Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
നിര്‍ണ്ണായകം മാര്‍ച്ച് അവസാനം, 12 രാശികളും മാറ്റമറിയും, ത്രിഗ്രഹ യോഗം ശക്തമാകുന്നവര്‍
Trigrahi Yoga in Pisces: വേദ േജ്യാതിഷത്തെ സംബന്ധിച്ച് മാര്‍ച്ച് മാസം വളരെ പ്രത്യേകതകള്‍ ഉള്ള മാസമാണ്, പ്രത്യേകിച്ച് മാര്‍ച്ച് അവസാനം. മാസത്തിന്റെ അവസാനം നിരവധി പ്രധാനപ്പെട്ട ഗ്രഹങ്ങളുടെ രാശിമാറ്റം നടക്കാന്‍ പോകുകയാണ്. ഏതെങ്കിലും ഒന്നോ രണ്ടോ രാശികളെ മാത്രമല്ല, 12 രാശികളെയും ഈ ഗ്രഹമാറ്റം സ്വാധീനിക്കും. അതുകൊണ്ട് ഈ ആഴ്ചയില്‍ ഗ്രഹങ്ങള്‍ക്ക് ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ചും അത് ഓരോരുത്തരുടെയും ജീവിതത്തിലുണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ചും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.

മാര്‍ച്ച് 29-ന് മീനം രാശിയില്‍ നിരവധി ഗ്രഹങ്ങള്‍ ഒന്നിച്ച് വരാന്‍ പോകുകയാണ്. ഗ്രഹങ്ങളിലെ ന്യായാധിപനായ ശനി സ്വന്തം മൂലത്രികോണ രാശി വിട്ട് മീനത്തിലേക്ക് വന്നെത്തും. മീനം രാശിയില്‍ ഇതിനകം സൂര്യന്‍, ശുക്രന്‍, ബുധന്‍, രാഹു എന്നീ ഗ്രഹങ്ങളും ഉണ്ട്. എന്നാല്‍ ഈ ഗ്രഹങ്ങളില്‍ ശുക്രന്‍, രാഹു, ശനി എന്നീ ഗ്രഹങ്ങളുടെ സംയോഗമാണ് വളരെ മഹത്വപൂര്‍ണ്ണമായി കരുതപ്പെടുന്നത്. വളരെ ശക്തമായ ത്രിഗ്രഹയോഗമാണ് ഇതിലൂടെ രൂപപ്പെടുന്നത്. ഇതൊരു രാജയോഗമാണ്. മീനം രാശിയിലെ ഈ രാജയോഗം ചില രാശികള്‍ക്ക് വളരെ ഗുണകരമാണ്. അവര്‍ക്ക് മാര്‍ച്ച് അവസാനത്തോടെ പല നേട്ടങ്ങളും സാമ്പത്തിക ഗുണങ്ങളും ഐശ്വര്യവും ഉണ്ടാകും. ഈ ഭാഗ്യരാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് ത്രിഗ്രഹ യോഗം ലാഭകരമാണ്. ഇവരുടെ പതിനൊന്നാം ഭാവത്തിലാണ് ത്രിഗ്രഹയോഗം രൂപപ്പെടുന്നത്. അതിനാല്‍ ഈ രാശിക്കാര്‍ക്ക് ഏറെ നാളുകളായി നടക്കാതിരുന്ന പല കാര്യങ്ങളും തടസ്സപ്പെട്ട് കിടക്കുന്ന ജോലികളും ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കും. കുടുംബത്തിലെ വഴക്കുകളും സമാധാനക്കേടും അസ്വസ്ഥതകളും പരിഹരിക്കപ്പെടും. വായ്പകള്‍ക്കായി അപേക്ഷിച്ച് കാത്തിരിക്കുന്നവര്‍ക്ക് ഇക്കാലയളവില്‍ അവ അനുവദിച്ച് കിട്ടും. ആരോഗ്യം തൃപ്തികരമായിരിക്കും. സമൂഹത്തില്‍ ഇവര്‍ക്കുള്ള സ്വീകാര്യതയും നിലയും വിലയും മെച്ചപ്പെടും. ഈ കാലയളവില്‍ സാമ്പത്തികമായും നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും. ജോലിയില്‍ നിന്നും ബിസിനസില്‍ നിന്നും സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും. ലാഭത്തോടൊപ്പം ശമ്പളവര്‍ധനവും സ്ഥാനക്കയറ്റവും