Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ത്രിഗ്രഹിയോഗത്തില് ഒന്നൊഴിയാതെ നേട്ടങ്ങള്‍, ധനം കുമിയും, സന്തോഷം നാലുപാടും: ഭാഗ്യ രാശിക്കാര്‍ 6 പേര്
ജ്യോതിഷപരമായി സംഭവിക്കുന്ന ഓരോ മാറ്റവും പല വിധത്തിലുള്ള നേട്ടങ്ങളിലേക്കാണ് തേടി എത്തുന്നത്. അതില്‍ ഗുണകരമായ മാറ്റങ്ങളും ദോഷകരമായ മാറ്റങ്ങളും കാത്തിരിക്കുന്നു. എന്നാല്‍ രാജയോഗം എപ്പോഴും ഗുണാനുഭവങ്ങള്‍ നല്‍കുന്നതാണ്. അത് ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും കൊണ്ട് വരുന്നു. എന്നാല്‍ ശുക്രന്റേയും സൂര്യന്റേയും ചന്ദ്രന്റേയും സംയോഗം അപൂര്‍വ്വമായാണ് ജ്യോതിഷത്തില്‍ സംഭവിക്കുന്നത്. ഇത് നിങ്ങളില്‍ ശക്തി, ആത്മവിശ്വാസം, എന്നിവ വര്‍ദ്ധിപ്പിക്കും. അത് കൂടാതെ ശുക്രന്റെ മാറ്റം സമ്പത്ത്, പ്രണയം, സൗന്ദര്യം, വിവാഹം എന്നിവയ്ക്കും ഗുണകരമായി മാറുന്നു.
ഈ രണ്ട് ഗ്രഹങ്ങളും ചന്ദ്രനൊപ്പം ചേരുന്നതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ അനുകൂല നേട്ടങ്ങള്‍ തേടി എത്തുന്നു. ഏപ്രില്‍ 18-ന് ഇത് രൂപം കൊള്ളുന്നത്. അതിന്റെ ഫലമായി ത്രിഗ്രഹി യോഗം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തികമായും തൊഴില്‍പരമായും ദാമ്പത്യപരമായും എല്ലാം നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ഈ യോഗം ഓരോ രാശിക്കാര്‍ക്കും എപ്രകാരം ഗുണകരമായി മാറുന്നു എന്ന് നമുക്ക് നോക്കാം. സാമ്പത്തിക വളര്‍ച്ച, തൊഴില്‍പരമായ പുരോഗതി, സമാധാനം, സാമ്പത്തിക നേട്ടങ്ങള്‍ എന്നിവ ഇത് വഴി ഉറപ്പാക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണപരമായി മാറുന്നത് എന്ന് നോക്കാം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ത്രിഗ്രഹിയോഗം മികച്ച ഫലങ്ങള്‍ തേടി എത്തുന്നു. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഗുണകരമായി മാറും. തൊഴില്‍ സംബന്ധമായി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. സാമ്പത്തിക ഭദ്രത നിങ്ങളില്‍ കൈവരുന്നു. അത് കൂടാതെ പഴയ നിക്ഷേപങ്ങളില്‍ നിങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വവും ലാഭവും തേടി എത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടമുണ്ടാവും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ അനുകൂമായി വരുന്ന സമയമാണ്. അത് മാത്രമല്ല ഈ രാജയോഗം നിങ്ങളില്‍ മികച്ച ജോലികള്‍ക്കോ അല്ലെങ്കില്‍ മികച്ച കരിയര്‍ അവസരങ്ങള്‍ക്കോ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. വീട്ടില്‍ മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല സമയം. മത്സരപ്പരീക്ഷകളില്‍ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പങ്കാളിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങളാണ് തേടി എത്തുന്നു. പുതിയ ബിസിനസ് മാറ്റങ്ങള്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളില്‍ തേടി എത്തുന്ന സമയമാണ്. കരാര്‍ സംബന്ധമായി നിലനിന്നിരുന്ന എല്ലാ അനിശ്ചിതാവസ്ഥയും നീങ്ങുന്ന സമയമാണ്. സാമ്പത്തിക ഭദ്രത തേടി എത്തുന്നു. ബിസിനസ് നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. അത് മാത്രമല്ല കുടുംബത്തില്‍ നിന്ന് എല്ലാ വിധത്തിലുള്ള പിന്തുണയും നിങ്ങളുടെ മുന്നോട്ടുള്ള ചുവടിലും ഉണ്ടാവുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ആണ് ത്രിഗ്രഹി യോഗം നല്‍കുന്നത്. ഇത് ശത്രുക്കളുടെ ശക്തി കുറയ്ക്കുന്നതിന് സഹായിക്കുന്ന സമയം കൂടിയാണ്. സാമ്പത്തികമായി ഏറ്റവും മികച്ച സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കടബാധ്യതകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കേണ്ടതാണ്. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ചെറിയ തര്‍ക്കങ്ങള്‍ക്ക് പോലും പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ജോലിയുടെ ഭാഗമായി ദൂരയാത്രകള് വേണ്ടി സമയം കണ്ടെത്തേണ്ടി വരുന്നു. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കുന്നു.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ധൈര്യവും സാഹസികതയും വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പുതിയ ബിസിനസ് സംബന്ധമായ മാറ്റവും സാമ്പത്തിക നേട്ടവും തേടി എത്തുന്നു. സഹോദരങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം തേടി എത്തുന്നു. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കുടുംബത്തോടൊപ്പം ചെറിയ യാത്രകള്‍ നടത്തുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല ശ്രദ്ധയോടെ പഠിച്ചാല്‍ കൂടുതല്‍ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ പല നിമിഷങ്ങളും സംഭവിക്കും. പങ്കാളിയുടെ ജീവിതം നിങ്ങളുടെ മാറ്റത്തില്‍ കൂടുതല്‍ സന്തോഷകരമായിരിക്കും.
മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ ലഗ്നത്തിലാണ് ത്രിഗ്രഹി യോഗം രൂപപ്പെടുന്നത്. ഈ സമയം നിങ്ങളുടെ സംസാരത്തിലൂടെ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കും. സര്‍ക്കാര്‍ മേഖലയില്‍ നിന്ന് ഗുണകരമായ അനുഭവങ്ങള്‍ തേടി എത്തും. സാമ്പത്തിക നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. കുടുംബത്തില്‍ പല വിധത്തിലുള്ള സന്തോഷവും സമാധാനവും തേടി എത്തും. സംസാരത്തില്‍ സംയമനം പാലിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. രാഷ്ട്രീയരംഗത്ത് എല്ലാ കാര്യത്തിലും വിജയം തേടി എത്തും.



Click it and Unblock the Notifications
