Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
അതിശക്തം ത്രിഗ്രഹി യോഗം: 5 രാശിക്കാര്‍ക്ക് കൈയ്യിലൊതുങ്ങാത്ത നേട്ടങ്ങള്‍ നിങ്ങളുണ്ടോ?
വേദജ്യോതിഷ പ്രകാരം ത്രിഗ്രഹി യോഗം രൂപപ്പെടുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും അപൂര്‍വ്വവും ശക്തവുമായ ത്രിഗ്രഹി യോഗമാണ് രൂപപ്പെടാന്‍ പോവുന്നത്. അതിന്റെ ഫലമായി അഞ്ച് രാശിക്കാരില്‍ നേട്ടങ്ങള്‍ നിലനില്ക്കും. ബുധന്‍, സൂര്യന്, ശുക്രന് എന്നിവരിലാണ് മാറ്റങ്ങള്‍ വരുന്നത്. അതിന്റെ ഫലമായാണ് ശക്തമായ ത്രിഗ്രഹി യോഗം രൂപപ്പെടുന്നത്. ഇത് നിങ്ങളുടെ കരിയര്‍ ഉള്‍പ്പടെയുള്ള മാറ്റങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
മൂന്ന് ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ ഇരിക്കുകയും അവയുടെ സംയോജിത ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയെയാണ് ത്രിഗ്രഹി യോഗം എന്ന് പറയുന്നത്. ബുധന്‍, സൂര്യന്, ശുക്രന് എന്നിവരുടെ കൂടിച്ചേരലാണ് ഇത്തരം മാറ്റങ്ങളിലേക്ക് എത്തിക്കുന്നത്. ഇത് ഏതൊക്കെ തരത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും ഒട്ടും പ്രതീക്ഷിക്കാത്ത പോസിറ്റീവ് മാറ്റങ്ങളാണ് നിങ്ങള്‍ക്ക് സംഭവിക്കുന്നത്. കരിയര്‍, ബന്ധം, സാമ്പത്തികം എന്നിങ്ങനെ എല്ലാ മേഖലകളിലും നേട്ടങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ ഏതൊക്കെ രാശിക്കാരിലാണ് ഇത് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നതാണ്. എന്നാല്‍ അത് എത്രത്തോളം നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം കൊണ്ട് വരുന്നു. അത് പ്രണയത്തിലേക്കും അത് വഴി മാറ്റങ്ങളിലേക്കും എത്തിക്കുന്നു. കരിയറിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. സാമ്പത്തികമായി ആഗ്രഹിക്കുന്ന എല്ലാ മാറ്റവും നിങ്ങളെ മികച്ച നേട്ടങ്ങളിലേക്ക് എത്തിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നു. ദാമ്പത്യവും അനുകൂലമായി സന്തോഷകരമായി മാറുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ത്രിഗ്രഹിയോഗം കരിയറില്‍ മികച്ച മാറ്റങ്ങളുണ്ടാവും. അത് മാത്രമല്ല ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിനും സാധിക്കും. ജോലിയില്‍ പല അവസരങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. സന്തോഷകരമായ മാറ്റങ്ങളെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് നിങ്ങള്‍ക്ക് തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നു. കൃത്യമായി പ്ലാന്‍ ചെയ്യുന്നത് വഴി നിങ്ങളുടെ ജീവിതം സന്തോഷകരമായി മുന്നോട്ട് പോവും. സമൂഹത്തില്‍ അംഗീകാരവും ആദരവും തേടി എത്തും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ത്രിഗ്രഹിയോഗം പലപ്പോഴും ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിന് യോഗം കാണുന്നു. കൂടാതെ കലാകാരന്മാര്ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈക്കുമ്പിളില്‍ എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നേട്ടങ്ങളില്‍ നിന്ന് നേട്ടങ്ങളിലേക്കാണ് ഈ യോഗം കൊണ്ട് വരുന്നത്. അനുകൂലമായ പല കാര്യങ്ങളും ഈ സമയം അതിന്റെ ഫലം ഇരട്ടിയാക്കുന്നു. ജോലിയില്‍ ഉയര്‍ച്ചയും പ്രമോഷനും തേടി എത്തും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പുതിയ തുടക്കത്തിന് ഏറ്റവും അനുകൂല സമയമാണ്. യാത്രകള്‍ പലപ്പോഴും നിങ്ങളെ കൂടുതല്‍ സന്തോഷകരമാക്കി മാറ്റുന്നു. സാമ്പത്തികമായി വളരെയധികം മെച്ചപ്പെട്ട സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് സന്തോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സഹപ്രവര്‍ത്തകര്‍ക്കൊപ്പം കൂടുതല്‍ അനുകൂലമായ മികച്ച സമയം തേടി എത്തും. അത് മാത്രമല്ല നിങ്ങളുടെ സാമ്പത്തിക മെച്ചപ്പെടലുകള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ജോലിയില്‍ അംഗീകാരവും ഉയര്‍ച്ചയും തേടി എത്തും. ജോലി കുറേകാലമായി അന്വേഷിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമാണ്. വ്യക്തിപരമായി നിങ്ങള്‍ വിജയത്തിലേക്ക് എത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. വ്യക്തിപരമായ കാര്യങ്ങളില്‍ സന്തോഷം കൊണ്ട് വരുന്നതിന് സാധിക്കും. ആരോഗ്യം മികച്ചതാവും, എല്ലാ രോഗാവസ്ഥകളിലും മാറ്റങ്ങള്‍ തേടി എത്തും.



Click it and Unblock the Notifications
