Latest Updates
-
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്!
500 വര്‍ഷങ്ങള്‍ക്ക് ശേഷം രൂപം കൊള്ളും രാജയോഗം: അതും 3 രാജയോഗം ഒന്നിക്കുമ്പോള്‍ അതിഗംഭീരം
രാജയോഗത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നു. അത്രയധികം ഗുണഫലങ്ങളാണ് രാജയോഗം നമുക്ക് നല്‍കുന്നത്. എന്നാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നുള്ളത് അറിഞ്ഞിരിക്കണം. വേദജ്യോതിഷ പ്രകാരം ഗ്രഹങ്ങളില്‍ കാലാകാലങ്ങളില്‍ മാറ്റം വരുകയും അത് രാജയോഗവും ഐശ്വര്യവും എല്ലാം സൃഷ്ടിക്കുകയും ചെയ്യുന്നു. പലപ്പോഴും മനുഷ്യ ജീവിതത്തെ വരെ മാറ്റിമറിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കുന്നു.
കുംഭം രാശിയില്‍ സെപ്റ്റംബര്‍ മാസത്തില്‍ രൂപപ്പെടുന്ന രാജയോഗങ്ങള്‍ എപ്പോഴും അത്ഭുതപ്പെടുത്തുന്നതാണ്. 500 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. ഗ്രഹങ്ങളുടെ അധിപനായ ബുധന്‍ സെപ്തംബര്‍ 23-ന് ഭദ്രരാജയോഗവും സമ്പത്തിന്റെ ദാതാവായ ശുക്രന് സെപ്തംബര്‍ 18 ന് സ്വന്തം രാശിയായ തുലാം രാശിയില്‍ സഞ്ചരിക്കുമ്പോള്‍ മാളവ്യരാജയോഗവും കുംഭം രാശിയില്‍ ശശമഹാരാജയോഗവും സൃഷ്ടിക്കുന്നു. 3 വലിയ ഗ്രഹങ്ങള്‍ സ്വന്തം രാശികളില് സഞ്ചരിക്കുന്നത് ഒരേസമയം 3 രാജയോഗങ്ങള്‍ രൂപീകരിക്കുമെന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും.

ഭാഗ്യ രാശിക്കാര്‍
500 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മൂന്ന് രാജയോഗങ്ങള്‍ ഒരുമിച്ച് സൃഷ്ടിക്കപ്പെടുന്നത്. അതില്‍ തന്നെ ഏതൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത് എന്നത് ഒരു ചോദ്യമാണ്. മൂന്ന് രാജയോഗങ്ങള്‍ ഒരുമിച്ച് സൃഷ്ടിക്കപ്പെടുമ്പോള്‍ ഇതുവരെയില്ലാത്ത ഭാഗ്യം കൊണ്ട് വരുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും എപ്രകാരം ഇതെല്ലാം നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു എന്നും നമുക്ക് നോക്കാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് പലപ്പോഴും ഗുണപരമായ അപ്രതീക്ഷിതമായ മാറ്റങ്ങള്‍ ഈ രാജയോഗം നിമിത്തം സൃഷ്ടിക്കപ്പെടുന്നു. അപ്രതീക്ഷിതമായ ധനലാഭം നിങ്ങളെ തേടി എത്തുന്നു. കൂടാതെ വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കുകയും നിക്ഷേപത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. സഹപ്രവര്‍ത്തകരില്‍ നിന്ന് മികച്ച മാറ്റം ജീവിതത്തില്‍ സംഭവിക്കുന്നു. ഓഫീസിലെ നിങ്ങളോടുള്ള പെരുമാറ്റം അപ്രതീക്ഷിതമായ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു. വീടോ വാഹനമോ വാങ്ങുന്നതിനും ഉള്ള സാഹചര്യം ഒത്തു വരുന്നു. ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ജോലിക്കായി പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി എത്തും. എപ്പോഴും ആഗ്രഹിക്കുന്നത് പോലെ ഒരു ജീവിതം തന്നെ നിങ്ങള്‍ക്കുണ്ടാവുന്നു. വിദേശയാത്ര നടത്തുന്നതിനുള്ള യോഗം കാണുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് മൂന്ന് രാജയോഗം ഒരുമിച്ച് വരുന്നത് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും സ്റ്റോക്ക് മാര്‍ക്കറ്റ്, റിയല്‍ എസ്റ്റേറ്റ് എന്നിവയില്‍ സാമ്പത്തിക നേട്ടം കരസ്ഥമാക്കാന്‍ സാധിക്കുന്നു. ഓഫീസ് കാര്യങ്ങളെല്ലാം കൃത്യമായത് കൊണ്ട് തന്നെ എല്ലാ തരത്തിലും മികച്ച നേട്ടങ്ങളിലൂടെ മുന്നോട്ട് പോവാന്‍ സാധിക്കും. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല ഫലങ്ങളുണ്ടാവുന്നു. നിങ്ങളുടെ നേട്ടങ്ങള്‍ പലപ്പോഴും നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് എത്തുന്നു. ജീവിതം വളരെയധികം അതിശയകരമായ മാറ്റങ്ങളിലൂടെ നിങ്ങളെ കൊണ്ട് ചെല്ലും. പലപ്പോഴും എല്ലാവരുടേയും പ്രശംസയും സ്നേഹവും നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുന്നില്ല.
കന്നി രാശി
കന്നി രാശിക്കാര്‍ക്കും മൂന്ന് രാജയോഗങ്ങള്‍ രൂപീകരിക്കപ്പെടുന്നത് ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജോലിയിലും ബിസിനസിലും പ്രതീക്ഷിക്കാത്ത മാറ്റങ്ങളുണ്ടാവുന്നു. കുടുംബത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഏത് കാര്യത്തിനും എല്ലാ വിധത്തിലുള്ള പിന്തുണയും സ്നേഹവും ലഭിക്കുന്നു. ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനും ആരോഗ്യത്തോടെയും സന്തോഷത്തോടേയും മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ലഭിക്കുന്നു. ജോലിയില്‍ നിങ്ങളാഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നതോടെ അത് ജീവിതം തന്നെ മാറ്റി മറിക്കുന്നു. പ്രമോഷന് ലഭിക്കുകയും ജോലിയില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുകയും ചെയ്യും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് മൂന്ന് രാജയോഗങ്ങള്‍ ഒരുമിച്ച് ചേരുന്നത് വഴി ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. കൂടാതെ ബഹുമാനവും അന്തസ്സും എല്ലാം ചേര്‍ന്ന് വരുന്നു. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള നേട്ടങ്ങള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കൂടാകെ അതിശയകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ആരോഗ്യം അല്പം ശ്രദ്ധിക്കണം എന്നുള്ളതൊഴിച്ചാല്‍ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല. വിവാഹിതരുടെ ദാമ്പത്യ ജീവിതം ഈ സമയത്ത് അതിശയകരമായിരിക്കും. തൊഴില്‍പരമായും ബിസിനസ്സിലും ഈ മാസം നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ കൊണ്ട് വരുന്നു. അതോടൊപ്പം തന്നെ ധൈര്യം വര്‍ദ്ധിക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
