Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ത്രിപുഷ്കര യോഗം: ദിവസം അവസാനിക്കുന്നതിന് മുമ്പ് ധനനേട്ടം, ജോലിയില്‍ അപ്രതീക്ഷിത മാറ്റം
ചന്ദ്രന് മിഥുനം രാശിയില്‍ നിന്നും കര്‍ക്കിടകം രാശിയിലേക്ക് പ്രവേശിക്കുന്ന ദിവസമാണിത്. മാര്‍ഗ്ഗശീര്‍ഷ മാസത്തിലെ കൃഷ്ണപക്ഷ തൃതീയ തിഥി എന്ന പ്രത്യേകതയും ഇന്നുണ്ട്. ബ്രഹ യോഗം, ത്രിപുഷ്കര യോഗം തുടങ്ങിയ ശുഭയോഗങ്ങള്‍ കൊണ്ട് ചില രാശികള്‍ക്ക് വളരെയധികം ഗുണാനുഭവങ്ങള്‍ ലഭിക്കും. പുണര്‍തമാണ് ഇന്നത്തെ നക്ഷത്രം.

ഇന്നത്തെ ശുഭയോഗങ്ങള്‍ അഞ്ച് രാശികളില് ജനിച്ചവര്‍ക്കാണ് അനുകൂലം. ഇവര്‍ക്ക് കര്‍മ്മരംഗത്ത് ശോഭിക്കാനും ഏറെക്കാലമായി മാറ്റിവെക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനും സാധിക്കും. ചൊവ്വയുടെ അനുഗ്രഹവും ഹനുമാന് സ്വാമിയുടെ അനുഗ്രഹവും ആണ് ഇന്ന് ഈ രാശികള്‍ക്ക് മേല്‍ അനുഭവപ്പെടുക. ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ ചെയ്യാനും തന്റേടത്തോടെ പ്രവര്‍ത്തിക്കാനും ഈ രാശികള്‍ക്ക് സാധിക്കും. അവ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് അനുകൂലഫലങ്ങള്‍ പ്രാപ്തമാകുന്ന ദിവസമാണ് ഇന്നത്തേത്. ചില വലിയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനോ ലക്ഷ്യത്തിലേക്ക് അടുക്കുന്ന പ്രധാന ചുവടുവെപ്പ് നടത്താനോ സാധിക്കും. നിക്ഷേപകാര്യത്തില്‍ സുപ്രധാന തീരുമാനം എടുക്കും. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഇന്ന് ഏകാഗ്രതയോടെ പഠിക്കാന്‍ സാധിക്കും. അവിവാഹിതര്‍ ഇന്ന് തങ്ങള്‍ക്ക് യോജിച്ച ഒരാളെ കണ്ടുമുട്ടും. ബിസിനസുകാര്‍ക്ക് ചില ഓര്‍ഡറുകള്‍ ലഭിക്കാന്‍ യാത്രകള്‍ ചെയ്യേണ്ടതായി വരും. വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള ചില വഴികള്‍ മനസ്സില്‍ തെളിയും. ഉദ്യോഗസ്ഥര്‍ ചിലപ്പോള്‍ പാര്‍ട്ട്ടൈം ജോലികളില്‍ പ്രവേശിക്കാം.
കന്നി
കന്നി രാശിക്കാര്‍ക്ക് വളരെ സുഖം തോന്നുന്ന ഒരു ദിവസമാണ് ഇന്ന്. ഇന്ന് ചില പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കും. അത് ഭാവിയില്‍ വളരെ ഗുണം ചെയ്യം. വ്യക്തിജീവിതത്തിലും ഉദ്യോഗജീവിതത്തിലും സന്തോഷവും സംതൃപ്തിയും ഉണ്ടാകും. ബിസിനസുകാര്‍ക്ക് അപ്രതീക്ഷിതമായ ചില നേട്ടങ്ങള്‍ വന്നുചേരാനിടയുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് മേലുദ്യോഗസ്ഥരുടെ പൂര്‍ണ്ണപിന്തുണ ലഭിക്കും. എളുപ്പത്തില്‍ ജോലികള്‍ ചെയ്തുതീര്ക്കാന് സാധിക്കും. സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയി സമയം ചിലവഴിക്കും.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് വളരെയധികം ശുഭഫലദായകമായ ദിവസമാണിന്ന്. ഇവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമായിത്തീരും. ധാര്‍മ്മിക കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. ഏറെക്കാലമായി കാണാതിരുന്ന സുഹൃത്തിനെയോ ബന്ധുക്കളെയോ കാണാനിടയുണ്ട്. ബിസിനസുകാര്‍ ഇന്ന് ചില പുതിയ ആശയങ്ങള്‍ നടപ്പിലാക്കിയേക്കും. ഇതിലൂടെ കൂടുതല്‍ ലാഭം വന്നുചേരും. ജോലി ചെയ്യുന്നവര്‍ക്ക് കരിയറില്‍ ചില നല്ല അവസരങ്ങള്‍ വന്നെത്തും. ആഗ്രഹങ്ങളും ലക്ഷ്യങ്ങളും പൂര്‍ത്തിയാക്കാന്‍ അക്ഷീണം പരിശ്രമിക്കും. ദാമ്പത്യവും പ്രണയവും കൂടുതല്‍ സുന്ദരമാകും. പരസ്പരം മനസ്സിലാക്കാന്‍ പങ്കാളികള്‍ക്ക് സാധിക്കും.
ധനു
ധനു രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഇന്ന് സാമ്പത്തികമായി വലിയ നേട്ടം വന്നുചേരും. അപ്രതീക്ഷിതമായി ധാരാളം പണം കയ്യില്‍ വന്നുചേരുന്നത് ചിലവുകളും അധികബാധ്യതകളും കൈകാര്യം ചെയ്യാന്‍ സഹായകമാകും. കുടുംബത്തില്‍ ദിവസങ്ങളായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. ആരോഗ്യപ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. പണം കടം കൊടുത്തിരുന്നവര്‍ ഇന്ന് അത് മടക്കിത്തരും. ജീവിതപങ്കാളിയുടോ കൂടുതല്‍ ഇഷ്ടം തോന്നും. അവരെ മനസ്സിലാക്കാന്‍ ശ്രമിക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യം വളരും. കര്‍മ്മരംഗത്തും മികച്ച പ്രകടനം കാഴ്ചവെക്കും.
മീനം
മീനം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം നേട്ടങ്ങളുടെ ദിവസമാണ്. ചിലവുകള്‍ കുറയ്ക്കാന്‍ സാധിക്കും. അധികധനം കയ്യില്‍ വരുന്നത് സമ്പാദ്യത്തിലേക്ക് നീക്കിവെക്കും. ജോലിസ്ഥലത്ത് അംഗീകാരങ്ങള്‍ തേടിയെത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications