15 ദിവസത്തിനുള്ളില്‍ 2 ഗ്രഹണങ്ങള്‍: കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ച് പോവും, അതിജീവനം ആശങ്കയില്‍ 5 രാശിക്ക്

Eclipse in March 2025: മാര്‍ച്ച് മാസത്തില്‍ രണ്ട് ഗ്രഹണങ്ങളാണ് ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ സംഭവിക്കാന്‍ പോവുന്നത്. ഇതില്‍ മാര്‍ച്ച് 15-നാണ് ആദ്യത്തെ ഗ്രഹണമായ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. അതായത് ഫാല്‍ഗുണ പൂര്‍ണിമ ദിവസമാണ് ഇത് സംഭവിക്കുന്നത്. ഈ ദിനത്തില്‍ സൂര്യന്‍ കുംഭം രാശിയില്‍ നിന്ന് മീനം രാശിയിലേക്ക് പ്രവേശിക്കുന്നതിന് ആരംഭിക്കും. കൃത്യം 15 ദിവസങ്ങള്‍ കഴിഞ്ഞാല്‍ സൂര്യന്‍ മീനം രാശിയില്‍ എത്തുന്നു. അതായത് മാര്‍ച്ച് 29-ന് , അന്നാണ് സൂര്യ ഗ്രഹണം സംഭവിക്കുന്നത്. അത് മാത്രമല്ല നവഗ്രഹങ്ങളിലെ രണ്ട് പ്രധാന ഗ്രഹങ്ങളായ സൂര്യനും ശനിയും രാശിമാറുന്ന ദിവസം കൂടിയാണ് അന്നത്തെ ദിവസം.

രണ്ട് ഗ്രഹണങ്ങളും രാശിമാറ്റവും എല്ലാം ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ചില മോശം ഫലങ്ങള്‍ നല്‍കുന്ന രാശിക്കാരുണ്ട്. പലപ്പോഴും നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതിസന്ധികളാണ് ഈ ഗ്രഹണവും രാശിമാറ്റവും നല്‍കുന്നത്. ഗ്രഹണങ്ങള്‍ നിമിത്തം ദോഷത്തിലാറാടുന്ന ചില രാശിക്കാരുണ്ട്. പ്രഝാനമായും 12 രാശിക്കാരില്‍ മേടം ഉള്‍പ്പടെയുള്ള രാശിക്കാരിലാണ് ഇത്തരം പ്രതിസന്ധികള്‍ സംഭവിക്കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗ്രഹണദോഷം ബാധിക്കുന്നതെന്ന് നോക്കാം.

Two Eclipses in 15 Days

മേടം
മാര്‍ച്ച് മാസത്തില്‍ സംഭവിക്കാന്‍ ഇരിക്കുന്ന ഇരട്ട ഗ്രഹണം മേടം രാശിക്കാര്‍ക്ക് പ്രശ്‌നങ്ങള്‍ക്ക് മേല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പലപ്പോഴും ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതിസന്ധികളാണ് സംഭവിക്കുന്നത്. അത് മാത്രമല്ല ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നതും. ചിലവുകള്‍ വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി താളം തെറ്റും. കൂടാതെ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ വിടാതെ പിന്തുടരും. നിങ്ങളുടെ ബജറ്റ് അനുസരിച്ച് വേണം പണം ചിലവഴിക്കുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. വരുമാനത്തേക്കാള്‍ ചിലവായിരിക്കും ഇവര്‍ക്കുണ്ടാവുന്നത്. ആരോഗ്യത്തിന്റെ കാര്യത്തിലും പ്രശ്‌നങ്ങള്‍ അധികരിക്കും. കണ്ണിനും കാലിനും നിരന്തരം പ്രശ്‌നങ്ങളുണ്ടാവുന്നു. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കണം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് പലപ്പോഴും അശുഭകരമായ ഫലങ്ങള്‍ പല വിധത്തില്‍ പ്രശ്‌നങ്ങള്‍ പ്രകടമാക്കും. വിട്ടൊഴിയാതെ നിങ്ങളെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ച് പോവുന്ന അവസ്ഥ ഇവര്‍ക്കുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ബന്ധുക്കളെക്കുറിച്ചുള്ള മോശം വാര്‍ത്തകള്‍ നിങ്ങള്‍ കേള്‍ക്കാം. അവര്‍ നിങ്ങളെക്കുറിച്ചും മോശം കാര്യങ്ങള്‍ പറയുന്നു. പണം ഒരു കാരണവശാലും ഓഹരി വിപണിയില്‍ നിക്ഷേപിക്കരുത്. അത് കൂടുതല്‍ നഷ്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും അച്ഛന്റെ ആരോഗ്യ സ്ഥിതി മോശമായിരിക്കും. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം ശ്രദ്ധിക്കണം.

വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ ജീവിതത്തില്‍ ഈ രണ്ട് ഗ്രഹണങ്ങളും മോശം ഫലങ്ങളാണ് നല്‍കുന്നത്. പലപ്പോഴും ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതിസന്ധികള്‍ ഇവര്‍ അനുഭവിക്കേണ്ടി വരുന്നു. പ്രശ്‌നങ്ങള്‍ ഒന്നൊഴിയാതെ വന്നു കൊണ്ടിരിക്കും. കുടുംബത്തിന്റെ കാര്യത്തില്‍ അതീവശ്രദ്ധ വേണം. സാമ്പത്തിക പ്രശ്‌നങ്ങള്‍ നിങ്ങളെ തളര്‍ത്തുന്നു. രോഗാവസ്ഥയില്‍ നിന്ന് കരകയറാന്‍ സാധിക്കാതെ നിങ്ങള്‍ക്ക് ബുദ്ധിമുട്ടിലാവുന്ന അവസ്ഥയുണ്ടാവുന്നു. മനസ്സില്‍ നെഗറ്റീവ് ചിന്തകള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ വിഷാദവുമായി ബന്ധപ്പെട്ട് ചികിത്സ തേടേണ്ട അവസ്ഥയുണ്ടാവും.

ധനു
ധനു രാശിക്കാര്‍ക്ക് ഈ രണ്ട് ഗ്രഹണങ്ങളും നഷ്ടങ്ങളുടെ സുനാമിയാണ് തീര്‍ക്കുന്നത്. കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാവുന്നു. കൂടാതെ കരിയറിലും നിങ്ങള്‍ക്ക് നെഗറ്റീവ് ഫലം അനുഭവപ്പെടാം. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. നിയമപരമായി പല പ്രശ്‌നങ്ങളും ഉണ്ടാവാം. അതിനെയെല്ലാം തന്നെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം വിജയം പരാജയത്തിലേക്കെത്തുന്നതിന് അധികം സമയം വേണ്ട എന്നതാണ് സത്യം. അനാരോഗ്യപരമായ ജീവിത ശൈലി രോഗാവസ്ഥകളെ വിളിച്ച് കയറ്റുന്നു. വീട്ടില്‍ നിന്ന് ദൂരെയെവിടേക്കെങ്കിലും പോവേണ്ട അവസ്ഥയുണ്ടാവുന്നു. മാനസിക പിരിമുറുക്കം വര്‍ദ്ധിക്കുകയും അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. അമ്മയുടെ ആരോഗ്യം നിസ്സാരമാക്കരുത്.

മീനം
മീനം രാശിക്കാര്‍ക്ക് ഗ്രഹണദോഷത്തിന്റെ ഫലങ്ങള്‍ കാരണം തല ഉയര്‍ത്താന്‍ പറ്റാത്ത അത്രയും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും പ്രശ്‌നങ്ങള്‍ തീര്‍ക്കും. പലപ്പോഴും ചെറിയ പ്രശ്‌നം പോലും വലിയ പ്രതിസന്ധികളിലേക്ക് നയിച്ചേക്കാം. വിട്ടുവീഴ്ചകള്‍ ചെയ്യാതെ മുന്നോട്ട് പോവുന്നത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. പണം കടം വാങ്ങുന്നതും കടം കൊടുക്കുന്നതും നല്ലതല്ല. വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തരുത്. അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കാം. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കും. അത് കൂടുതല്‍ ശാരീരിക പ്രതിസന്ധികളിലേക്ക് നയിക്കും. രോഗാവസ്ഥകള്‍ വിടാതെ പിന്തുടരും. സന്താനസൗഭാഗ്യത്തില്‍ തടസ്സം നേരിടുന്നു. അമിതമായി ആരേയും വിശ്വസിക്കരുത്. അത് പ്രശ്‌നങ്ങളുണ്ടാക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Thursday, March 6, 2025, 17:43 [IST]
X
Desktop Bottom Promotion