Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ത്രിഗ്രഹ യോഗം 2025: ജനനം ഈ രാശികളിലെങ്കില് ജീവിത വിജയം തൊട്ടുമുന്നില്‍; സമ്പത്തും ഐശ്വര്യവും അച്ചട്ട്
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മൂന്ന് ഗ്രഹങ്ങളുടെ സംയോഗമാണ് ത്രിഗ്രഹ യോഗം. ഈ വര്‍ഷത്തെ വളരെ സുപ്രധാനമായ ത്രിഗ്രഹ യോഗം മാര്‍ച്ചില്‍ നടക്കാന്‍ പോകുകയാണ്്. ശക്തരായ മൂന്ന് ഗ്രഹങ്ങളുടെ സംയോഗമാണ അന്ന് നടക്കുന്നത്. സൂര്യന്, ശനി, ശുക്രന് എന്നീ ഗ്രഹങ്ങള്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒന്നിച്ച് ഒരേ രാശിയില്‍ വരുന്നത്.

വളരെ അപൂര്‍വ്വമായ ഈ ജ്യോതിഷപ്രതിഭാസത്തിന് ശുഭവും അശുഭവവുമായ അനന്തഫലങ്ങള്‍ ഉണ്ടാകും. ചില രാശികള്‍ക്ക് മാറ്റത്തിനുള്ള വലിയ അവസരങ്ങള്‍ ഈ സംയോഗം തുറന്നിടും. മാര്‍ച്ചിലെ ത്രിഗ്രഹ യോഗത്തിന്റെ ശുഭഫലങ്ങള്‍ക്ക് യോഗമുള്ളവര്‍ക്ക് ജീവിതത്തില്‍ ഭാഗ്യം, വിജയം, അധികാരം, പദവി എന്നിവ തേടിയെത്തുന്ന സമയമാണ് വരാന്‍ പോകുന്നത്. ഏതെല്ലാമാണ് ഈ രാശികള്‍ എന്നറിയാം.
കര്‍ക്കിടകം
അപൂര്‍വ്വ ത്രിഗ്രഹ യോഗം കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്ക് അനുകൂലമാണ്. ഇവര്‍ക്ക് ഈ യോഗത്തിലൂടെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കുമുള്ള മികച്ച അവസരങ്ങള്‍ തേടിയെത്തും. ജീവിതത്തിന്റെ പല മേഖലകളിലും വിജയം രുചിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ഉദ്യോഗമേഖലയില്‍ വലിയൊരു നേട്ടം കര്‍ക്കിടകം രാശിക്കാരെ കാത്തിരിക്കുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പ്രമോഷനോ പുതിയ ജോലി അവസരമോ ആയിരിക്കാം അത്. ഇവരുടെ അധ്വാനവപം പരിശ്രമവും കഴിവുകളും തിരിച്ചറിയപ്പെടുന്ന സമയം കൂടിയാണിത്. മേലുദ്യോഗസ്ഥരുടെ പിന്തുണയോടെ കരിയറില്‍ വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ കര്‍ക്കിടകം രാശിക്ക് സാധിക്കും.
ഈ കാലയളവില്‍ മതപരമായ ചടങ്ങുകളിലും മംഗളകര്‍മ്മങ്ങളിലും കര്‍ക്കിടകം രാശിക്കാര്‍ ഭാഗമാകും. ജീവിതത്തിന് ആത്മീയ ഉണര്‍വ്വ് കൈവരും. സാമ്പത്തികമായി അഭിവൃദ്ധിപ്പെടും. സമ്പാദ്യം വളരും. സാമ്പത്തികമായി സുരക്ഷിതത്വം തോന്നിത്തുടങ്ങും. കൂടാതെ, യാത്ര ചെയ്യാനും ആഗ്രഹങ്ങള്‍ നിറവേറ്റാനുമുള്ള അന്തരീക്ഷം ജീവിതത്തില്‍ സംജാതമാകും. വ്യക്തിജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും ലക്ഷ്യങ്ങളുണ്ടാകുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യും. ഈ ഭാഗ്യകാലം കര്‍ക്കിടകം രാശിക്കാര്‍ വേണ്ടവിധം വിനിയോഗിക്കണം. കാരണം ജീവിതലക്ഷ്യവും വിജയവും സ്വന്തമാക്കാനുള്ള ഏറ്റവും നല്ല അവസരമാണിത്.
