Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
വരാനിരിക്കുന്നത് ത്രിഗ്രഹി യോഗം: ദോഷങ്ങളില്‍ നിന്ന് മുക്തിയില്ലാതെ 5 രാശിക്കാര്‍
ഗ്രഹങ്ങള്‍ ഒരുമിച്ച് സഞ്ചരിക്കുന്നതിന്റെ ഭാഗമായി പലപ്പോഴും ശുഭകരവും അശുഭകരവുമായ പല യോഗങ്ങളും രൂപപ്പെടുന്നു. എന്നാല്‍ രൂപം കൊള്ളുന്ന യോഗം രാജയോഗമാണെങ്കിലും ചില ഘട്ടത്തില്‍ അത് അശുഭകരമായ മാറ്റങ്ങളിലേക്ക് എത്തിക്കും. പലപ്പോഴും ഗ്രഹങ്ങളുടെ മാറ്റങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. അതില്‍ ശുഭഗ്രഹങ്ങള്‍ ആണ് സംയോജിക്കുന്നതെങ്കില്‍ കൂടി ചില ഘട്ടങ്ങളില്‍ അത് ദോഷഫലങ്ങള്‍ നല്കുന്നു. അതിന്റെ ഫലമായി സാമ്പത്തിക ബാധ്യത, പ്രശ്നങ്ങള്‍, പ്രതിസന്ധികള്‍, തൊഴില്‍ രംഗത്തെ ബുദ്ധിമുട്ടുകള്‍ എന്നിവയെല്ലാം സംഭവിക്കാം.
മകരം രാശിയില്‍ ശുക്രന്, ബുധന്‍, ചൊവ്വ എന്നീ ഗ്രഹങ്ങള്‍ ഒരുമിച്ച് സഞ്ചരിക്കുന്നതിന്റെ ഫലമായാണ് അടുത്തായി ത്രിഗ്രഹി യോഗം രൂപം കൊള്ളുന്നത്. ഇത് പല വിധത്തിലുള്ള വെല്ലുവിളികള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതിയെ വരെ ബാധിക്കുന്ന ഘട്ടത്തിലേക്കാണ് ഇത് എത്തുന്നത്. തൊഴില്‍ രംഗത്തും ആരോഗ്യ രംഗത്തും എല്ലാം പ്രതികൂല ഫലങ്ങളാണ് ഈ യോഗം നല്‍കുന്നത്. ഏതൊക്കെ രാശിക്കാരാണ് ജാഗ്രത പാലിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. അത് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ എന്തൊക്കെയെന്ന് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ത്രിഗ്രഹി യോഗം പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്കുണ്ടാക്കുന്നു. ഈ യോഗം നിങ്ങളുടെ ജീവിതത്തിലെ എല്ലാ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും തുടക്കമിടുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് സംഭവിക്കുന്ന ഒരു സമയം കൂടിയാണ് ഈ ഗ്രഹയോഗ സമയം. കുടുംബത്തില്‍ അശാന്തിക്ക് കാരണമാകുന്ന അവസ്ഥയാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ അടുത്ത വര്‍ഷത്തിന്റെ ആദ്യത്തോടെ കാര്യങ്ങള്‍ മെച്ചപ്പെടും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തികമായി അത്ര നല്ല സമയമല്ല കാത്തിരിക്കുന്നത് എന്ന കാര്യം ആദ്യം അറിഞ്ഞിരിക്കണം. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികളും സന്തോഷക്കുറവും ഉണ്ടായിരിക്കും. സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരെങ്കില്‍ അതിന് ഒട്ടും അനുകൂല സമയമല്ല. അത് മാത്രമല്ല ആരോഗ്യ പ്രശ്നങ്ങള്‍ വളരെ ഗുരുതരമായി മാറുന്നതിനുള്ള സാഹചര്യവും ഉണ്ടായിരിക്കും. ജോലി സ്ഥലത്ത് വളരെയധികം ക്ഷമയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സമയമാണ് ത്രിഗ്രഹി യോഗം. പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങളെ തേടി എത്തും. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണുന്നു. ജോലിയിലെ സമ്മര്‍ദ്ദം ഇരട്ടിയാവുന്നു. അത് മാത്രമല്ല അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും. ക്ഷമയോടെ എല്ലാ കാര്യത്തിനും കാത്തിരിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ സൃഷ്ടിക്കും.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ത്രിഗ്രഹി യോഗം നല്‍കുന്നത് ഏറ്റവും വലിയ ബുദ്ധിമുട്ടുകളാണ്. പലപ്പോഴും പല വിധത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ നിങ്ങള്‍ നേരിടേണ്ടി വരുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ക്ഷമയോടെ എല്ലാ കാര്യത്തിലും പെരുമാറേണ്ടതാണ്. ദാമ്പത്യ ജീവിതത്തില്‍ അഭിപ്രായ ഭിന്നതകള്‍ സംഭവിക്കും. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് അനുകൂലമായ സമയമല്ല. കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് മുന്‍പായി രണ്ട് വട്ടം ആലോചിക്കേണ്ടതാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ സമയം അനുകൂലമായിരിക്കുകയില്ല. പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. പലപ്പോഴും ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ അപ്രതീക്ഷിത തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. സാമ്പത്തികമായി അത്ര നല്ല സമയമല്ല എന്നതാണ് പ്രധാന കാര്യം. കടം വാങ്ങുമ്പോഴും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും കൂടുതല്‍ ശ്രദ്ധിക്കണം. ജാഗ്രതയോടെ ഓരോ ചുവടും മുന്നോട്ട് വെക്കേണ്ടതാണ്.



Click it and Unblock the Notifications