Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
50 വര്‍ഷങ്ങള്‍ക്ക് ശേഷം ബുധന്റെ രാശിയില്‍ ത്രിഗ്രഹ യോഗം, വരുംനാളുകളില്‍ ശുഭയോഗങ്ങള്‍
രാശിമാറ്റങ്ങളുടെ ഫലമായി ചിലപ്പോള്‍ ചില രാശികളില് ഒന്നിലധികം ഗ്രഹങ്ങള്‍ ഒരുമിച്ച് എത്താറുണ്ട്. മൂന്ന് ഗ്രഹങ്ങള്‍ ഒന്നിച്ച് എത്തുമ്പോള്‍ രൂപപ്പെടുന്ന യോഗമാണ് ത്രിഗ്രഹ യോഗം. ത്രിഗ്രഹ യോഗങ്ങള്‍ ശുഭയോഗങ്ങളും അശുഭയോഗങ്ങളും ആകാം. ബുധന്റെ രാശിയായ കന്നി രാശിയില്‍ ഇപ്പോള്‍ ത്രിഗ്രഹ യോഗം രൂപപ്പെട്ടിരിക്കുകയാണ്. ചന്ദ്രന്, സൂര്യന്, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ സംയോഗമാണ് ഇപ്പോള്‍ കന്നിയില്‍ നടക്കുന്നത്. ചില രാശികളില് ജനിച്ച ആളുകള്‍ക്ക് ഈ ത്രിഗ്രഹയോഗം സാമ്പത്തികനേട്ടങ്ങളും ധനലാഭവും ഭാഗ്യവും നല്‍കും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

ചിങ്ങം
കന്നി രാശിയിലെ ത്രിഗ്രഹയോഗത്തിന്റെ നേട്ടം കൊയ്യുന്ന ഒരു രാശി ചിങ്ങമാണ്. കന്നി രാശിയുടെ ധനം, ഭാഷണം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ത്രിഗ്രഹയോഗം രൂപപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ഈ കാലയളവ് ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തികമായും സാമൂഹികമായും നേട്ടങ്ങളേകും. ആപ്രതീക്ഷിതമായ ധനലാഭം, ബിസിനസില്‍ ലാഭം, പുതിയ ഓര്‍ഡറുകള്‍ എന്നിവയെല്ലാം ത്രിഗ്രഹയോഗം കൊണ്ട് ചിങ്ങം രാശിക്കാര്‍ നേടാന്‍ പോകുന്ന നേട്ടങ്ങളാണ്. ഭാവിയില്‍ ഗുണകരമാകുന്ന ചില കരാറുകളിലും ഈ കാലയളവില്‍ ചിങ്ങം രാശിക്കാര്‍ ഒപ്പിട്ടേക്കും. ഉദ്യോഗസ്ഥരായ ആളുകള്‍ക്കും ജോലിയില്‍ പുതിയ നേട്ടങ്ങള്‍ തേടിയെത്തുന്ന കാലമാണ്. ഇവരെ തേടി പുതിയ തൊഴിലവസരങ്ങള്‍ വന്നേക്കാം. ഈ കാലയളവില്‍ സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചപ്പെടും. ബിസിനസുകാര്‍ക്ക് ധനലാഭമുണ്ടാകും. മാത്രമല്ല, ഈ കാലയളവില്‍ ചിങ്ങം രാശിയില്‍ ജനിച്ചവരുടെ ആശയവിനിമയത്തില്‍ മികവ് കൈവരും. ഇവരുടെ സംസാരില് ജനം ആകൃഷ്ടരാകും.
ഇടവം
ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ത്രിഗ്രഹയോഗം ലാഭപ്രദമാകും. ഈ രാശിയുടെ അഞ്ചാമത്തെ ഭാവത്തിലാണ് ത്രിഗ്രഹയോഗം രൂപമെടുത്തിരിക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ബിസിനസുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ കേള്‍ക്കും. ഭാവിയില്‍ ലാഭം നല്കുന്ന നിക്ഷേപങ്ങള്‍ നടത്താനിടയുണ്ട്. മാത്രമല്ല, സന്താനങ്ങളുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനും യോഗമുണ്ടാകും. കുട്ടികള്‍ക്ക് ജോലി കിട്ടുകയോ, വിവാഹം ശരിയാകുകയോ ചെയ്യാം. ഉദ്യോഗസ്ഥരായ ഇടവം രാശിക്കാര്‍ക്ക് ജോലിയില്‍ പലവിധ നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ ജോലി അവസരങ്ങള്‍ തേടിയെത്താനും സാധ്യതയുണ്ട്. പ്രേമകാര്യങ്ങള്‍ അനുകൂല സാഹചര്യം വന്നെത്തും.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ത്രിഗ്രഹയോഗത്തിന്റെ അനുഗ്രഹം ലഭിക്കും. കാരണം ഈ യോഗം വൃശ്ചികം രാശിയുടെ വരുമാനം, ലാഭം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് രൂപമെടുക്കുന്നത്. ഇവര്‍ക്ക് പുതിയ വരുമാനസ്രോതസ്സുകള്‍ ഉണ്ടായേക്കും. ബിസിനസില്‍ പുതിയ ഡീലുകള്‍ ഉണ്ടാകാനിടയുണ്ട്. ഒപ്പം ഈ കാലയളവില്‍ ഇവര്‍ക്ക് നിക്ഷേപങ്ങളില്‍ നിന്ന് ലാഭമുണ്ടാകും. കയറ്റുമതി, ഇറക്കുമതി ബിസിനസുകള്‍ ചെയ്യുന്ന ആളുകള്‍ക്കും ഈ കാലയളവില്‍ ലാഭത്തിനുള്ള സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