ലഭിച്ചേക്കും. പൊതുവെ സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ഇക്കാലയളവില്‍ ഭാഗ്യം കൂടുതലായി അനുഭവപ്പെടും. പണമുണ്ടാക്കുന്നതിന് നിരവധി വഴികള്‍ മുമ്പില്‍ തെളിയും. പണം കരുതിവെക്കാനും സമ്പാദ്യം മെച്ചപ്പെടുത്താനും സാധിക്കും. ജീവിതപങ്കാളിക്കൊപ്പം അധികം സമയം ചിലവഴിക്കാനും ദാമ്പത്യം കൂടുതല്‍ വിജയകരമാക്കാനും സാധിക്കും.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
ഈ രാശിയില്‍ ജനിച്ചവരുടെ രണ്ടാമത്തെ ഭാവത്തിലാണ് ത്രിഗ്രഹയോഗം രൂപപ്പെടുന്നത്. ഇതിലൂടെ ഇവരുടെ ജീവിതത്തില്‍ നിരവധി സന്തോഷങ്ങള്‍ വന്നെത്തും. ശനി മീനം രാശിയിലേക്ക് മാറുന്നതോടെ കുംഭം രാശിക്കാര്‍ക്ക് ഏഴരശനി അവസാനഘട്ടത്തിലേക്ക് മാറും. അതുകൊണ്ട് ക്രമേണ ഇവരുടെ ജീവിതത്തില്‍ നല്ലകാലം വന്നെത്തും. മാത്രമല്ല ശുക്രന്റെ അനുഗ്രഹവും ഇവരുടെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സുഖങ്ങളും നല്‍കും. സാമ്പത്തികമായ കഷ്ടതകള്‍ ഇക്കാലയളവില്‍ അവസാനിക്കും. സാമൂഹികമായ കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തും. ജോലി മികവും നൈപുണ്യവും കൊണ്ട് പല മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിക്കും. കൂടാതെ ഈ സമയം ആത്മവിശകലനങ്ങള്‍ക്കും പരിശോധനകള്‍ക്കും ഉള്ള സമയമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ജീവിതത്തില്‍ പല മാറ്റങ്ങളും കൊണ്ടുവരും. നേതൃശേഷി മെച്ചപ്പെടുകയും നേതൃസ്ഥാനങ്ങള്‍ അലങ്കരിക്കുകയും ചെയ്യും. ജോലിയോടൊപ്പം ബിസിനസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കും.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിക്കാര്‍ക്ക് ത്രിഗ്രഹയോഗം അനുകൂലമാണ്. ഈ രാശിയുടെ പത്താം ഭാവത്തിലാണ് ത്രിഗ്രഹയോഗം രൂപപ്പെടുന്നത്. ഇത് ഈ രാശിക്കാര്‍ക്ക് വളരെ ഗുണകരമാണ്. ശനി ഇവരുടെ പത്താം ഭാവത്തില്‍ സ്ഥിതി ചെയ്യുന്നതിലൂടെ കരിയറിലും അറിവ് നേടുന്നതിലും ശുഭസ്വാധീനം ചെലുത്തും. ജോലിസ്ഥലത്ത് ഇവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ വിജയമുണ്ടാകും. ജീവിതത്തിലെ പല വിഷമതകളും ആശങ്കകളും പരിഹരിക്കപ്പെടും. ബിസിനസുകാര്‍ ബിസിനസ് വിപുലപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും. പാരമ്പര്യസ്വത്ത് കൈവശം വന്നുചേരും. സാമ്പത്തികമായി അഭിവൃദ്ധിപ്പെടും. പങ്കാളിത്ത ബിസിനസുകള്‍ സാമ്പത്തികലാഭം നല്‍കും. ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടും. ടെന്‍ഷനുകള്‍ കുറയും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications