Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
മൂന്ന് രാജയോഗങ്ങള്‍: ഇത്തവണത്തെ ദീപാവലിക്ക് ലോട്ടറിയടിക്കുന്നത് മൂന്ന് രാശികള്‍ക്ക്
സെപ്റ്റംബര്‍ മാസത്തില്‍ നിരവധി രാജയോഗങ്ങളാണ് രൂപപ്പെട്ടത്. ശനി തന്റെ മൂലത്രികോണ രാശിയായ കുംഭത്തില്‍ ശശ രാജയോഗം സൃഷ്ടിച്ചപ്പോള്‍ സെപ്റ്റംബര്‍ 18ന് ശുക്രന് സ്വരാശിയായ തുലാത്തിലേക്ക് എത്തുക വഴി മാളവ്യ രാജയോഗം സൃഷ്ടിച്ചു. അതിനുശേഷം ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനും സ്വരാശിയായ കന്നിയിലേക്ക് വന്നെത്തി ഭദ്ര രാജയോഗവും സൃഷ്ടിച്ചു. ഈ മൂന്ന് രാജയോഗങ്ങളാല് ഇത്തവണത്തെ ദീപാവലി ചില രാശികള്‍ക്ക് അസുലഭ ഭാഗ്യങ്ങളുടെ വെടികെട്ടാണ് ഒരുക്കുന്നത്. ഈ രാശികള്‍ക്ക് ജീവിതത്തില്‍ സൗഭാഗ്യം വിരുന്നെത്തും. സമൂഹത്തില്‍ ഇവര്‍ക്കുള്ള സ്വീകാര്യത വര്‍ധിക്കുകയും സ്ഥാനമാനങ്ങള്‍ ലഭിക്കുകയും ചെയ്യും.

ഈ ഭാഗ്യരാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
മകരം
സെപ്റ്റംബറിലെ ട്രിപ്പിള്‍ രാജയോഗത്തിന്റെ ഭാഗ്യങ്ങള്‍ തേടിയെത്തുന്ന ഒരു രാശി മകരമാണ്. മകരം രാശിക്കാര്‍ക്ക് ഈ മൂന്ന് രാജയോഗങ്ങളും നേട്ടമായി മാറും. കാരണം ശനി ഈ രാശിയുടെ ധനഭാവത്തിലും ബുധന്‍ ഒമ്പതാം ഭാവത്തിലും ശുക്രന് കര്‍മ്മ ഭാവത്തിലുമാണ് സംക്രമണം നടത്തുന്നത്. അതുകൊണ്ട് ദീപാവലി വരെ ഇവര്‍ക്ക് ഭാഗ്യത്തിന്റെ തുണയുണ്ടാകും. ആകസ്മികമായ ധനലാഭം, കര്‍മ്മ രംഗത്തും ബിസിനസിലും വിജയവും ലാഭവും ഉണ്ടാകും. ഉദ്യോഗസ്ഥരായ ആളുകള്‍ക്ക് പുതിയ പല ഉത്തരവാദിത്തങ്ങളും ലഭിച്ചേക്കും.
മിഥുനം
മൂന്ന രാജയോഗങ്ങളുടെ സൗഭാഗ്യം തേടിയെത്തുന്ന അടുത്ത രാശി മിഥുനമാണ്. ശനി ഈ രാശിയുടെ ഒമ്പതാം ഭാവത്തിലും ബുധന്‍ നാലാം ഭാവത്തിലും ശുക്രന് അഞ്ചാം ഭാവത്തിലുമാണ് സംക്രമണം ചെയ്യുന്നത്. അതുകൊണ്ട് ഈ കാലയളവ് മുഴുവന്‍ ഇവര്‍ക്ക് ഭാഗ്യം അനുഭവപ്പെടും. കൂടാതെ ഇവര്‍ക്ക് ഈ കാലയളവില്‍ ഭൗതികസുഖങ്ങള്‍ പ്രാപ്തമാകും. വാഹനമോ വസ്തുവോ വാങ്ങാനുള്ള ഭാഗ്യവും കൈവരും. കൂടാതെ സന്താനങ്ങളുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനിടയുണ്ട്. തൊഴില്‍രഹിതരായവര്‍ക്ക് ജോലി ലഭിക്കാനുള്ള യോഗവും കാണുന്നുണ്ട്.
ധനു
മൂന്ന് രാജയോഗങ്ങളാല് ജീവിതത്തില്‍ വിജയവും സന്തോഷവും കുതിച്ചെത്തുന്ന അടുത്ത രാശി ധനു രാശിയാണ്. ശനി ഈ രാശിയുടെ മൂന്നാമത്തെ ഭാവത്തിലും ബുധന്‍ കര്‍മ്മ ഭാവത്തിലും ശുക്രന് വരുമാനവുമായി ബന്ധപ്പെട്ട ഭാവത്തിലുമാണ് സംക്രമണം നടത്തുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ധനു രാശിക്കാര്‍ സാഹസികതയെ കൂട്ടുപിടിക്കുകയും തന്റേടത്തോടെയും ധൈര്യത്തോടെയും ഉത്തരവാദിത്തങ്ങളും ജോലികളും നിറവേറ്റുകയും ചെയ്യും. ജോലിയിലും ബിസിനസിലും ഇവര്‍ക്ക് ലാഭം കൈവരും. കൂടാതെ വരുമാനത്തില്‍ പ്രതീക്ഷിക്കാത്തത്ര വളര്‍ച്ച ഈ കാലയളവിലുണ്ടാകും. കുടുംബജീവിതം സുഖകരമാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
