Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ചിങ്ങത്തില് മൂന്ന് ഗ്രഹങ്ങളുടെ സവിശേഷ സംയോഗം; അടുത്ത ആഴ്ച ഭാഗ്യം തെളിയുന്ന രാശികള്‍
മൂന്ന് ഗ്രഹങ്ങള്‍ ഒരേ രാശിയിലോ ബന്ധപ്പെട്ട ഭാവങ്ങളിലോ ഒക്കെ വരുമ്പോള്‍ രൂപപ്പെടുന്ന യോഗമാണ് ത്രിഗ്രഹ യോഗം. പൊതുവേ ഗ്രഹങ്ങളുടെ രാശിമാറ്റത്തിന്റെ ഫലമായാണ് ത്രിഗ്രഹയോഗം രൂപമെടുക്കുന്നത്. ഈ അപൂര്‍വ്വ ഗ്രഹസ്ഥിതി ചില രാശികള്‍ക്ക് വളരെയധികം ഭാഗ്യങ്ങള്‍ കൊണ്ടുവരും. ആഗസ്റ്റില്‍ ബുധനും സൂര്യനും ചിങ്ങം രാശിയിലേക്ക് വന്നണയും. ശുക്രന് ഇതിനകം തന്നെ ചിങ്ങം രാശിയില്‍ ഉണ്ട്. തത്ഫലമായി സൂര്യന്റെ രാശിയായ ചിങ്ങത്തില് ത്രിഗ്രഹയോഗം രൂപം കൊള്ളും.

ത്രിഗ്രഹയോഗ ഫലമായി ചില രാശികള്‍ക്ക് ജീവിതത്തില്‍ നല്ലകാലം വന്നുചേരും. ഇവര്‍ക്ക് സമ്പത്തിന് മുട്ടുണ്ടാകില്ല. അതോടൊപ്പം ആഗ്രഹങ്ങളെല്ലാം സഫലമാക്കാനും കഴിയും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ത്രിഗ്രഹയോഗം ലാഭകരമായിരിക്കും. മേടം രാശിയുടെ അഞ്ചാം ഭാവത്തിലാണ് ഈ യോഗം രൂപമെടുക്കുന്നത്. ഈ രാശിയിലുള്ളവര്‍ക്ക് സന്തോഷവാര്‍ത്തകള്‍ കേള്‍ക്കാനും മനസ്സ് നിറയാനുമുള്ള യോഗമുണ്ടാകും. അതോടൊപ്പം ഇവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമായിത്തീരും. ഭാഗ്യത്തിന്റെ ആനുകൂല്യത്തില്‍ പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കും. കൂടാതെ അപ്രതീക്ഷിതമായി ധനലാഭമുണ്ടാകും. സന്താനങ്ങളില്ലാത്തവര്‍ക്ക് സന്താനഭാഗ്യം ഉണ്ടാകും.
കര്‍ക്കടകം
കര്‍ക്കടകം രാശിയില്‍ ജനിച്ചവര്‍ക്കും ത്രിഗ്രഹ യോഗം ശുഭകരമായിത്തീരും. ഇവരുടെ ധനം, സംസാരം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ഈ അപൂര്‍വ്വ ഗ്രഹസംയോഗം നടക്കുന്നത്. അതിനാല്‍ തന്നെ അപ്രതീക്ഷിതമായി ധനലാഭമുണ്ടാകുകയും സാമ്പത്തികസ്ഥിതി വളരെ മെച്ചപ്പെടുകയും ചെയ്യും. വ്യവസായങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഈ സമയം ലാഭം വര്‍ധിക്കും. വിവേകവും കൗശലവും ഉപയോഗിച്ച് എല്ലാവിധ വെല്ലുവിളികളും പ്രതിബന്ധങ്ങളും മറികടക്കാന്‍ സാധിക്കും. പൊതുവേ ഈ സമയത്ത് ഈ രാശിയിലുള്ളവരുടെ സംസാരം കൂടുതല്‍ ആകര്ഷമായിത്തീരുകയും ആളുകള്‍ ഇവരില്‍ ആകൃഷ്ടരാകുകയും ചെയ്യും. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതിലൂടെ പണം സമ്പാദിക്കാന്‍ സാധിക്കും.
ധനു
ധനു രാശിയില്‍ ജനിച്ചവര്‍ക്കും ത്രിഗ്രഹയോഗത്തിലൂടെ സൗഭാഗ്യകാലം വന്നുചേരും. ധനു രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ഈ യോഗം രൂപമെടുക്കുന്നത്. ജീവിതത്തില്‍ ഭാഗ്യമുദിക്കുന്ന ഒരു കാലമായിരിക്കും ഇത്. സമൂഹത്തിലെ പ്രശസ്തരും സ്വാധീനമുള്ളവരുമായി അടുത്തിടപഴകാന്‍ അവസരം ലഭിക്കും. ഈ ബന്ധം ഭാവിയില്‍ ഗുണകരമായിത്തീരും. ചെറുതും വലുതുമായ യാത്രകള്‍ ചെയ്യാനുള്ള ഭാഗ്യമുണ്ടാകും. മംഗളകരമായ ചടങ്ങുകളില്‍ പങ്കുകൊള്ളും. ഭാഗ്യം ഒപ്പമുള്ളത് കൊണ്ട് ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ചെയ്യാന്‍ സാധിക്കും. പൊതുവേ ജീവിതത്തില്‍ സംതൃപ്തി അനുഭവപ്പെടുന്ന ഒരു സമയമായിരിക്കും ഇത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
