Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ?
കര്‍മ്മരംഗത്ത് തളര്‍ച്ച, തൊട്ടതെല്ലാം പിഴയ്ക്കും; 27 മുതല്‍ അതിജാഗ്രത വേണം ഈ രാശികള്‍ക്ക്
Trigrahi Yoga in Pisces:വേദ ജ്യോതിഷം അനുസരിച്ച് ഫെബ്രുവരി മാസത്തിലെ അവസാന ആഴ്ചയില്‍ മീനം രാശിയില്‍ ഒരു സുപ്രധാന സംയോഗം നടക്കുന്നുണ്ട്. കൃത്യമായി പറഞ്ഞാല്‍ ഫെബ്രുവരി 27ന് ബുധന്‍ മീനം രാശിയിലേക്ക് വന്നെത്തും. അതിന് മുമ്പ് തന്നെ മീനത്തില്‍ രാഹുവും വ്യാഴവും ഉണ്ടായിരിക്കും. അങ്ങനെ മീനത്തില്‍ ഫെബ്രുവരി 27 മുതല്‍ ത്രിഗ്രഹയോഗം ആരംിക്കും. മീനത്തിലെ ത്രിഗ്രഹയോഗം ചില രാശികളില് ജനിച്ച ആളുകള്‍ക്ക് ഗുണകരമാകില്ല. പ്രസ്തുത രാശികള്‍ക്ക് ഫെബ്രുവരി 27 മുതല്‍ കഷ്ടകാലം ആരംഭിക്കുകയാണ്. കര്‍മ്മരംഗത്തും സാമ്പത്തികത്തിലുമെല്ലാം കരുതലോടെ ഇരിക്കോണ്ട സമയമാണിത്.

മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് മീനത്തിലെ ത്രിഗ്രഹയോഗം ഗുണകരമാകില്ല. ടെന്‍ഷന്‍ വര്‍ധിക്കും. ജോലിയിലും ബിസിനസിലും പലവിധ പ്രതിസന്ധികള്‍ വന്നുചേരും. ജോലിയില്‍ പിഴവുകള്‍ വന്നുചേരാനും ഇതില്‍ മറുപടി പറയേണ്ടതായും വരുന്നതിനാല്‍ വളരെ കരുതല്‍ വേണം. ബിസിനസുകാരും ഓരോ ചുവടുകളിലും അതീവശ്രദ്ധ പാലിക്കണം. വളരെ ആലോചിച്ചതിന് ശേഷമേ തീരുമാനങ്ങള്‍ എടുക്കാവൂ. ചിലവുകള്‍ വര്‍ധിക്കുന്നത് മൂലം സാമ്പത്തികനില പരുങ്ങലിലാകും. കുടുംബബന്ധങ്ങളിലും വളരെ കരുതല്‍ വേണം. അനാവശ്യമായി വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. പൊതുവെ ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഗ്രഹങ്ങളുടെ അശുഭദൃഷ്ടിയില് നിന്നും രക്ഷപ്പെടാന്‍ ഭഗവാന് ശിവനെ ഭജിക്കുക.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഈ സമയം മാനസികമായ പ്രതിസന്ധികള്‍ ഉണ്ടാകും. ഈ കാലയളവില്‍ ഏകാഗ്രത കുറയും. മാനസിക ബുദ്ധിമുട്ടുകള്‍ അലട്ടും. ജോലിയിലും വിദ്യാഭ്യാസത്തിലും അലസതയും ആഗ്രഹിച്ച ഫലം ലഭിക്കാത്ത സ്ഥിതിയും ഉണ്ടാകും. മാതാപിതാക്കളുമായി കലഹിക്കാനോ ബന്ധം വഷളാകാനോ സാധ്യതയുണ്ട്. അതുകൊണ്ട് അവരോട് ഇടപഴകുമ്പോള്‍ കരുതല്‍ വേണം. വലിയ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ആരുടെയെങ്കിലും നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും തേടുന്നത് നല്ലതായിരിക്കും. അ നുഭവജ്ഞാനമുള്ളവര് പറയുന്നത് കേള്‍ക്കുക. ധനകാര്യങ്ങളില്‍ തിടുക്കം കാണിക്കാതിരിക്കുക. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വന്നാലും പരിഭ്രമിക്കാതിരിക്കുക. ചിലവുകള്‍ പെട്ടെന്ന് കൂടാം. ചിങ്ങം രാശിക്കാര്‍ ത്രിഗ്രഹ യോഗത്തിന്റെ അശുഭഫലങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി സൂര്യദേവനെ പ്രാര്‍ത്ഥിക്കുകയും ജലാര്‍പ്പണം നടത്തുകയും ചെയ്യുക.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്കും മീനത്തിലെ ത്രിഗ്രഹയോഗം ഗുണകരമാകില്ല. ഈ സമയം ചില പ്രതിസന്ധികള്‍ ജീവിതത്തില്‍ വന്നുചേരാം. ശത്രുക്കളെ കൊണ്ട് പല ജോലികളിലും ലക്ഷ്യങ്ങളിലും തടസ്സമുണ്ടാകാം. വളരെ അടുപ്പമുള്ള ആളുകള്‍ അപ്രതീക്ഷിതമായി ചതിച്ചേക്കാം. അതുകൊണ്ട് ബന്ധങ്ങളില്‍ വളരെയധികം ജാഗ്രത പുലര്‍ത്തുക. ജോലി അന്വേഷിക്കുന്ന ആളുകള്‍ക്കും ജോലിമാറ്റം ആഗ്രഹിക്കുന്നവര്‍ക്കും അത് അത്ര എളുപ്പമാകില്ല. ബന്ധങ്ങളില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാകാനിടയുണ്ട്. സമൂഹത്തില്‍ ഇവരെ കുറിച്ച് കിംവദന്തികള്‍ ഉണ്ടാകും. സമൂഹത്തില്‍ ഇവര്‍ക്കുള്ള വിലയിടിയും. ത്രിഗ്രഹയോഗം മൂലമുള്ള അശുഭഫലങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ശിവനെ ഭജിക്കുക.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
