രഹ സംയോഗത്തിലൂടെ ശശ, മാളവ്യ രാജയോഗങ്ങള്‍ രൂപമെടുക്കും. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ രാജയോഗങ്ങള്‍ ഇതേ സ്ഥിതിയില്‍ രൂപമെടുക്കുന്നത്.
ശശ രാജയോഗം
പഞ്ച മഹാപുരുഷ രാജയോഗങ്ങളില്‍ ഒന്നാണ് ശശ രാജയോഗം. ഗ്രഹനിലയില്‍ ശനി സ്വരാശിയായ കുംഭത്തിലെയോ മകരത്തിലെയോ അല്ലെങ്കില്‍ ഉന്നത രാശിയായ തുലാത്തിലെയോ കേന്ദ്രത്തിലോ അല്ലെങ്കില്‍ ഒന്ന്, നാല്, ഏഴ്, പത്ത് ഭാവങ്ങളിലോ നില്ക്കുമ്പോള് ശശ രാജയോഗം രൂപം കൊള്ളുന്നു. ജാതകത്തില്‍ ശശ രാജയോഗമുള്ള ആളുകള്‍ക്ക് ശനിയുടെ അനുഗ്രഹം ജീവിതത്തിലുടനീളം ഉണ്ടാകും. അതിലൂടെ ഉയരങ്ങള്‍ കീഴടക്കാനും നിരാശയില്ലാതെ ജീവിക്കാനും ഇവര്‍ക്ക് സാധിക്കും.
മാളവ്യ രാജയോഗം
വേദ ജ്യോതിഷം അനുസരിച്ച് ശുക്രന് തന്റെ സ്വരാശിയായ ഇടവത്തിലെയോ തുലാത്തിലെയോ അല്ലെങ്കില്‍ ഉന്നതരാശിയായ മീനത്തിലെയോ കേന്ദ്രഭാവത്തിലോ അല്ലെങ്കില്‍ ഒന്ന്, നാല്, ഏഴ്, പത്ത് ഭാവങ്ങളിലോ നില്ക്കുമ്പോള് മാളവ്യ രാജയോഗ രൂപമെടുക്കുന്നു. മാളവ്യ രാജയോഗവും പഞ്ച മഹാപുരുഷ യോഗങ്ങളില്‍ ഒന്നാണ്.
ഈ രണ്ട് രാജയോഗങ്ങളിലൂടെ ജീവിതത്തില്‍ അസുലഭ ഭാഗ്യങ്ങളും ഉന്നതിയും ഉണ്ടാകാന്‍ പോകുന്നത് പ്രധാനമായും മൂന്ന് രാശികള്‍ക്കാണ്. അവ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
ശശ, മാളവ്യ രാജയോഗങ്ങളിലൂടെ ഇടവം രാശിക്കാര്‍ക്ക് ജീവിതം മാറിമറിയും. ഈ സമയത്ത് കരിയറില്‍ വളര്‍ച്ചയുണ്ടാകുകയും അംഗീകാരവും സ്ഥാനമാനങ്ങളും തേടിയെത്തുകയും ചെയ്യും. ബിസിനസില്‍ നിന്നും ലാഭം ഒഴുകിയെത്തും. ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷവും ശമ്പളവര്‍ദ്ധനയും ഉണ്ടാകും. വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഇടവം രാശിക്കാര്‍ക്ക് അവരുടെ ആഗ്രഹം സഫലമാകും. ഈ സമയത്ത് ഭാഗ്യത്തിന്റെ തുണയില്‍ ചെയ്യുന്നതിലെല്ലാം വിജയവും സഫലതയും ഉണ്ടാകും. ബന്ധങ്ങള്‍ മെച്ചപ്പെടുകയും, പ്രത്യേകിച്ച് പിതാവുമായുള്ള ബന്ധം ദൃഢമാകുകയും ചെയ്യും.
മകരം
മാളവ്യ രാജയോഗവും ശശ രാജയോഗവും മകരം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സൗഭാഗ്യവും നല്‍കും. അടിക്കടി അപ്രതീക്ഷിത ധനലാഭം വന്നുചേരുകയും സാമ്പത്തികമായി നില മെച്ചപ്പെടുകയും ചെയ്യും. ഉദ്യോഗത്തില്‍ പുതിയ പ്രോജക്ടുകള്‍ വരാനും അതില്‍ നിന്നും വന്‍തോതില്‍ ലാഭമുണ്ടാകാനും സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചപ്പെടും. കൂടുതല്‍ പണം സമ്പാദിക്കാനും ഭാവിയിലേക്കായി കരുതിവെക്കാനും സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷനും ശമ്പളവര്‍ദ്ധനയും ലഭിക്കും. ഈ കാലയളവില്‍ മകരം രാശിക്കാരുടെ ആശയവിനിമയ ശേഷി വളരെയധികം മെച്ചപ്പെടുകയും ആളുകള്‍ക്ക് നിങ്ങളില്‍ മതിപ്പ് ഉണ്ടാകുകയും ചെയ്യും.
തുലാം
തുലാം രാശിക്കാര്‍ക്കും ശശ രാജയോഗവും മാളവ്യ രാജയോഗവും ജീവിതം സ്വപ്നതുല്യമാക്കാനുള്ള അവസരം നല്‍കും. ഉദ്യോഗസ്ഥര്‍ക്ക് ജീവിതം പ്രമോഷനും ശമ്പളവര്‍ദ്ധനവും ലഭിക്കും. പുതിയ വാഹനം വാങ്ങാനും പ്രോപ്പര്‍ട്ടി വാങ്ങാനും അനുകൂലമായ സമയമാണ്. ഈ കാലയളവില്‍ ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും സാഹചര്യങ്ങള്‍ സന്തോഷപ്രദമാകുകയും ചെയ്യും. സിനിമ, മീഡിയ, മോഡലിംഗ്, ഫാഷന്‍ ഡിസൈനിംഗ് മേഖലകളില്‍ ഉള്ളവര്‍ക്ക് തൊഴിലില്‍ അഭിവൃദ്ധിയുണ്ടാകും. എല്ലാ മേഖലകളിലും ഭാഗ്യത്തിന്റെ ആനുകൂല്യം നിങ്ങള്‍ക്കുണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
