Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
50 വര്ഷത്തിന് ശേഷം ത്രിഗ്രഹി യോഗം: 9 നാളുകാരില് ജ്യോതിഷം അച്ചട്ടാണ്: ഫലങ്ങളില് മാറ്റമില്ല
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള് നിങ്ങള്ക്ക് ഉണ്ടാവുന്നുണ്ട്. ഇതില് തന്നെ ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും ഉണ്ടാക്കുന്ന അനുകൂല പ്രതികൂല മാറ്റങ്ങളും നിസ്സാരമല്ല. ഓരോ സമയവും ഓരോ തരത്തിലുള്ള നേട്ടങ്ങള് നിങ്ങള്ക്കുണ്ടാവുന്ന സമയമാണ്. ജ്യോതിഷ പ്രകാരം മൂന്ന് ഗ്രഹങ്ങള് കൂടിച്ചേരുന്നതിന്റെ ഫലമായി ത്രിഗ്രഹി യോഗം രൂപപ്പെടുന്നു. ഏപ്രില് 9-ന് ബുധന് മീനം രാശിയില് പ്രവേശിച്ച് കഴിഞ്ഞു. കൂടാതെ ശുക്രനും സൂര്യനും ഇതേ രാശിയില് തന്നെ സ്ഥിതി ചെയ്യുന്നു.
മീനം രാശിയില് ഇവ മൂന്നും സ്ഥിതി ചെയ്യുന്നതിന്റെ ഫലമായി പലപ്പോഴും ത്രിഗ്രഹി യോഗം രൂപം കൊള്ളുന്നുണ്ട്. ഈ മൂന്ന് ഗ്രഹങ്ങളും ചേരുന്നതിന്റെ ഫലമായി ഉണ്ടാവുന്ന ത്രിഗ്രഹിയോഗം അനുകൂലമായ പല സാഹചര്യങ്ങളും നല്കുന്നു. 27 നക്ഷത്രക്കാരില് 9 നക്ഷത്രക്കാര്ക്ക് ത്രിഗ്രഹി യോഗം നല്കുന്ന ഭാഗ്യം നിസ്സാരമല്ല. 50 വര്ഷത്തിന് ശേഷമാണ് ത്രിഗ്രഹി യോഗം രൂപം കൊള്ളുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ഇതിനെക്കുറിച്ച് കൂടുതല് അറിയാന് വായിക്കൂ.

കുംഭക്കൂറ്
കുംഭക്കൂറില് വരുന്ന മൂ്ന്ന് നക്ഷത്രക്കാര്ക്ക് ത്രിഗ്രഹി യോഗം നല്കുന്ന ഭാഗ്യം അതീവ ശ്രേഷ്ഠമാണ്. ഇത് നിങ്ങളുടെ പണത്തിന്റെ ഒഴുക്ക് വര്ദ്ധിപ്പിക്കുന്നു. മാത്രമല്ല സംസാരിച്ച് കാര്യങ്ങള് കൈകാര്യം ചെയ്യുന്നതിനും അനുകൂല മാറ്റങ്ങള് കൊണ്ട് വരുന്നതിനും സാധിക്കുന്നു. കാലാകാലങ്ങളില് നിങ്ങള് പ്രതീക്ഷിക്കാതെ തന്നെ അപ്രതീക്ഷിതമായ പല മാറ്റങ്ങളും ജീവിതത്തില് ഉണ്ടാവുന്നു. പുതിയ ജോലി ലഭിക്കുകയും അപ്രതീക്ഷിത മാറ്റങ്ങള് ജീവിതത്തില് സംഭവിക്കുകയും ചെയ്യുന്നു.
കുംഭക്കൂറ്
സംസാരത്തിലൂടെ നിങ്ങള്ക്ക് അനുകൂല സാഹചര്യങ്ങള് ഉണ്ടാക്കിയെടുക്കാം. അത് മാത്രമല്ല കുടുംബത്തില് പൂര്ണ പിന്തുണ നിങ്ങള്ക്കുണ്ടാവുന്നു. മറ്റുള്ളവരെ ആകര്ഷിക്കുന്നതിലൂടെ ജീവിതം പൂര്ണമായും സന്തോഷത്തിന്റേതായി മാറുന്നു. ജീവിതത്തില് സന്തോഷവും സമാധാനവും മാത്രം നിലനില്ക്കുന്ന ഒരു സമയമാണ്. ആത്മവിശ്വാസം വര്ദ്ധിക്കുകയും ബിസിനസ് ചെയ്യുന്നവര്ക്ക് പണം ലഭിക്കുകയും ചെയ്യുന്നു.
മിഥുനക്കൂറ്
മിഥുനക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് ത്രിഗ്രഹിയോഗം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. കര്മ്മരംഗത്ത് നിങ്ങളെ കാത്തിരിക്കുന്നത് അനുകൂലമായ നേട്ടങ്ങളാണ്. ബിസിനസിലും പുരോഗതി ഉണ്ടാവുന്നത്. നിങ്ങളുടെ കരിയറില് അപ്രതീക്ഷിതമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. സ്ഥാനമാറ്റവും ജോലിയില് ഉയര്ച്ചയും ശമ്പള വര്ദ്ധനവും നിങ്ങള്ക്കുണ്ടാവും. ജോലി ചെയ്യുന്നവര്ക്ക് അതില് ഉണ്ടാവുന്ന നേട്ടങ്ങള് അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആരോഗ്യപ്രതിസന്ധികള് ഏറെ നാളായി അലട്ടുന്നവര്ക്ക് അതില് നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ത്രിഗ്രഹി യോഗം.
മീനക്കൂറ്
മീനക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് ത്രിഗ്രഹി യോഗം അനുകൂലമായ പല ഫലങ്ങളും നല്കുന്നു. കാരണം ഇത് രാശിയുടെ ലഗ്നത്തിലാണ് രൂപം കൊള്ളുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില് സേന്താഷവും സമാധാനവും നിലനില്ക്കുന്നു. ആത്മവിശ്വാസം വര്ദ്ധിക്കുന്നു. ശമ്പള വര്ദ്ധനവും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതയിരിക്കും. വ്യക്തിഗത ജീവിതത്തില് നേട്ടങ്ങള് നിങ്ങളെ മാറ്റി മറിക്കും. ആരോഗ്യ പ്രശ്നങ്ങള് ഒന്നും തന്നെ ഉണ്ടാവുകയില്ല. അത് മാത്രമല്ല വരുമാനത്തിന്റെ സ്രോതസ്സുകള് വര്ദ്ധിക്കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
