Latest Updates
-
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ്
മിഥുനം രാശിയില്‍ ത്രിഗ്രഹി യോഗം; മൂന്ന് രാശികള്‍ക്ക് ജീവിതത്തില്‍ ഭാഗ്യപ്പെരുമഴ
നവഗ്രഹങ്ങളില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും കാലാകാലം രാശിമാറ്റം സംഭവിക്കുന്നുണ്ട്. ഈ രാശിമാറ്റങ്ങളിലൂടെ ശുഭാശുഭയോഗങ്ങള് രൂപമെടുക്കുന്നു. സര്‍വ്വദേശങ്ങളിലും ഈ യോഗങ്ങളുടെ പ്രഭാവം അനുഭവപ്പെടും. ജൂണ്‍ പതിനഞ്ചിന് മിഥുനം രാശിയില്‍ ത്രിഗ്രഹി യോഗം രൂപം കൊള്ളുകയാണ്. മൂന്ന് ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ വരുമ്പോഴോ ബന്ധപ്പെട്ട ഭാവങ്ങളില്‍ വരുമ്പോഴോ ആണ് ത്രിഗ്രഹിയോഗം രൂപമെടുക്കുന്നത്.

മിഥുനം രാശിയില്‍ ബുധന്‍, ശുക്രന്, സൂര്യന് എന്നീ മൂന്ന് ഗ്രഹങ്ങളുടെ സംയോഗത്തിലൂടെയാണ് ത്രിഗ്രഹി യോഗം രൂപം കൊള്ളുന്നത്. ഈ യോഗത്തിലൂടെ ഈ മൂന്ന് ഗ്രഹങ്ങളുടെയും സ്വാധീനം എല്ലാ രാശികളിലും അനുഭവപ്പെടും. മൂന്ന് രാശികള്‍ക്ക് പ്രത്യേകിച്ച് ത്രിഗ്രഹി യോഗം വളരെ ശുഭകരമായി തീരും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് ത്രിഗ്രഹിയോഗം വളരെ ശുഭകരമായി ഭവിക്കും. കാരണം മിഥുനം രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ യോഗം രൂപം കൊള്ളുന്നത്. വിചാരിച്ചതും ആഗ്രഹിച്ചതുമായ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഈ സമയത്ത് സാധിക്കും. ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. ബിസിനസുകാര്‍ക്ക് ബിസിനസ് വിപുലപ്പെടുത്താനും ലാഭമുണ്ടാക്കാനും സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് കരിയറില്‍ ഉയര്‍ച്ചയുണ്ടാകും. വിവാഹിതര്‍ക്ക് ദാമ്പത്യസുഖം കൈവരും. കുടുംബജീവിതം സന്തോഷകരമാകും. അവിവാഹിതര്‍ക്ക് വിവാഹത്തിന് അനുകൂലമായ സമയമാണ്. പങ്കാളിത്ത ബിസിനസുകള്‍ നടത്തുന്നവര്‍ക്കും ഈ സമയം അനുകൂലമായിരിക്കും.
കന്നി
ത്രിഗ്രഹി യോഗം നേട്ടമായി മാറുന്ന മറ്റൊരു രാശി കന്നി രാശിയാണ്. ഇവരുടെ ജാതകത്തില്‍ കര്‍മ്മ ഭാവത്തിലാണ് ത്രിഗ്രഹിയോഗം രൂപം കൊള്ളുന്നത്. ഉദ്യോഗ മണ്ഡലത്തിലും ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ശുഭഫലങ്ങള്‍ കാണാനാകും. ബിസിനസുകാര്‍ക്ക് ബിസിനസില്‍ ആധിപത്യം ഉണ്ടാക്കാനും കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ അനുകൂലമായ സമയമാണ്. തൊഴില്‍രഹിതരായവര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ വന്നുചേരും. ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷനു ശമ്പളവര്‍ധനയ്ക്കും സാധ്യതയുണ്ട്. ആഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്ക് ട്രാന്‍സ്ഫര്‍ ലഭിക്കാം. കുടുംബാംഗങ്ങളുമായി സമ്പൂര്‍ണ്ണ ഐക്യം ഉണ്ടാകും.
തുലാം
തുലാം രാശിയില്‍ ജനിച്ചവര്‍ക്കും ത്രിഗ്രഹി യോഗം ശുഭഫലങ്ങള്‍ നല്‍കും. കാരണം ഇവരുടെ ഭാഗ്യരാശിയിലാണ് ഈ യോഗം രൂപം കൊള്ളുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഭാഗ്യത്തിന്റെ കടാക്ഷം ഈ രാശികള്‍ക്ക് ഒപ്പമുണ്ടാകും. ഈ സമയത്ത് ഭാവിയിലേക്കായി സമ്പാദ്യം കരുതിവെക്കാന്‍ സാധിക്കും. ജോലി സംബന്ധമായോ ബിസിനസ് സംബന്ധമായോ യാത്രകള്‍ നടത്താനുള്ള സാധ്യതയുണ്ട്. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയം നേടാന്‍ സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് അവരുടെ തൊഴില്‍മേഖലയില്‍ പ്രശസ്തരാകാന്‍ സാധിക്കും. വീട്ടില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
