Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
കൃത്യം 5 ദിവസത്തില്‍ ത്രിഗ്രഹി യോഗം: 3 രാശിക്ക് സുഖജീവിതം, ധനം ഇരിക്കുന്നിടം തേടി വരും
വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോരുത്തരുടേയും ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. പലപ്പോഴും അത് പുതിയ രാജയോഗങ്ങളും രൂപപ്പെടുന്നതിന് സഹായിക്കുന്നു. വേദജ്യോതിഷ പ്രകാരം ത്രിഗ്രഹി യോഗം രൂപപ്പെടാന്‍ പോവുകയാണ്. അതായത് മാര്‍ച്ച് 29-ന് ശനിമാറ്റത്തിന് അനുബന്ധിച്ചാണ് ത്രിഗ്രഹി യോഗം രൂപപ്പെടുന്നത്. ഇത് 12 രാശിക്കാരിലും മാറ്റങ്ങള്‍ കൊണ്ട് വരുമെങ്കിലും ചില രാശിക്കാര്‍ക്ക് അല്പം കൂടുതല്‍ ഗുണാനുഭവങ്ങള്‍ നല്കുന്നു. ശനിയുടെ മാറ്റവും രണ്ടര വര്‍ഷത്തിന് ശേഷം നടക്കുന്നത് ഈ സമയത്ത് തന്നെയാണ്. മൂന്ന് ഗ്രഹങ്ങള്‍ ഒരുമിച്ച് ചേരുമ്പോളാണ് ത്രിഗ്രഹിയോഗം സംഭവിക്കുന്നത്.
ശനി തന്റെ യഥാര്‍ത്ഥ ത്രികോണ രാശിയായ കുംഭം ഉപേക്ഷിച്ച് വ്യാഴത്തിന്റെ രാശിയായ മീനത്തില്‍ പ്രവേശിക്കും. സൂര്യന്, ശുക്രന്, ബുധന്‍, രാഹു എന്നിവര്‍ ഈ രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവയില്‍ ശുക്രന്, രാഹു, മീനം എന്നിവയുടെ സംയോജനം വളരെ പ്രധാനപ്പെട്ടതാണെന്ന് നമുക്കറിയാം. ഇതിന്റെ ഫലമായാണ് പലപ്പോഴും ത്രിഗ്രഹി യോഗം രൂപം കൊള്ളുന്നത്. ഇത് ഇടവം ഉള്‍പ്പടെയുള്ള മൂന്ന് രാശിക്കാരില്‍ ഗുണപ്രദമായ മാറ്റങ്ങള്‍ നല്കുന്നു. ആ ഭാഗ്യ ചിഹ്നങ്ങളെക്കുറിച്ച് നമുക്ക് വായിക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ത്രിഗ്രഹി യോഗം നല്കുന്ന മാറ്റങ്ങളെ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. മാത്രമല്ല ഇത്തരം സാഹചര്യത്തില്‍ ഗുണപ്രദമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും കാലങ്ങളായി മനസ്സിലുള്ള ആഗ്രഹം നിറവേറ്റപ്പെടുന്നു. ഇത് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നല്‍കുന്നതായിരിക്കും. സമൂഹത്തില്‍ നിങ്ങള്‍ക്ക് ബഹുമാനം വര്‍ദ്ധിക്കുകയും ബിസിനസില്‍ നേട്ടങ്ങളുണ്ടാവുകയും ചെയ്യുന്നു. എല്ലാ അര്‍ത്ഥത്തിലും അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി വരുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഭാഗ്യം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു. സമ്പാദ്യത്തിന്റെ കാര്യത്തില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. നിക്ഷേപത്തിന് ഏറ്റവും മികച്ച സമയമാണ്. നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കുന്നതിന് സാധിക്കുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അവരുടെ രണ്ടാം ഭാവത്തിലാണ് ത്രിഗ്രഹി യോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാും. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം മികച്ച് നില്ക്കുന്നു. കൂടാതെ ശനി മീനം രാശിയില്‍ ആയതിനാല്‍ അത് ഈ രാശിക്കാരുടെ ജാതകത്തില്‍ ഏഴരശനിയെ ഇല്ലാതാക്കുകയും ചെയ്യുന്നു. ശുക്രന്റെ അനുഗ്രഹവും ഇവരെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് നേട്ടങ്ങള്‍ തേടി എത്തുന്നു. ആത്മപരിശോധന നടത്തുന്നതില്‍ നിങ്ങള്‍ വിജയിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങളാണ് ഉണ്ടാവുന്നത്. നേതൃത്വപരമായ കഴിവുകളില്‍ നിങ്ങള്‍ മുന്നിലെത്തുന്നു. ബിസിനസിലെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും.
മിഥുനം
മിഥുനം രാശിക്കാരില്‍ രൂപം കൊള്ളുന്ന ത്രിഗ്രഹി യോഗം പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു. പത്താം ഭാവത്തിലാണ് ഇത് രൂപീകരിക്കപ്പെടുന്നത്. പലപ്പോഴും നിരവധി നേട്ടങ്ങള്‍ തേടി എത്തുന്നു എന്നതാണ് സത്യം. കരിയറില്‍ നേട്ടങ്ങളും ഉയര്‍ച്ചയും തേടി എത്തും. അത് മാത്രമല്ല നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്ക് ജോലിയില്‍ തേടി എത്തുന്നു. കരിയറില്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് തേടി എത്തുന്നത്. ജോലി സ്ഥലത്ത് നിങ്ങള്‍ക്ക് അംഗീകാരവും ഉയര്‍ച്ചയും ഉണ്ടാവും. ബിസിനസിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. സാമ്പത്തിക സ്ഥിതിയില്‍ ഒരിക്കലും ദു:ഖിക്കേണ്ടി വരുന്നില്ല. സ്വത്ത് വകകള്‍ പല കോണില്‍ നിന്നും തേടി എത്തുന്നു. ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദം ഗണ്യമായി കുറയ്ക്കാന്‍ കഴിയും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications