Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ചന്ദ്രന്റെ ചിങ്ങത്തിലേയ്ക്കുള്ള പ്രവേശനം വെറുതെയാകില്ല; 12 രാശികളിലും പ്രത്യക്ഷഫലം ഇപ്രകാരം
Trigona Yoga Alert: നാളെ ഫെബ്രുവരി 13-ാം തീയ്യതി ത്രികോണ യോഗം രൂപപ്പെടുകയാണ്. മൂന്ന് യോഗങ്ങള്‍ ഒന്നിക്കുന്നതിനാലാണ് ത്രികേണ യോഗം രൂപപ്പെടുന്നത്. രാശിപരിവര്ത്തന യോഗം, സംസാപ്തക യോഗം, ശോഭന യോഗം എന്നിങ്ങനെ മൂന്ന് യോഗങ്ങളാണ് നാളെ രൂപപ്പെടുന്നത്. ചന്ദ്രന് ചിങ്ങം രാശിയിലേയ്ക്ക് പ്രവേശിക്കുന്നതുമൂലമാണ് മൂന്ന് യോഗങ്ങളും രൂപപ്പെടുന്നത്. അടുപ്പിച്ച് പ്രധാനപ്പെട്ട മൂന്ന് യോഗങ്ങളും രൂപപ്പെടുന്നതിനാല്‍ 12 രാശികളിലും ഗുണദോഷങ്ങള്‍ രൂപപ്പെടുന്നതാണ്. 12 രാശിഫലങ്ങള്‍ നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഗുണ ദോഷ സമ്മിശ്രമിയിരിക്കും നാളത്തെ ദിവസം. ത്രികോണ യോഗത്താല്‍ മനസ്സിന് സന്തോഷം നല്കുന്ന ചില കാര്യങ്ങള്‍ ജീവിതത്തില്‍ നടക്കുന്നതാണ്. പണം കൈകാര്യം ചെയ്യുമ്പോള്‍ കുറച്ച് സൂക്ഷിക്കുക. പുതിയതായി ബന്ധങ്ങള്‍ സൃഷ്ടിക്കാതിരിക്കുക. ജോലി സ്ഥലത്ത് ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് വളരെ നല്ലതായിരിക്കും. സാമ്പത്തിക ബാധ്യതകള്‍ നാളെ കുറയുന്നതായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ത്രികോണ യോഗത്താല്‍ നേട്ടങ്ങള്‍ അനവധി ലഭിക്കുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇവരില്‍ കുറയുന്നതാണ്. ഇഷ്ടപ്പെട്ട വസ്ത്രം വാങ്ങാനുള്ള യോഗം ലഭിക്കുന്നതാണ്. സന്തോഷ വാര്‍ത്ത കേള്‍ക്കാനുള്ള യോഗം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നതാണ്. ചെറുകിട വ്യവസായികള്‍ക്കും ഉയര്‍ച്ച ഉണ്ടാകുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാരില്‍ കഷ്ടപ്പാടുകള്‍ കുറയുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുറയുന്ന ഒരു ദിവസമായിരിക്കും നാളെ. കടം വാങ്ങിയവര്‍ തിരികെ പണം നല്‍കുന്നതായിരിക്കും. കുംടുംബത്തില്‍ സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കുന്നതാണ്. പുതിയ തൊഴില്‍ അവസരം ലഭിക്കുന്നതാണ്. സുഹൃത്തുക്കളെ വിശ്വസിച്ച് കാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. പരിചയം ഇല്ലാത്തവരുമായി അമിതമായി ആത്മാര്‍ത്ഥത നിലനിര്‍ത്താന്‍ ശ്രദ്ധിക്കുന്നതും നല്ലതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരില്‍ നിരവധി ദോഷങ്ങള്‍ സംഭവിക്കുന്ന ദിവസമായിരിക്കും നാളെ. ചെയ്യുന്ന കാര്യങ്ങളെല്ലാം ദോഷകരമായി ജീവിതത്തില്‍ ഭവിക്കാന്‍ സാധ്യത. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിച്ചേക്കാം. ആഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കാന്‍ സാധിക്കാത്ത അവസ്ഥ ഈ രാശിക്കാര്‍ക്ക് ഉണ്ടായേക്കാം. മനസ്സില്‍ വിഷമങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍. ദേഷ്യം കുറയ്ക്കുന്നത് നല്ലതായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാരില്‍ പ്രതീക്ഷിക്കാത്ത സംഭവങ്ങള്‍ പലതും അരങ്ങേറുന്നതാണ്. പലപ്പോഴും ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വന്നേക്കാം. നിസ്സാരമെന്ന് കരുതി തള്ളി കളയുന്ന പല കാര്യങ്ങളും വലി പ്രശ്നങ്ങളായി ഭവിക്കാനും സാധ്യത. അതിനാല്‍, ശ്രദ്ധയോടെ ഓരോ കാര്യങ്ങളും ചെയ്യുക.
കന്നി
കന്നി രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ അനവധി ഉണ്ടാകുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പ്രയാസങ്ങള്‍ ഇവരില്‍ കുറയുന്നതാണ്. ആരോഗ്യ വിഷയത്തില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കും. വിദ്യയില്‍ ശോഭിക്കാനും ഇവര്‍ക്ക് സാധിക്കും.
തുലാം
തുലാം രാശിക്കാരില്‍ മനോവിഷമം വര്‍ദ്ധിക്കുന്നതാണ്. ഇഷ്ടപ്പെടുന്ന പല വ്യക്തികളില്‍ നിന്നും വേദനിപ്പിക്കുന്ന സംഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടായേക്കാം. മാനസിക ബുദ്ധിമുട്ടുകള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. താല്പര്യക്കുറവ് പല കാര്യത്തിലും പ്രകടമാകുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ജോലി സ്ഥലത്ത് നിന്നും പ്രശംസകള്‍ ലഭിക്കുന്നതാണ്. കഴിവിനൊത്ത രീതിയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാന്‍ മാര്‍ഗ്ഗം കണ്ടെത്തുന്നതാണ്. സന്തോഷം ലഭിക്കുന്നതാണ്.
ധനു
ധനു രാശിക്കാര്‍ വിദ്യയില്‍ പിന്നാക്കെ പോകുന്നതായിരിക്കും. പരാജയങ്ങള്‍ നേരിടാന്‍ സാധ്യത. വിഷമിപ്പിക്കുന്ന പല സംഭവങ്ങളും ജീവിതത്തില്‍ സംഭവിക്കാം. ഒപ്പം നിന്ന പലരില്‍ നിന്നും വഞ്ച ഉണ്ടായേക്കാം. എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
മകരം
മകരം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നഷ്ടം ഉണ്ടാകാന്‍ സാധ്യത. പണം കയ്യില്‍ നിന്നും അനാവശ്യമായി ചിലവാകാന്‍ സാധ്യത. പല കാര്യങ്ങളും ദോഷകരമായി ജീവിതത്തില്‍ ഭവിക്കാന്‍ സാധ്യത. കുടുംബത്തില്‍ സന്തോഷം നിലനില്ക്കുന്നതായിരിക്കും. പങ്കാളിയില്‍ നിന്നും പിന്തുണയും പല കാര്യത്തിന് ലഭിക്കും. പണം കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.
കുംഭം
കുംഭം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ബിസിനസ്സില്‍ വളര്‍ച്ച ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. മനസ്സില്‍ നിന്നും പല ദേഷ്യങ്ങളും ഇല്ലാതാകുന്നതാണ്.
മീനം
മീനം രാശിക്കാര്‍ക്കും ബിസിനസ്സില്‍ നേട്ടങ്ങള്‍ ലഭിക്കുന്നതാണ്. മനസ്സിന് സമാധാനം ലഭിക്കുന്ന ദിവസമായിരിക്കും നാളെ. പല ആഘോഷങ്ങളിലും പങ്കെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications