Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കരിയര്‍, ധനം, ജോലി, സമ്പത്ത് എല്ലാം ഒന്നിനൊന്ന് മെച്ചം: ത്രിഗ്രഹിയോഗത്തില് നേടേണ്ടതെല്ലാം നേടും രാശിക്കാര്‍
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു എന്നത് തന്നെയാണ് ഏറ്റവും മികച്ച കാര്യം. പലപ്പോഴും ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവില്‍ ഓരോ സമയത്ത് മാറ്റം വരുത്തുന്നു. ശുഭകരവും അശുഭകരവുമായ ഗ്രഹങ്ങളുടെ സ്വാധീനം ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങളിലേക്കാണ് എത്തിക്കുന്നത്. എല്ലാ രാശികളിലും ഗ്രഹമാറ്റങ്ങള്‍ സ്വാധീനം ചെലുത്തുന്നതാണ്. ജ്യോതിഷ പ്രകാരം മെയ് മാസത്തില്‍ ത്രിഗ്രഹി യോഗം രൂപപ്പെടുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങളിലേക്കാണ് എത്തിക്കുന്നത്.
എന്നാല്‍ മൂന്ന് ഗ്രഹങ്ങള്‍ ഒരു രാശിയില്‍ സംക്രമിക്കുന്നതിന്റെ ഫലമായി അപൂര്‍വ്വ ജ്യോതിഷപ്രതിഭാസമായ ത്രിഗ്രഹി യോഗം സംഭവിക്കുന്നു. അതില്‍ തന്നെ സൂര്യന് ഏപ്രില്‍ 15-നും ബുധന്‍ മേയ് 1-നും ചന്ദ്രന് മേയ് 15-നും മേടം രാശിയില്‍ എത്തുന്നു. ഇതാണ് നിങ്ങളുടെ ജീവിതത്തില്‍ ഗുണകരമായ മാറ്റങ്ങളിലേക്ക് എത്തിക്കുന്നത്. ത്രിഗ്രഹി യോഗഫലമായി നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ഇതില്‍ അപ്രതീക്ഷിത നേട്ടങ്ങളും ബിസിനസ് മാറ്റങ്ങളും നിങ്ങളിലേക്ക് എത്തിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ 12-ാം ഭാവത്തിലാണ് ത്രിഗ്രഹി യോഗം രൂപപ്പെടുന്നത്. ഇത് നിങ്ങളുടെ വരുമാനം ഇരട്ടിയാക്കുന്നു. അത് കൂടാതെ നിക്ഷേപങ്ങളിലും ഓഹരി വിപണയിലെ മാറ്റങ്ങളിലും അനുകൂലമായ ചലനങ്ങളുണ്ടാക്കും. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂല സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. കടങ്ങള്‍ എല്ലാം വീട്ടുന്നതിനും പുതിയ തൊഴില്‍ അവസരങ്ങള്‍ തേടി എത്തുന്നതിനും സാധിക്കും.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് തേടി എത്തുന്നത്. പത്താം ഭാവത്തിലാണ് ഈ യോഗം നിങ്ങളില്‍ സംഭവിക്കുന്നത്. അപ്രതീക്ഷിത നേട്ടങ്ങള്‍ നിങ്ങളിലേക്ക് എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കുകയും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുകയും ചെയ്യുന്നു. സംസാരത്തിലൂടെ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. വിജയങ്ങള്‍ ഓരോന്നായി കൈപ്പിടിയില്‍ ഒതുക്കുന്നതിന് സാധിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ 8-ാം ഭാവത്തിലാണ് ഇത് രൂപം കൊള്ളുന്നത്. ഈ രാശിക്കാര്‍ക്ക് ജോലിയും ബിസിനസും മാറ്റങ്ങളിലേക്ക് എത്തും. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. ജോലിയിലെ സ്വാധീനം നിങ്ങളുടെ വിജയങ്ങളിലേക്കുള്ള ചവിട്ട് പടിയായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ഏത് ജോലിയും ധൈര്യത്തോടെ ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കുടുംബത്തിന്റെ പിന്തുണ നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ത്രിഗ്രഹി യോഗം രൂപപ്പെടുന്നതിന്റെ ഫലമായി ഭാഗ്യകാലത്തിനാണ് തുടക്കം കുറിയ്ക്കുന്നത്. ഇത് സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ദ്ധനവിനും കാരണമാകുന്നു. അത് കൂടാതെ ഏതൊരു പുതിയ സംരംഭവും തുടങ്ങുന്നതിന് അനുകൂല സമയമാണ്. വിദേശത്ത് നിന്ന് പല തരത്തില്‍ പണം തേടി എത്തുന്നു. അത് കൂടാതെ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂല സമയമാണ്, വിദേശയാത്രക്ക് എന്തുകൊണ്ടും അനുകൂല സമയമാണ്.

വൃശ്ചികം രാശി
ത്രിഗ്രഹി യോഗത്തില്‍ വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടം തേടി എത്തുന്നു. ലാഭകരമായ പല അവസരങ്ങളും നിങ്ങളെ തേടി എത്തും. അപ്രതീക്ഷിത ധനമാറ്റം നിങ്ങളെ തേടി എത്തും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. സന്തോഷവും സമൃദ്ധിയും നിങ്ങളെ തേടി എത്തും. അത് കൂടാതെ നവദമ്പതികള്‍ക്ക് സന്താനസൗഭാഗ്യത്തിന് യോഗം കാണുന്നു. പ്രയാസകരമായ പല കാര്യങ്ങളും എപ്രകാരം കൈകാര്യം ചെയ്യണം എന്നത് ശ്രദ്ധേയമായ കാര്യമാണ്. സാഹചര്യങ്ങളെ കൃത്യമായി വിലയിരുത്തി തീരുമാനമെടുക്കുന്നതിന് സാധിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ത്രിഗ്രഹി യോഗം ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ നല്‍കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും എന്ന് മാത്രമല്ല ബിസിനസ് നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. സാമ്പത്തിക ലാഭം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തും. അത് കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കും. ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. സ്വത്ത് സമ്പാദനത്തിന് ഏറ്റവും അനുകൂലമായ സമയമാണ്. ജീവിതത്തില്‍ സന്തോഷകരമായ പല സാഹചര്യവും തേടി എത്തും.



Click it and Unblock the Notifications
