Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ജനനം ഈ രാശിയിലെങ്കില് ശിവരാത്രിയ്ക്ക് ശേഷം കഷ്ടകാലം പടികടന്നെത്തും; പരിഹാരം ഇവ
Trigrahi Yoga: വേദ ജ്യോതിഷത്തില് ഓരോ ഗ്രഹങ്ങളുടെയും സംയോജനത്തിന് ഓരോ പ്രാധാന്യങ്ങളുണ്ട്. ത്രിഗ്രഹ സംയോജനം നടക്കാന് പോവുകയാണ്.. ബുധന്, ശുക്രന്, രാഹു എന്നീ ഗ്രഹങ്ങളാണ് ഒരേ രാാശിയില് സ്ഥാനം ഉറപ്പിക്കാന് പോകുന്നത്. മൂന്ന് ഗ്രഹങ്ങളും ഒന്നിച്ചിരിക്കുന്നതിനാല് മീനം രാശിയില് ത്രിഗ്രഹി യുതി രൂപപ്പെട്ടിരിക്കുന്നു. നിലവില് രാഹുവും ശുക്രനും മീനത്തിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല് ബുധന് ഫെബ്രുവരി 27നാണ് മീനത്തിലേയ്ക്ക് പ്രവേശിക്കാന് പോകുന്നത്. അതിനാല്, വളരെയധികം പ്രാധാന്യം ഈ മൂന്ന് ഗ്രഹങ്ങളുടെയും സംയോജനത്തിന് ഉണ്ട്.

ത്രിഗ്രഹി യോഗത്താല് ചില രാശിക്കാര്ക്ക് നേട്ടങ്ങള് ഉണ്ടാകുമ്പോള് ചില രാശിക്കാര്ക്ക് ദോഷവും സംഭവിക്കുന്നതാണ്. കുറച്ച് കഷ്ടപ്പാടുകളും പ്രയാസങ്ങളും ശ്രദ്ധിച്ചില്ലെങ്കില് ഇവര് അനുഭവിക്കേണ്ടതായി വന്നേക്കാ. ഈ രാശിക്കാര് ഏതെല്ലാമെന്നും, പ്രശ്ന പരിഹാരം എന്തെല്ലാം എന്നും നോക്കാം.
മേടം
ത്രിഗ്രഹി യോഗം രൂപപ്പെടുന്നതോടെ മേടം രാശിക്കാരുടെ കഷ്ടകാലവും ആരംഭിക്കുന്നതാണ്. മാനസിക സമ്മര്ദ്ദം വര്ദ്ധിപ്പിക്കുന്ന സംഭവങ്ങള് ഇവരുടെ ജീവിതത്തില് ഉണ്ടായേക്കാം. ബിസിനസ്സില് തടസ്സങ്ങള് നേരിടാനുള്ള സാധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കില് നഷ്ടം സംഭവിക്കാനും യോഗം ഉണ്ടാകുന്നതാണ്. ബിസിനസ്സിലേയ്ക്ക് പുതിയ പങ്കാളികളെ ഉള്പ്പെടുത്താതിരിക്കുക. തൊഴിലാളികളെ നിയമിക്കുമ്പോള് ശ്രദ്ധിക്കുക. പണം ശരിയായ വിധത്തില് കൈകകാര്യം ചെയ്യാന് ശ്രദ്ധിക്കുന്നതും നല്ലതാണ്. ജോലി സ്ഥലത്ത് നിന്നും പലവിധത്തിലുള്ള വെല്ലുവിളികള് നിങ്ങള് നേരിട്ടേക്കാം. പലതും അഭിമുഖീകരിക്കാന് സാധിക്കാത്ത വിധത്തില് ഈ രാസിക്കാരെ തളര്ത്താം. മനോധൈര്യം ചോര്ന്നു പോകാന് സാധ്യത. സുഹൃത്തുക്കളുടെ വാക്ക് കേട്ട് തീരുമാനങ്ങള് എടുക്കാതിരിക്കുക. പുതിയതായി ബിസിനസ്സ് ആരംഭിക്കാന് ആഗ്രഹിക്കുന്നവര്, ശ്രദ്ധിച്ച് നീങ്ങുക. സാമ്പത്തിക ബുദ്ധിമുട്ടുകള് അനുഭവിക്കാന് സാധ്യത. വീട്ടുകാരുമായി തര്ക്കങ്ങളില് ഏര്പ്പെടാം. ശിവനെ ആരാധിക്കുന്നത് വളരെ ഉചിതമായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാരില് മാനസിക പ്രശ്നങ്ങള് വര്ദ്ധിക്കുന്നതായിരിക്കും. ടെന്ഷന് വര്ദ്ധിപ്പിക്കുന്ന അനവധി സംഭവവികാസങ്ങള്ക്ക് സാക്ഷിയാകേണ്ടതായി വന്നേക്കാം. ക്ഷമ പലപ്പോഴും ഇല്ലാത്ത സന്ദര്ഭങ്ങള് പോലും ഉണ്ടായേക്കാം. ജോലി സ്ഥലത്ത് പ്രശ്നങ്ങള് ഉണ്ടാകാനുള്ള സാധ്യത അമിതമാണ്. മാനസിക പിരിമുറുക്കം മൂലം പല കാര്യങ്ങളും ശ്രദ്ധയോടെ ചെയ്ത് തീര്ക്കാന് സാധിക്കാത്ത അവസ്ഥയും ഇവര്ക്ക് ഉണ്ടായേക്കാം. പല തീരുമാനങ്ങളും ഒറ്റയ്ക്ക് എടുക്കുന്നതിന് മുന്പ്, അറിവുള്ളവരോട് അഭിപ്രായം ചോദിക്കുന്നത് നല്ലതായിരിക്കും. പണം ഉപയോഗിക്കുമ്പോള് സൂക്ഷിച്ച് ഉപയോഗിക്കുക. അനാവശ്യ കാര്യങ്ങള്ക്കായി പണം അമിതമായി ഉപയോഗിക്കാതിരിക്കാന് ശ്രദ്ധിക്കുക. ഗ്രഹങ്ങളില് നിന്നുള്ള നെഗറ്റീവ് എനര്ജി ഇല്ലാതാക്കാന് രാവിലെ സൂര്യദേവന് അര്ഘ്യം സമര്പ്പിക്കുക.
തുലാം
തുലാം രാശിക്കാരിലും അനവധി ബുദ്ധിമുട്ടുകള് ത്രിഗ്രഹി യോഗത്താല് രൂപപ്പെടുന്നതാണ്. വിചാരിച്ച പല കാര്യങ്ങളും ആഗ്രഹിച്ച രീതിയില് ചെയ്തെടുക്കാന് ഈ രാശിക്കാര്ക്ക് സാധിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. സാമ്പത്തിക ബുദ്ധിമുട്ടുകള് വര്ദ്ധിക്കാതിരിക്കാന് ശ്രദ്ധിക്കുക. പണം കടം നല്കാതിരിക്കാന് ശ്രദ്ധിക്കുക. പുതിയ ജോലി നോക്കുന്നവര്ക്ക് പലവിധത്തിലുള്ള പ്രയാസങ്ങളും തരണം ചെയ്യേണ്ടതായി വന്നേക്കാം. ഈ രാശിക്കാര് പറയുന്ന പല കാര്യങ്ങളും തെറ്റിധാരണകളായി മാറാന് സാധ്യത. മറ്റുളഅളവരില് ഇവരോട് ദേഷ്യം വര്ദ്ധിക്കാം. ശരിയായ രീതിയില് പ്രശ്നങ്ങള് പരിഹരിക്കാന് സാധിക്കാത്ത അവസ്ഥയും ഈ രാശിക്കാര്ക്ക് ഉണ്ടാകാം. അതിനാല്, ഓരോ കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് ചിന്തിച്ച് ചെയ്യുക. ഗ്രഹങ്ങളില് നിന്നുള്ള നെഗറ്റീവ് എനര്ജി ഏല്ക്കാതിരിക്കാന് ശിവനെ പ്രാര്ത്ഥിക്കുക. വഴിപാട് നടത്തുക.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള് പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള് വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്പായി വിദഗ്ധനേയോ അല്ലെങ്കില് ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള് വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല് ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