ധനു
നാലാം ഭാവത്തില്‍ ത്രിഗ്രഹ യോഗം രൂപം കൊള്ളുന്നത് ധനു രാശിക്കാര്‍ക്ക് പരിവര്‍ത്തനങ്ങളുടെയും അവസരങ്ങളുടെയും അപൂര്‍വ്വ അവസരമായി മാറും. ജീവിതത്തില്‍ സുഖവും സൗകര്യങ്ങളും വര്‍ധിക്കുകയും സമ്പത്ത് വര്‍ധിക്കുകയും ചെയ്യും. വാഹനമോ മറ്റ് പ്രോപ്പര്‍ട്ടികളോ വാങ്ങാന്‍ അനുകൂലസമയമാണിത്. വീട്ടില്‍ ഐക്യം വളരും. ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും.
ഈ കാലയളവില്‍ ജീവിതപങ്കാളിയുമായി കൂടുതല്‍ അടുപ്പം തോന്നും. അവരുമായുള്ള വൈകാരികബന്ധം ദൃഢമാകും. സമൂഹത്തില്‍ നിലയും വിലയും മെച്ചപ്പെടും. നാട്ടുകാരുടെ ആദരവും അംഗീകാരവും നേടും. ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്ന സന്തോഷങ്ങളിലും പരിപാടികളിലും ഭാഗമാകും. ഈ അനുഭവങ്ങള്‍ ജീവിതത്തിന് സന്തോഷവും നിര്‍വൃതിയും നല്‍കും.
മീനം
ത്രിഗ്രഹ യോഗം മീനം രാശിക്ക് മികച്ച ഭാവിയാണ് വാഗ്ദാനം ചെയ്യുന്നത്. കാരണം ഈ യോഗം മീനം രാശിയുടെ ലഗ്നഭാവത്തിലാണ് രൂപമെടുക്കുന്നത്. ഇക്കാലയളവില്‍ ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കും. ഏത് പ്രതിസന്ധികളെയും ധൈര്യത്തോടെ നേരിടാന്‍ സാധിക്കും.
ബിസിനസ് ഉടമകള്‍ക്ക് പുതിയ അവസരങ്ങളാണ് ത്രിഗ്രഹ യോഗം വാഗ്ദാനം ചെയ്യുന്നത്. പങ്കാളിത്തങ്ങളുടെ ഭാഗമായിട്ടുള്ളവര്‍ക്ക് വലിയ ചില അവസരങ്ങള്‍ വന്നെത്തും. ദീര്‍ഘകാല നേട്ടങ്ങള്‍ ഉറപ്പ് നല്കുന്ന കരാറുകളില്‍ ഒപ്പുവെച്ചേക്കും. സംരംഭകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വലിയ നേട്ടങ്ങളുടെ സമയമാണ് മുന്നിലുള്ളത്. വ്യക്തിജീവിതത്തില്‍ വിവാഹിതരായവര്‍ക്ക് സമാധാനം കണ്ടെത്താനും ബന്ധങ്ങളെ കൂടുതല്‍ ദൃഢമാക്കുന്ന ഇടപെടലുകള്‍ നടത്താനും സാധിക്കും. അവിവാഹിതര്‍ക്ക് ഉത്തമ പങ്കാളിയെ കണ്ടെത്തുന്നതിനുള്ള മികച്ച അവസരമാണിത്. ഈ അനുകൂല സമയം ജീവിതത്തിന് അഭിവൃദ്ധിയും ഐശ്വര്യവുമേകും. മുന്നിലെത്തുന്ന ഓരോ അവസരവും മീനം രാശിക്കാര്‍ക്ക് വിജയത്തിലേക്ക് കുതിക്കാനുള്ള അവസരങ്ങളാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
