Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
മാര്‍ച്ച് തുടക്കം തന്നെ നേട്ടത്തോടെ,; മീനത്തില്‍ ത്രിഗ്രഹ യോഗം; കഠിനാധ്വാനത്തിന് പലിശസഹിതം ഫലം
Trigrahi Yoga in March 2025: മാര്‍ച്ച് മാസത്തില്‍ സുപ്രധാനമായ നിരവധി ഗ്രഹമാറ്റങ്ങള്‍ നടക്കാന്‍ പോകുകയാണ്. ഈ ഗ്രഹമാറ്റങ്ങളുടെ ഫലമായി ചില രാശികളില് ഗ്രഹസംയോഗങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതില്‍ ശുഭയോഗങ്ങളും അശുഭയോഗങ്ങളും ഉണ്ട്. വ്യാഴത്തിന്റെ രാശിയായ മീനത്തില്‍ മാര്‍ച്ച് മാസത്തില്‍ ചില സുപ്രധാന ഗ്രഹങ്ങളുടെ സാന്നിധ്യമുണ്ടാകും. ബുധന്‍, രാഹു, ശുക്രന് എന്നീ ഗ്രഹങ്ങളാണ് മാര്‍ച്ചില്‍ മീനംരാശിയില്‍ സംക്രമിക്കാനൊരുങ്ങുന്നത്. ഈ മൂന്ന് ഗ്രഹങ്ങളുടെ സംയോഗം അതിശക്തമായ ത്രിഗ്രഹ യോഗം സൃഷ്ടിക്കും. ഫെബ്രുവരി 27-ന് ബുധന്‍ മീനം രാശിയില്‍ എത്തുന്നതോടെയാണ് ഈ യോഗം രൂപപ്പെടുന്നത്. ഇതിലൂടെ 3 രാശികളില് ജനിച്ചവര്‍ക്ക് ധനയോഗവും സാമ്പത്തിക ലാഭവും അപ്രതീക്ഷിത പദവികളും അംഗീകാരവും ജീവിതത്തില്‍ ഉയര്‍ച്ചയും ഉണ്ടാകും. ആ ഭാഗ്യരാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
മീനം രാശിയില്‍ രൂപപ്പെടുന്ന ത്രിഗ്രഹ യോഗം ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് ഗുണകരമാണ്. കാരണം ഈ യോഗം അവരുടെ പതിനൊന്നാം ഭാവത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് ഇക്കാലയളവില്‍ ജോലി, ബിസിനസ് തുടങ്ങി കര്‍മ്മ രംഗത്ത് വലിയ നേട്ടങ്ങളും സന്തോഷം നല്കുന്ന കാര്യങ്ങളും സംഭവിക്കും. അപ്രതീക്ഷിതമായി ധാരാളം പണം കയ്യിലെത്തും. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ കഴിയും. ബിസിനസുകാര്‍ക്ക് സ്വപ്നം കണ്ടതുപോലെ ഒരു കരാര്‍ ലഭിക്കും. ഇതിലൂടെ സാമ്പത്തികസ്ഥിതി പ്രതീക്ഷിക്കാത്ത ഉയരങ്ങളിലെത്തും. തൊഴില്രഹിതരായിട്ടുള്ളവര്ക്ക് ജോലി ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റമോ പുതിയ ഉത്തരവാദിത്തങ്ങളോ ലഭിക്കും. പൊതുവെ കര്‍മ്മരംഗത്ത് പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയാണ് ത്രിഗ്രഹ യോഗത്തിലൂടെ വരാന്‍ പോകുന്നത്. ഇത് സാമ്പത്തികമായ ഉയര്‍ച്ചയും വളര്‍ച്ചയും സമ്മാനിക്കും.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ത്രിഗ്രഹ യോഗം നേട്ടമാണ്. ഈ യോഗം സംഭവിക്കുന്നത് അവരുടെ ഭാഗ്യ ഭാവത്തിലാണ്. ഇതുവരെ അനുഭവപ്പെടാത്ത ഭാഗ്യാനുഭവങ്ങള്‍ ജീവിതത്തിലുണ്ടാകും. കരിയറില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കും. ജോലിയിലും ബിസിസിലും നേട്ടങ്ങള്‍ ലഭിക്കും. സാമ്പത്തിക ഉന്നതിയും അംഗീകാരങ്ങളും തേടിയെത്തും. ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കും. തീര്‍ത്ഥയാത്രകള്‍ പോകാനുള്ള അവസരങ്ങള്‍ വന്നെത്തും. ധാര്‍മ്മിക കാര്യങ്ങളിലും മംഗളകര്‍മ്മങ്ങളിലും പങ്കുകൊള്ളും. ജോലിസംബന്ധമായോ ബിസിനസ് സംബന്ധമായോ നടത്തുന്ന യാത്രകളിലൂടെ കൂടുതല്‍ നേട്ടങ്ങള്‍ തേടിയെത്തും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനം തുടരാന്‍ അനുകൂലമായ സമയമാണ്. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതിന് അനുകൂലമായ അവസരങ്ങള്‍ ലഭിക്കും.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
ത്രിഗ്രഹ യോഗത്തിലൂടെ മിഥുനം രാശിക്കാര്‍ക്ക് സാഹചര്യങ്ങള്‍ അനുകൂലമായി വരും. കാരണം ഈ സംയോഗം അവരുടെ കര്‍മ്മ ഭാവത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ജോലി സംബന്ധമായും ബിസിനസ് സംബന്ധമായും നിരവധി നേട്ടങ്ങള്‍ ഇവരെ തേടിയെത്തും. പങ്കാളിത്തങ്ങളില്‍ നിന്നും ബിസിനസില്‍ നിന്നും ലാഭം ലഭിക്കുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തുവരും. ദാമ്പത്യത്തില്‍ ഇതുവരെ നേരിട്ടിരുന്ന പ്രശ്നങ്ങള്‍ക്ക് വിരാമമാകും. ബന്ധത്തില്‍ സന്തോഷവും സമാധാനവും തിരിച്ചെത്തും. സര്‍ക്കാര്‍ കാര്യങ്ങള്‍ അനുകൂലമായി വരും. ബിസിനസുകാര്‍ ചില വലിയ കരാറുകളില്‍ ഒപ്പുവെക്കും. ഭാവിയില്‍ ഇതില്‍ നിന്നും വലിയ സാമ്പത്തിക നേട്ടങ്ങള്‍ ലഭിച്ചേക്കും. ഓഹരിവിപണി, ലോട്ടറി തുടങ്ങിയ ഭാഗ്യ പരീക്ഷണങ്ങളിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാകും. ഉദ്യോഗസ്ഥരായ മിഥുനം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ പ്രമോഷന് ലഭിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
