Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഹനുമാന് സ്വാമി തലയില്‍ കൈ വെച്ചനുഗ്രഹിക്കും: ഭാഗ്യക്കൊടുമുടിയേറും ഇന്ന് ഈ രാശിക്കാര്‍
ഇന്ന് ചൊവ്വാഴ്ച, ഇന്നത്തെ ദിവസം ഏതൊക്കെ രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും നമ്മള് പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. അതിന് കാരണമാകുന്നത് ഈശ്വരാനുഗ്രഹം കൂടിയാണ് എന്നതാണ് സത്യം. ചൊവ്വാഴ്ച ദിനമായ ഇന്ന് ഹനുമാന് സ്വാമിയുടെ അനുഗ്രഹം തേടി എത്തുന്ന ചില രാശിക്കാരുണ്ട്. അവര്‍ക്ക് എല്ലാ മേഖലയിലും ഭഗവാന് അനുഗ്രഹം ചൊരിയുന്നു. സാമ്പത്തികമായി നോക്കുകയാണെങ്കില്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു.
ദാമ്പത്യ ജീവിതത്തിലും കുടുംബത്തിലും ജോലിയിലും കരിയറിലും എല്ലാം ഹനുമാന് സ്വാമിയുടെ അനുഗ്രഹം തേടി എത്തുന്ന ചിലരാശിക്കാരുണ്ട്. അത് ഇന്നത്തെ ദിവസം ഇവരുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ ഇന്നത്തെ ദിവസം ഹനുമാന് സ്വാമി വാരിക്കോരി നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ഊര്‍ജ്ജസ്വലതയും ജീവിതത്തില്‍ അത്മവിശ്വാസവും വര്‍ദ്ധിക്കുന്ന ദിവസമാണ്. കൂടാതെ നിങ്ങള്‍ക്ക് ഹനുമാന് സ്വാമിയുടെ അനുഗ്രഹവും ലഭിക്കുന്നു. അതോടൊപ്പം ഏത് തടസ്സത്തേയും പെട്ടെന്ന് മറികടക്കുന്നതിനും യോഗമുണ്ട്. എടുക്കുന്ന തീരുമാനങ്ങളെല്ലാം തന്നെ ധാരാളം ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതാണ്. അത് മാത്രമല്ല കരിയറില്‍ നിരവധി അവസരങ്ങളും തേടി എത്തുന്നു. ഫിറ്റ്നസ് സംബന്ധമായി നോക്കുകയാണെങ്കില്‍ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് നിങ്ങളെ കാത്തിരിക്കുന്നതും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അംഗീകാരവും പുരസ്കാരങ്ങളും തേടി എത്തുന്നതിനുള്ള യോഗം കാണുന്നു. കൂടാതെ പല കാര്യത്തിലും മുന്‍പന്തിയില്‍ നിന്ന് നയിക്കുന്നതിനും സാധ്യതയുണ്ട്. അത് മാത്രമല്ല ഹനുമാന് സ്വാമിയുടെ അനുഗ്രഹം ജീവിതത്തില്‍ അങ്ങോളമിങ്ങോളം ലഭിക്കുന്നു. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുമെങ്കിലും അതെല്ലാം തന്നെ കൃത്യമായി കൈകാര്യം ചെയ്യുന്നതിനും ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തുന്നതിനും യോഗം കാണുന്നു. പലപ്പോഴും സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും കണ്ണടച്ച് തുറക്കും മുന്‍പ് ഭഗവാന് പരിഹാരം നല്കുന്നു. ജീവിതത്തിലേ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇന്ന് ഇവര്‍ കടന്ന് പോവുന്നതും.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിഷ്പ്രയാസം ഇല്ലാതാക്കാന്‍ സാധിക്കുന്ന സമയമാണ്. അത് മാത്രമല്ല നിങ്ങളുടെ നിഷേധാത്മകതക്ക് പരിഹാരം കാണുന്നതിന് ഇന്നത്തെ ദിവസം സാധിക്കും. ഭഗവാന്റെ കൃപയാല്‍ നിങ്ങളുടെ മാനസികാരോഗ്യവും വര്‍ദ്ധിക്കുന്നു. കൂടാതെ സമ്മര്‍ദ്ദകരമായ ഏത് സാഹചര്യത്തേയും നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു. എല്ലാ കാര്യങ്ങളേയും വളരെയധികം ഉത്തരവാദിത്വത്തോടേയും ശാന്തതയോടെയും കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മകരം രാശി
മകരംരാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും പല കാര്യങ്ങളിലും കാലതാമസം നേരിടുന്നത് ജീവിതത്തില്‍ ഗുണകരമായി മാറുന്ന ഒരു ദിവസമാണ് ഇന്ന്. അനിശ്ചിതത്വം പല കാര്യങ്ങളിലും ഉണ്ടായിരുന്നത് ഇല്ലാതാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. ആരോഗ്യ പ്രതിസന്ധികളെ എല്ലാം തന്നെ പ്രതിരോധിക്കുന്നതിനും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു എന്നതാണ് സത്യം. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ഭഗവാന്റെ അനുഗ്രഹത്തില്‍ നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും അവസാനം കാണാന്‍ സാധിക്കും.



Click it and Unblock the Notifications
