Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഇന്നാണ് അപൂര്‍വ്വ ഗ്രഹമാറ്റം, ചൊവ്വ തുലാം രാശിയില്‍ ത്രിപുഷ്കരയോഗത്തില് ഭാഗ്യക്കൊടി പാറുന്നവര്
ഇന്നത്തെ രാശിഫലത്തില്‍ നിരവധി പ്രത്യേകതകളുള്ള കാര്യങ്ങള്‍ സംഭവിക്കാന്‍ പോവുകയാണ്. അതില്‍ തന്നെ ചൊവ്വ തുലാം രാശിയിലേക്ക് മാറിക്കഴിഞ്ഞു. രോഹിണി നക്ഷത്രത്തിലാണ് ഈ മാറ്റം സംഭവിക്കുന്നത്. അത് നിങ്ങളില്‍ പലര്‍ക്കും ഗുണപരമായ മാറ്റങ്ങളും കൊണ്ട് വരുന്നു. എന്നാല്‍ ഇതിനെത്തുടര്‍ന്ന് ത്രിപുഷ്കര യോഗം രൂപപ്പെടാന്‍ പോവുകയാണ്. അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നത് അറിഞ്ഞിരിക്കാം. അതിലുപരി ഈ യോഗ ഫലമായി ആരൊക്കെയാണ ്ഭാഗ്യക്കൊടുമുടി കയറുന്നത് എന്നതും ശ്രദ്ധേയമാണ്.
ശക്തമായ ഈ യോഗം നിങ്ങളില്‍ സമ്പത്ത്, വിജയം, അവസരങ്ങള്‍ എന്നിവയുടെ കാര്യങ്ങളില്‍ ഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. രോഹിണി നക്ഷത്രത്തില്‍ ഈ യോഗം രൂപപ്പെടുമ്പോള്‍, അത് മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു. എന്നാല്‍ അതില്‍ തന്നെ ഗുണാനുഭവങ്ങള്‍ അല്പം കൂടുതലുള്ള ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ത്രിപുഷ്കര യോഗം എന്താണ്?
എന്താണ് ത്രിപുഷ്കര യോഗം എന്ന് നമുക്ക് നോക്കാം. പലപ്പോഴും നല്ലതോ ചീത്തയോ ആയ കര്‍മ്മങ്ങളുടെ ഫലങ്ങള്‍ മൂന്നിരട്ടിയായി വര്‍ദ്ധിക്കുന്നതാണ് ഈ യോഗത്തില്‍ സംഭവിക്കുന്നത്. എന്നാല്‍ അതില്‍ ഗ്രഹവിന്യാസം ശുഭസ്ഥാനത്തെങ്കില് ഫലങ്ങളെല്ലാം തന്നെ അനുകൂലഫലങ്ങള്‍ നല്കുന്നു. ഇത് പോസിറ്റീവ് മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. കൂടാതെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതാക്കുകയും ചെയ്യും. ഇത് നിക്ഷേപങ്ങള്‍ ഇരട്ടിയാക്കുന്നതിനും ശുഭകരമായ കാര്യങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നതിനും അനുകൂലമായ സമയമാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതെന്ന് നമുക്ക് നോക്കാം.
ഇടവം രാശി
ഇടലം രാശിക്കാര്‍ക്ക് ശുക്രനാണ് ഭരണത്തില്‍ വരുന്നത്. അത് മാത്രമല്ല രോഹിണി നക്ഷത്രവുമായി വളരെ അടുത്ത ബന്ധമുള്ളതുമാണ്. ഇടവം രാശിക്കാര്‍ക്ക് ത്രിപുഷ്കര യോഗം ഒരിക്കലും സമ്പത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികളുണ്ടാക്കുന്നില്ല. എന്ന് മാത്രമല്ല നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ധാരാളം നല്‍കുകയും ചെയ്യുന്നു. സാമ്പത്തിക പുരോഗതി, തൊഴില്‍ നേട്ടങ്ങള്‍, വളര്‍ച്ച, വ്യക്തിപരമായ മാറ്റങ്ങള്‍ എന്നിവയിലേക്ക് നിങ്ങളെ എത്തിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യ കാര്യങ്ങളില്‍ നിലനിന്നിരുന്ന ആശങ്കക്ക് പരിഹാരം കാണുന്നതിന് സാധിക്കുകയും ചെയ്യുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.

കര്‍ക്കിടകം രാശി
രോഹിണി നക്ഷത്രത്തില്‍ രൂപം കൊള്ളുന്ന ത്രിപുഷ്കര യോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ കൊടുമുടി കയറ്റുന്നതിന് യോഗം കാണുന്നു. രോഹിണി നക്ഷത്രത്തെ ഭരിക്കുന്നത് ചന്ദ്രനാണ്. അതുകൊണ്ട ്തന്നെ നിങ്ങളുടെ ഭാഗ്യം ഏത് സമയത്തും പൂര്‍ണ പ്രകാശത്തോടെ ജ്വലിക്കും എന്നതില്‍ സംശയം വേണ്ട. ധാരാളം അവസരങ്ങള്‍ നിങ്ങളെ തേടി എത്തും. അംഗീകാരവും സമൂഹത്തില്‍ ആദരവും തേടി എത്തും. കുടുംബത്തില്‍ ഐക്യവും സന്തോഷവും നിലനില്ക്കും. പണം സമ്പാദിക്കുന്നതിനുള്ള ധാരാളം അവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിനും സന്തോഷത്തോടെ ഒരു കുടുംബം മുന്നോട്ട് കൊണ്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. പ്രതിസന്ധികളില്‍ നിന്ന് കരകയറുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു എന്നതില്‍ സംശയം വേണ്ട.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന ത്രിപുഷ്കരയോഗം ജോലിയില്‍ ഇരട്ടി നേട്ടങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ സാമ്പത്തിക അംഗീകാരങ്ങളും നേട്ടങ്ങളും നിങ്ങളെ തേടി എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ ദീര്‍ഘകാല പദ്ധതികളില്‍ പലതും നിങ്ങള്‍ക്ക് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. തൊഴില്‍ രംഗത്ത് അംഗീകാരം സന്തോഷം ഉയര്‍ച്ച എന്നിവ തേടി എത്തും. ബിസിനസ് ആരംഭത്തെക്കുറിച്ച് ആലോചിക്കാന്‍ ഏറ്റവും മികച്ച സമയമാണ്. ആരോഗ്യ പ്രതിസന്ധികളെല്ലാം തന്നെ ഇല്ലാതാക്കുന്നതിനും സാമ്പത്തികമായുണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനും ഈ യോഗം നിങ്ങളെ സഹായിക്കും. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ക്കും യോഗം കാണുന്നു.



Click it and Unblock the Notifications
