Latest Updates
-
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഓഗസ്റ്റ് 5-ലെ ഈ ഗ്രഹമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇതാ! -
ഓഗസ്റ്റ് 3: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
2026 ഓഗസ്റ്റ്: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു! -
2026 ഓഗസ്റ്റ് 3: ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ, ഭാഗ്യം കൂടെയുണ്ടാകും! -
ഓഗസ്റ്റ് 2 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം
ഇടവത്തില്‍ സൂര്യ-ശുക്ര-വ്യാഴ സംയോഗം: ത്രിഗ്രഹ യോഗത്തിലൂടെ മൂന്ന് ഗ്രഹങ്ങളുടെ അനുഗ്രഹം ഒന്നിച്ച്
വേദ ജ്യോതിഷത്തില്‍ ഗ്രഹ സംയോഗങ്ങള്‍ക്ക് വലിയ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു. ഒരേ രാശിയില്‍ മൂന്ന് ഗ്രഹങ്ങള്‍ സംയോജിക്കുമ്പോള്‍ ത്രിഗ്രഹ യോഗം രൂപമെടുക്കുന്നു. വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന യോഗമാണിത്. ഇതിന്റെ പ്രഭാവം എല്ലാ രാശികളിലും അനുഭവപ്പെടും. ധനത്തിന്റെ ദേവനായ ശുക്രന് നിലവില്‍ ഇടവം രാശിയിലാണ് ഉള്ളത്. ഗ്രഹങ്ങളുടെ രാജാവായ സൂര്യനും വ്യാഴവും ഇടവത്തിലേക്ക് വന്നുചേര്‍ന്നിരിക്കുന്നു. അങ്ങനെ ഈ മൂന്ന് ഗ്രഹങ്ങളുടെ സംയോഗത്തിലൂടെ ഇടവം രാശിയില്‍ ത്രിഗ്രഹ യോഗം രൂപമെടുത്തിരിക്കുകയാണ്.

ത്രിഗ്രഹ യോഗത്തിലൂടെ ചില രാശികള്‍ക്ക് മൂന്ന് ഗ്രഹങ്ങളുടെ അനുഗ്രഹങ്ങള്‍ ഒന്നിച്ച് വന്നണയും. ഇതുവഴി ജീവിതത്തില്‍ അപൂര്‍വ്വങ്ങളായ ഭാഗ്യങ്ങളും സന്തോഷവും സമ്പത്തും വന്നുചേരും. കരിയറിലും ബിസിനസിലും ഉന്നതിയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും സന്തോഷവും വരാനിരിക്കുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
ത്രിഗ്രഹ യോഗം രൂപം കൊള്ളുന്ന ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ യോഗം കൊണ്ടുള്ള എല്ലാ സൗഭാഗ്യങ്ങളും കകൈവരും. ഇടവം രാശിയുടെ ലഗ്നഭാവത്തിലാണ് ഈ യോഗം രൂപമെടുക്കുന്നത്. ഇതുമൂലം ഈ രാശിയില്‍ ജനിച്ചവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമാകുകയും ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഈ രാശിയില്‍ ജനിച്ചവര്‍ വരുംനാളുകളില്‍ കരിയറില്‍ ശോഭിക്കും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് ബിസിനസ് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും അതിലൂടെ ലാഭമുണ്ടാക്കാനും സാധിക്കും. വിവാഹിതരെ സംബന്ധിച്ചെടുത്തോളം ദാമ്പത്യം കൂടുതല്‍ സന്തോഷകരവും സമാധാനപൂര്‍ണ്ണവുമാകും. പങ്കാളിയുമായി കൂടുതല്‍ അടുപ്പത്തില്‍ പെരുമാറാന്‍ സാധിക്കും. അവിവാഹിതര്കര്ക്ക് വിവാഹാലോചനകള്‍ വരാനും നടക്കാനും സാധ്യതയുണ്ട്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്കും ഇടവത്തിലെ ത്രിഗ്രഹ യോഗം ശുഭകരമായി ഭവിക്കും. ചിങ്ങം രാശിക്കാരുടെ പത്താമത്തെ ഭാവത്തിലാണ് ഈ ത്രിഗ്രഹ യോഗം രൂപം കൊള്ളുന്നത്. ജോലിയിലും ബിസിനസിലും പുരോഗതി നേടാന്‍ സാധിക്കും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സാധിക്കുകയും പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. പരിശ്രമം കൈവിടാതിരുന്നാല്‍ ആഗ്രഹിക്കുന്ന ജോലി തന്നെ ഇവരെ തേടിയെത്തും. ബിസിനസുകാരെ സംബന്ധിച്ചെടുത്തോളം ബിസിനസില്‍ നിന്നും നല്ല ലാഭം വന്നുചേരുന്ന സമയമാണിത്. എല്ലാ മേഖലകളിലും കുടുംബത്തില്‍ നിന്നുള്ള പിന്തുണ പ്രകടമാകും. പഴയ നിക്ഷേപങ്ങളില്‍ നിന്നും ലാഭം വന്നുചേരും. സാമ്പത്തികമായി ഏറെ അഭിവൃദ്ധിപ്പെടുകയും പണം കരുതിവെക്കാന്‍ സാധിക്കുകയും ചെയ്യും.
കര്‍ക്കിടകം
കര്‍ക്കിടക രാശിക്കാര്‍ക്കും ത്രിഗ്രഹയോഗം ലാഭപ്രദമായിരിക്കും. കര്‍ക്കിടക രാശിക്കാരുടെ വരുമാനവുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ഈ യോഗം രൂപമെടുക്കുന്നത്. അതിനാല്‍ തന്നെ വരുമാനത്തിന് ഒരു മുട്ടും ഈ കാലഘട്ടത്തില്‍ ഉണ്ടാകില്ല. മാത്രമല്ല, പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാകുകയും അതില്‍ നിന്നെല്ലാം പ്രതീക്ഷിച്ചതിലധികം വരുമാനം വന്നുചേരുകയും ചെയ്യും. ചെറുതും വലുതുമായ യാത്രകള്‍ നടത്താനുള്ള സാധ്യതയുണ്ട്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയും ചിലവിനേക്കാള്‍ കൂടുതല്‍ പണം കയ്യില്‍ വന്നുചേരുന്നതിലൂടെ സേവിംഗ്സ് നടത്തുകയും ചെയ്യും. ഇതുകൂടാതെ പുതിയ ജോലി ലഭിക്കാനും സാധ്യതയുണ്ട്. പഴയ നിക്ഷേപങ്ങളില്‍ നിന്നും ലാഭം വരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications